May 7 India Mock Drill: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഡിഫന്‍സ് മോക്ക് ഡ്രിൽ Alert കിട്ടുമോ? സെറ്റിങ്സിൽ അലേർട്ട് ഓണാക്കാം, എങ്ങനെ…
കേരളത്തിൽ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തുന്നു
മോക്ക് ഡ്രില്ലിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സ്മാർട്ട്‌ഫോണിലേക്കും അലേർട്ട് വന്നേക്കും
ഫോൺ വീഡിയോ സ്ട്രീം ചെയ്യുകയാണങ്കിലും, സൈലന്റ് മോഡിലാണെങ്കിൽ പോലും അലേർട്ട് വരും
May 7 India Mock Drill Alert: ഓപ്പറേഷൻ സിന്ദൂറിലൂടെ Pahalgam Attack-ന് ഇന്ത്യയുടെ മറുപടി പാകിസ്ഥാനിലെത്തിയിരിക്കുന്നു. ഇന്ന് മെയ് 7 ബുധനാഴ്ച ഇന്ത്യയിലുടനീളം ഒരു മോക്ക് ഡ്രിൽ സംഘടിപ്പിക്കുകയാണ്.ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രതിരോധ വകുപ്പ് മോക്ക് ഡ്രിൽ നടപ്പിലാക്കുന്നത്. അടിയന്തര സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർ എങ്ങനെ പ്രതിരോധ നടപടി എടുക്കണമെന്നതിനുള്ള ട്രയലാണിത്.
Surveyകേരളത്തിൽ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തുന്നു. ബുധനാഴ്ച വൈകിട്ട് 4 മണിക്കാണ് മോക്ക് ഡ്രിൽ.
ദീർഘ നേരം സൈറൺ നൽകുന്നത് മുന്നറിയിപ്പും, ചെറിയ സൈറൺ സുരക്ഷിതമാണെന്നുമാണ് വ്യക്തമാക്കുന്നത്. വീട്ടിനുള്ളിലും ഓഫീസിലുള്ളവരും വീട്ടിലെ ജനാല അടച്ചും പ്രകാശം അണച്ചുമുള്ള രീതിയിൽ മോക്ക് ഡ്രില്ലിൽ പങ്കാളിയാകേണ്ടതുണ്ട്. അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറാടെപ്പുകളാണ് ഈ ട്രയൽ. രാജ്യത്തൊട്ടാകെ 244 സിവിൽ ഡിഫൻസ് ജില്ലകളിലാണ് മോക്ക് ഡ്രിൽ തയ്യാറെടുപ്പ്.

രാജ്യവ്യാപകമായി നടത്തുന്ന മോക്ക് ഡ്രില്ലിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സ്മാർട്ട്‌ഫോണിലേക്കും അലേർട്ട് വരുന്നു. അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി, അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നതിന് വേണ്ടിയാണിത്.
രാജ്യത്തിന്റെ ഏത് കോണിലുള്ളവരാണെങ്കിലും ഇങ്ങനെയൊരു അലേർട്ടിനെ കുറിച്ച് ബോധവാന്മാരായിരിക്കണം. അതും ഫോൺ വീഡിയോ സ്ട്രീം ചെയ്യുകയാണങ്കിലും, സൈലന്റ് മോഡിലാണെങ്കിൽ പോലും അലേർട്ട് വരും. ഫുൾ ഡിസ്പ്ലേയിൽ ഉച്ചത്തിലുള്ള അലാറം ടോണോട് കൂടിയായിരിക്കും നോട്ടിഫിക്കേഷൻ വരുന്നത്.
നിങ്ങളുടെ ഫോണിലും സിവിൽ ഡിഫൻസിന്റെ എമർജൻസി അലേർട്ട് ലഭിക്കണമെങ്കിൽ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തണം. ഫോണിലെ സെറ്റിങ്സിൽ നിന്ന് എമർജൻസി നോട്ടിഫിക്കേഷൻ ആക്ടീവാക്കിയാൽ നിങ്ങൾക്ക് അലേർട്ട് ലഭിക്കും. ഇതിന് ഫോൺ സെറ്റിങ്സിൽ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം. ആൻഡ്രോയിഡ്, ഐഫോണുകളിലെ സെറ്റിങ്സിൽ എന്താണ് ഇതിനായി സെറ്റ് ചെയ്യേണ്ടതെന്ന് ഘട്ടം ഘട്ടമായി വിശദമാക്കുന്നു.
May 7 Mock Drill Alert ആൻഡ്രോയിഡ് ഡിവൈസുകളിൽ..
സാംസങ്, ഷവോമി, വൺപ്ലസ് പോലുള്ള ബ്രാൻഡുകളിൽ ഇവയിൽ ചില ഓപ്ഷനുകളുടെ പേര് വ്യത്യാസപ്പെട്ടേക്കും. എങ്കിലും താഴെ വിശദീകരിക്കുന്ന പോലെ സമാനമായ മെനു ആയിരിക്കും കൊടുത്തിട്ടുള്ളത്.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആദ്യം സെറ്റിങ്സ് തുറക്കുക.
Safety & Emergency എന്ന ഓപ്ഷനിലേക്ക് പോകുക. അതുമല്ലെങ്കിൽ വയർലെസ് എമർജൻസി അലേർട്ട് എന്നതിൽ ടാപ്പ് ചെയ്യണം.
ശേഷം Extreme threats, Severe threats, Public safety alerts എന്നിവ ആക്ടീവാണോ എന്നത് പരിശോധിക്കാം. ഇവ ആക്ടീവല്ലെങ്കിൽ ആക്ടീവാക്കുക.
Allow Alerts, Alert sound, Override Do Not Disturb for best visibility എന്നിവയും ഓണാക്കുക.
iPhones ഉപയോഗിക്കുന്നവർ സെറ്റിങ്സിൽ വരുത്തേണ്ട മാറ്റം
ഇതിനായി ആദ്യം ഐഫോണിലെ സെറ്റിങ്സ് തുറക്കുക> നോട്ടിഫിക്കേഷൻ എന്നതിലേക്ക് പോകുക.
ഗവൺമെന്റ് അലേർട്ട് എന്നതിലേക്ക് സ്ക്രോൾ ചെയ്യുക.
ടോഗിൾ ഓൺ ചെയ്യുക
എമർജൻസി അലേർട്ട് ഓൺ ചെയ്യുക
പബ്ലിക് സേഫ്റ്റി അലേർട്ടുകൾ ആക്ടീവാക്കുക
Read More: Pahalgam Attack-ന് ശേഷമുള്ള പടയൊരുക്കം! നാളത്തെ Mock Drill വെറും സൈറൺ ടെസ്റ്റല്ല….
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile