Jio Plans with Netflix Subscription: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള വിവിധ Jio പ്ലാനുകൾ

HIGHLIGHTS

Jio ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്

വിവിധ പ്ലാനുകളിൽ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയ മികച്ച ടെലിക്കോം, ബ്രോഡ്ബാൻഡ്, എയർ​ഫൈബർ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

Jio Plans with Netflix Subscription: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള വിവിധ Jio പ്ലാനുകൾ

Jio ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ആനുകൂല്യങ്ങൾ പ്ലാനുകളിൽ ഉൾപ്പെടുത്തുന്നതിൽ ജിയോ മികവ് പുലർത്തുന്നു. വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. പലരും ഉയർന്ന തുകകൾ മുടക്കി ഒടിടി സബ്സ്ക്രിപ്ഷനുകൾ നേടുന്നു.

Digit.in Survey
✅ Thank you for completing the survey!

ഒടിടി സബസ്ക്രിപ്ഷൻ നേടാൻ സഹായിക്കുന്ന പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. മൊ​ബൈൽ, ബ്രോഡ്ബാൻഡ്, എയർ​ഫൈബർ സേവനങ്ങളിൽ ഇതിന് അ‌നുയോജ്യമായ പ്രപെയ്ഡ് പ്ലാനുകൾ ജിയോ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് ഉപയോക്താക്കൾക്ക് പൂർണ്ണമായും ലാഭകരമാണ്.

ഒടിടി പ്ലാറ്റ്​​ഫോമുകളിൽ നിരവധിപേർ ഇഷ്ടപ്പെടുന്ന ഒരു പ്ലാറ്റ്ഫോം ആണ് നെറ്റ്ഫ്ലിക്സ്. വിവിധ പ്ലാനുകളിൽ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒടിടി സബ്സ്ക്രിപ്ഷനുകൾ നേടാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയ മികച്ച ടെലിക്കോം, ബ്രോഡ്ബാൻഡ്, എയർ​ഫൈബർ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

കൂടുതൽ വായിക്കൂ: Google Chrome Users Beware! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

1,499 രൂപയുടെ Jio പ്രീപെയ്ഡ് പ്ലാൻ

ജിയോ മൊ​ബൈൽ വരിക്കാർക്ക് ഈ ജിയോ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 84 ദിവസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. കൂടാതെ ജിയോ വെൽക്കം ഓഫറിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും.

1499 രൂപയുടെ Jio ഫൈബർ പ്ലാൻ

ജിയോ ബ്രോഡ്ബാൻഡ് വരിക്കാർക്ക് ഈ പ്ലാനിൽ, 300 Mbps വരെ വേഗതയിൽ 3.3ടിബി ഡാറ്റയും നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ ​പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോസിനിമ, ജിയോസാവൻ, എന്നിവയും ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ലഭ്യമാകും.

2499 രൂപയുടെ ​​ഫൈബർ പ്ലാൻ

500Mbps വേഗതയിൽ 3.3TB ഡാറ്റയും നെറ്റ്ഫ്ലിക്സ്(സ്റ്റാൻഡേർഡ്), ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങി 16 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

3999 രൂപയുടെ ​​ഫൈബർ പ്ലാൻ

1Gbps വേഗതയിൽ 35GB ഡാറ്റയും നെറ്റ്ഫ്ലിക്സ്(സ്റ്റാൻഡേർഡ്), ആമസോൺ പ്രൈം തുടങ്ങി 19 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കും.

8499 രൂപയുടെ ​ഫൈബർ പ്ലാൻ

1Gbps വരെ വേഗതയും 6600GB ഡാറ്റ അലവൻസും നൽകുന്ന ഏറ്റവും ചെലവേറിയ പ്രതിമാസ ഫൈബർ പ്ലാൻ ആണിത്. നെറ്റ്ഫ്ലിക്സ് (സ്റ്റാൻഡേർഡ്), ആമസോൺ പ്രൈം എന്നിവ ഉൾപ്പെടെ 19 ഒടിടി ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ കോംപ്ലിമെന്ററിയായി ഈ പ്ലാനിൽ ലഭ്യമാകുന്നു.

ജിയോ എയർ​ഫൈബർ 1199 രൂപ പ്ലാൻ

100 Mbps വേഗതയിലുള്ള ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റയ്ക്ക് പുറമേ, 550+ ഡിജിറ്റൽ ചാനലുകളും നെറ്റ്ഫ്ലിക്സ്, ​പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോസിനിമ പ്രീമിയം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിൽ ലഭിക്കുന്നു.

ജിയോ എയർഫൈബർ മാക്സ് 1499 രൂപ പ്ലാൻ

ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ 300 Mbps ഇന്റർനെറ്റ് വേഗത ലഭിക്കും. കൂടാതെ, നെറ്റ്ഫ്ലിക്സ് ബേസിക്, ​പ്രൈം വീഡിയോസ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളും 550+ ഡിജിറ്റൽ ചാനലുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ എയർഫൈബർ മാക്സ് 2499 രൂപ

30 ദിവസത്തേക്ക് 500 Mbps ഇന്റർനെറ്റ് വേഗത ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ്, പ്രൈം വീഡിയോസ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 എന്നിവ ഉൾപ്പെടെ 550+ ഡിജിറ്റൽ ചാനലുകളും ഇതിൽ ലഭിക്കും.

Jio Prepaid Plans digit bangla

Jio Netflix prepaid plans

Jio നൽകുന്ന Prepaid Plans

ജിയോ എയർഫൈബർ മാക്സ് 3999 രൂപ

ഈ പ്ലാൻ പ്രകാരം 30 ദിവസത്തേക്ക് 1 Gbps ഇന്റർനെറ്റ് വേഗത ജിയോ വാഗ്ദാനം ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് പ്രീമിയം, ​പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 എന്നിവയുൾപ്പെടെയുള്ള ഒടിടി ആപ്പുകളും 550+ ഡിജിറ്റൽ ചാനലുകളും ഈ പ്ലാനിൽ ലഭിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo