Best Air Cooler Deals: മുറി തുരക്കാതെ ചൂടിന് മറുപടി! 10000 രൂപയിൽ താഴെ 4 പ്രീമിയം എയർ കൂളറുകൾ ഇതാ…

HIGHLIGHTS

ചൂടിനെ മറികടക്കാനുള്ള മികച്ച ചോയിസ് Air Cooler തന്നെയാണ്

എസി ഫിറ്റ് ചെയ്യുന്നത് പോലെ ഭിത്തി തുരന്ന് എയർ കൂളറുകൾ ഫിറ്റ് ചെയ്യേണ്ട ആവശ്യവുമില്ല

10000 രൂപയ്ക്ക് താഴെ വിലയാകുന്ന പ്രീമിയം എയർ കൂളറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

Best Air Cooler Deals: മുറി തുരക്കാതെ ചൂടിന് മറുപടി! 10000 രൂപയിൽ താഴെ 4 പ്രീമിയം എയർ കൂളറുകൾ ഇതാ…

Best Air Cooler Deals: ഈ കൊടും ചൂടിനെ എങ്ങനെ ചെറുക്കുമെന്നാണോ ആലോചിക്കുന്നത്? ഫാനിന്റെ ചൂട് കാറ്റിൽ വേനലിനെ ചെറുത്തുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഒരു എസി വാങ്ങാനുള്ള പരിസ്ഥിതിയും തൽക്കാലമില്ല. അങ്ങനെയെങ്കിൽ ചൂടിനെ മറികടക്കാനുള്ള മികച്ച ചോയിസ് Air Cooler തന്നെയാണ്.

Best Air Cooler Deals: 10000 രൂപയ്ക്ക് താഴെ

10000 രൂപയ്ക്ക് താഴെ വിലയാകുന്ന പ്രീമിയം എയർ കൂളറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ എയർ കണ്ടീഷണറുകളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിൽ നിന്നുള്ള തണുത്ത കാറ്റ് തരുന്നു. പോരാഞ്ഞിട്ട് ഇവ സ്ഥാപിക്കാൻ റൂമിൽ വലിയൊരു ഇടം വേണമെന്നുമില്ല. എസി ഫിറ്റ് ചെയ്യുന്നത് പോലെ ഭിത്തി തുരന്ന് എയർ കൂളറുകൾ ഫിറ്റ് ചെയ്യേണ്ട ആവശ്യവുമില്ല.

പ്രീമിയം ഫീച്ചറുകളുള്ളതിനാൽ തന്നെ റീട്ടെയിൽ വിപണിയിൽ ഇവയ്ക്ക് വില കൂടുതലാണ്. എന്നാൽ ആമസോണിൽ വമ്പിച്ച ആദായത്തിലാണ് എയർ കൂളറുകൾ വിൽക്കുന്നത്. 10000 രൂപയ്ക്ക് താഴെ ബ്രാൻഡഡ് എയർ കൂളറുകൾ ആമസോൺ വിറ്റഴിക്കുകയാണ്.

Best Air Cooler Deals

Bajaj DMH65 Neo 65L Desert Best Air Cooler

65L കപ്പാസിറ്റിയുള്ള Bajaj DMH65 Neo Desert എയർ കൂളറാണിത്. ഒരു വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും, 2 വർഷത്തെ വാറണ്ടിയും ഇതിന് കൊടുക്കുന്നു. 90 അടി വരെ എയർ ഫ്ലോ എത്തിക്കുന്ന, വീടുകൾക്ക് അനുയോജ്യമായ എയർ കൂളറാണിത്. എവിടെയും മൌണ്ട് ചെയ്യേണ്ട ആവശ്യമില്ലാതെ, സ്റ്റാൻഡിൽ തന്നെ നിൽക്കുന്ന ബജാജ് കൂളറാണിത്. 47 ശതമാനം കിഴിവും 500 രൂപ ബാങ്ക് ഡിസ്കൌണ്ടും ബജാജ് DMH65 നിയോയ്ക്ക് ആമസോൺ നൽകുന്നു.

റീട്ടെയിൽ വില: ₹17,190
ആമസോൺ വില: ₹9,999

Symphony HiFlo 40 Personal Air Cooler

40 ലിറ്റർ കപ്പാസിറ്റിയുള്ള സിംഫണിയുടെ പേഴ്സണൽ എയർ കൂളറാണിത്. ആമസോണിൽ 6000 രൂപ റേഞ്ചിലാണ് ഇത് വിൽക്കുന്നത്. 16 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള മുറികൾക്ക് ഇത് അനുയോജ്യമാണ്. ഏകദേശം 150 വാട്ട്സ് വൈദ്യുതി മാത്രമേ കൂളർ ഉപയോഗിക്കുന്നുള്ളൂ. മാത്രമല്ല ഇത് ഇൻവെർട്ടറുകളിലും പ്രവർത്തിക്കുന്ന എയർ കൂളറാണിത്.

റീട്ടെയിൽ വില: ₹8,999
ആമസോൺ വില: ₹6,031

Black+Decker Evaporative എയർ കൂളർ

55L കപ്പാസിറ്റിയും, 26 അടി വരെ എയർ ഫ്ലോയുമുള്ള പ്രീമിയം ഉപകരണമാണിത്. Black+Decker എവാപൊറേറ്റിവ് എയർ കൂളറാണിത്. കൺട്രോൾ ചെയ്യാവുന്ന ലൂവറുകളും ഐസ് ചേമ്പറും മികച്ച കൂളിങ് എക്സ്പീരിയൻസ് തരുന്നു. യുവി ഗ്രേഡ് പോളിമർ കോട്ടിങ്ങുള്ളതിനാൽ, യുവി രശ്മികളിൽ നിന്നുള്ള നിറം മാറ്റവും ഇതിന് പ്രതിരോധിക്കാനാകും. 56 ശതമാനം കിഴിവിലാണ് ആമസോൺ Black+Decker എയർ കൂളർ വിൽക്കുന്നത്. 699 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫർ കൂടി നിങ്ങൾക്ക് വിനിയോഗിക്കാം.

റീട്ടെയിൽ വില: ₹15,990
ആമസോൺ വില: ₹6,990

Also Read: May 7 Mock Drill: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഡിഫന്‍സ് മോക്ക് ഡ്രിൽ Alert കിട്ടുമോ? സെറ്റിങ്സിൽ സിമ്പിളായി ഇവ ഓണാക്കിയാൽ മതി…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo