5 Must Gadgets: War പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളും കുടുംബവും തീർച്ചയായും കരുതേണ്ടത്…

HIGHLIGHTS

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നൽകി നീതി നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യ

ഏതൊരു സാഹചര്യത്തെയും നേരിടാൻ ഓരോരുത്തരും സജ്ജരാകേണ്ടതുണ്ട്

ഇന്ത്യയിലെ ഓരോ വീട്ടിലും സൂക്ഷിക്കേണ്ട 5 ഗാഡ്‌ജെറ്റുകൾ ഇതാ....

5 Must Gadgets: War പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളും കുടുംബവും തീർച്ചയായും കരുതേണ്ടത്…

5 Must Gadgets: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നൽകി നീതി നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ ഭീകരവാദികേന്ദ്രങ്ങളെ തച്ചുതകർത്തുകൊണ്ടാണ് ഇന്ത്യ പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയത്. ഇതിന് മറുപടി നൽകുന്നതിന് പാകിസ്ഥാൻ സൈന്യത്തിന് അവിടത്തെ ഭരണകൂടം പിന്തുണ നൽകിയിരിക്കുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ കാവലിൽ രാജ്യം സുരക്ഷിതമാകുമ്പോഴും, ഏതൊരു സാഹചര്യത്തെയും നേരിടാൻ ഓരോരുത്തരും സജ്ജരാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മെയ് 7-ന് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

5 Must Gadgets: വീട്ടിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ

ആശയവിനിമയം, സുരക്ഷ, അതിജീവനം എന്നിവയ്ക്കായി കൈയിൽ കരുതേണ്ട ടെക് ഗാഡ്ജറ്റുകൾ ഏതൊക്കെയെന്ന് നോക്കാം. ഇന്ത്യയിലെ ഓരോ വീട്ടിലും സൂക്ഷിക്കേണ്ട 5 ഗാഡ്‌ജെറ്റുകൾ ഇതാ…

5 must have gadgets

LED എമർജൻസി ലൈറ്റുകളും ഹെഡ്‌ലാമ്പുകളും

ഓരോ വീട്ടിലും തീർച്ചയായും കരുതിയിരിക്കേണ്ട ഡിവൈസാണ് എൽഇഡി എമർജൻസി ലൈറ്റുകലും ടോർച്ചുകളും. ബോംബ് സ്ഫോടനങ്ങൾ, വൈദ്യുതി തടസ്സങ്ങൾ കർഫ്യൂ എന്നിവ ഉണ്ടാകുമ്പോൾ വൈദ്യുതി തടസ്സം നേരിടും. ഇത് മണിക്കൂറുകളോ, ദിവസങ്ങളോളമോ നീണ്ടു നിൽക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തീർച്ചയായും എൽഇഡി ലൈറ്റുകൾ അല്ലെങ്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ ഉറപ്പാക്കണം. ഹാൻഡ്‌സ്-ഫ്രീ ആയി ഉപയോഗിക്കാൻ ഹെഡ്‌ലാമ്പുകളും ഉപയോഗിക്കാം. ഇത് രാത്രികാലങ്ങളിൽ മാറി താമസിക്കേണ്ടി വരുമ്പോഴോ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുമ്പോഴോേ പ്രയോജനകരമാകും.

റേഡിയോ അല്ലെങ്കിൽ എമർജൻസി ക്രാങ്ക് റേഡിയോ

യുദ്ധസമയത്തോ അടിയന്തര സാഹചര്യത്തിലോ വൈദ്യുതി തടസ്സപ്പെടുമെങ്കിൽ റേഡിയോയും കരുതാം. സ്മാർട്ഫോണുകളും മൊബൈൽ നെറ്റ്‌വർക്കുകളും ഇന്റർനെറ്റും തകരാറിലായാലും ഇത്തരം റേഡിയോകൾ സഹായകരമാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്നതോ കൈകൊണ്ട് പ്രവർത്തിക്കുന്നതോ റേഡിയോ, അല്ലെങ്കിൽ ക്രാങ്ക് റേഡിയോകൾ ഉപയോഗിക്കാം.

സർക്കാർ, സൈനിക അപ്ഡേറ്റുകളും നിർദേശങ്ങളും ഓൾ ഇന്ത്യ റേഡിയോ വഴിയും മറ്റും പ്രക്ഷേപണം ചെയ്യും. സോളാർ ചാർജിംഗ് ഡിവൈസുകൾ തെരഞ്ഞെടുത്താൽ കൂടുതൽ സൌകര്യപ്രദമാകും.

സോളാർ പവർബാങ്ക് Gadgets

സാധാരണ പവർ ബാങ്കുകളേക്കാൾ സോളാർ പവർ ബാങ്കുകളും ചാർജറുകളും സൂക്ഷിക്കുന്നത് നല്ലതാണ്. ആക്രമണങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളുമുള്ളപ്പോൾ, വൈദ്യുതി മുടക്കം സാധാരണമാണ്. ഈ സമയത്ത് സോളാർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കുന്ന പവർ ബാങ്കുകൾ ഉപയോഗിക്കാം. ഇവ ഫോണുകളും ടോർച്ചുകളും റേഡിയോകളും ചാർജ് ചെയ്യാൻ സഹായിക്കും. ഇതിൽ തന്നെ ഒന്നിലധികം യുഎസ്ബി പോർട്ടുകളുണ്ടോ, ഫാസ്റ്റ് ചാർജിങ്ങുള്ളതാണോ എന്നതും ശ്രദ്ധിക്കുക.

ഡിജിറ്റൽ തെർമോമീറ്റർ അടക്കമുള്ള എമർജൻസി മെഡിക്കൽ കിറ്റ്

ഡിജിറ്റൽ തെർമോമീറ്ററും, ഓക്സിമീറ്ററുകളുമുള്ള അടിയന്തര മെഡിക്കൽ കിറ്റുകൾ കൈയിൽ കരുതാം. ആന്റിസെപ്റ്റിക്സ്, ബാൻഡേജുകൾ, മരുന്നുകൾ എന്നിവ തീർച്ചയായും മെഡിക്കൽ കിറ്റിലുണ്ടാകണം. അതുപോലെ ഡിജിറ്റൽ തെർമോമീറ്റർ, പൾസ് ഓക്സിമീറ്റർ പോലുള്ളവയും കരുതാം. ഇത്തരം പ്രഥമശുശ്രൂഷ കിറ്റ് യുദ്ധ സമാനമായ സാഹചര്യത്തിൽ അത്യാവശ്യമാണ്. കാരണം, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആശുപത്രികളിലും മറ്റും എത്തുന്നത് പ്രയാസമാണ്.

പോർട്ടബിൾ വാട്ടർ പ്യൂരിഫയർ Gadgets

അടിയന്തര ഘട്ടങ്ങളിൽ വെള്ളത്തിനും മറ്റുമായും കരുതലുകൾ ആവശ്യമാണ്. ഇതിനായി പോർട്ടബിൾ വാട്ടർ പ്യൂരിഫയറുകളും ലൈഫ്‌സ്ട്രോകളും സൂക്ഷിക്കാം. ലൈഫ്‌സ്ട്രോ പോലുള്ള പോർട്ടബിൾ വാട്ടർ ഫിൽട്ടർ ഉപയോഗിക്കാം. കാരണം ജലവിതരണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുപോലെ ഡ്രൈ ഫുഡ്ഡുകൾ കൂടുതൽ സ്റ്റോർ ചെയ്ത് വയ്ക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read: Best Air Cooler Deals: മുറി തുരക്കാതെ ചൂടിന് മറുപടി! 10000 രൂപയിൽ താഴെ 4 പ്രീമിയം എയർ കൂളറുകൾ ഇതാ…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo