7300 mAh പവർഫുൾ Vivo യുടെ 256GB ഫോൺ അപാര ഡിസ്കൗണ്ട് ഓഫറിൽ 25000 രൂപയ്ക്ക് താഴെ!
256GB ഇന്റേണൽ സ്റ്റോറേജുള്ള Vivo 5G മിഡ് റേഞ്ച് ഫോൺ ഗംഭീര കിഴിവിൽ വിൽപ്പനയ്ക്ക്. 7300mAh ബാറ്ററിയും, 90W ഫാസ്റ്റ് ചാർജിങ്ങുമുള്ള വിവോ സ്മാർട്ട് ഫോൺ ഡിസ്കൌണ്ടിൽ വിൽക്കുന്നു.
SurveyAmazon ആണ് വിവോ സ്മാർട്ട് ഫോണിന് ഓഫർ അനുവദിച്ചിരിക്കുന്നത്. 14 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടും, 1500 രൂപയുടെ ബാങ്ക് കിഴിവും ലഭ്യമാണ്. ഓഫറിനെ കുറിച്ചും, ഫോണിന്റെ പ്രത്യേകതകളെ കുറിച്ചും വിശദമായി അറിയാം.
VIVO T4 5G Price Drop on Amazon
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. വിവോ ടി4 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 27,999 രൂപയായിരുന്നു. എന്നാൽ ആമസോണിൽ ഇതിന് 25000 രൂപയിലും താഴെ മാത്രമാണ് വില.
ഇപ്പോഴത്തെ ഓഫറിലെ വില 24,149 രൂപ മാത്രമാണ്. 24,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ ഇതിന് വില. എന്നാൽ ആമസോണിൽ 24149 രൂപയ്ക്ക് പുറമെ 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ വിവോ ടി4 സ്മാർട്ട് ഫോൺ 23000 രൂപയിലും താഴെ വിലയ്ക്ക് ലഭ്യമാകും. നിങ്ങൾക്ക് വേണമെങ്കിൽ 1171 രൂപ ഇഎംഐ ഡീലിലും സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.

വിവോ ടി4 5ജി സ്പെസിഫിക്കേഷൻസ്
120hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ക്വാഡ്-കർവ്ഡ് പാനലുള്ള ഫോണാണിത്. 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Also Read: Happy New Year Offer: 103 രൂപ മുതൽ Jio വരിക്കാർക്കായി 3 പുത്തൻ പ്ലാനുകൾ, അംബാനി വക!
7,300 mAh ബാറ്ററി ഈ വിവോ സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നു. ഇത് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇത്രയും കൂറ്റൻ ബാറ്ററിയാണെങ്കിലും വിവോ ടി4 5ജി ഹാൻഡ്സെറ്റ് ഏറ്റവും കനംകുറഞ്ഞ ഡിസൈനിലാണ് നിർമിച്ചത്. ഈ 5ജി ഹാൻഡ്സെറ്റ് റിവേഴ്‌സ്, ബൈപാസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
ക്യാമറയിലേക്ക് വന്നാൽ ഡ്യുവൽ റിയർ സെൻസർ ഈ ഫോണിലുണ്ട്. 50MP പ്രൈമറി ഷൂട്ടറും 2MP സെക്കൻഡറി സെൻസറും വിവോ ടി4 5ജിയിലുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത്, 8MP സെൽഫി ഷൂട്ടറും ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile