New Jio Users Free Offers: പുതിയ വരിക്കാർക്ക് ദിവസവും 3GB ലഭിക്കുന്ന റീചാർജ് 6 മാസത്തേക്ക് ഫ്രീ, എന്നാൽ ഒരു കണ്ടീഷൻ

HIGHLIGHTS

iPhone 15 വാങ്ങുന്നവർക്കാണ് ഈ ഓഫർ

ജിയോ കണക്ഷൻ എടുക്കുമ്പോൾ 399 രൂപയുടെ പ്ലാൻ ഫ്രീയായി ലഭിക്കും

6 മാസത്തേക്കാണ് ഈ സൗജന്യ സേവനം

New Jio Users Free Offers: പുതിയ വരിക്കാർക്ക് ദിവസവും 3GB ലഭിക്കുന്ന റീചാർജ് 6 മാസത്തേക്ക് ഫ്രീ, എന്നാൽ ഒരു കണ്ടീഷൻ

പുതുതായി സിം കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ, അല്ലെങ്കിൽ പഴയ കണക്ഷൻ മാറ്റി സിം പോർട്ട് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും മികച്ചത് Jioയാണ്. കാരണം, Reliance Jio പുതിയതായി സിം എടുക്കുന്നവർക്ക് രണ്ട് മെഗാ ഓഫറുകളാണ് മുന്നോട്ട് വയ്ക്കുന്നത്. iPhone 15 വാങ്ങുന്നവർക്കാണ് ഈ ഓഫർ. ഐഫോൺ 15 വാങ്ങി, ജിയോ കണക്ഷൻ എടുക്കുമ്പോൾ 399 രൂപയുടെ പ്ലാൻ ഫ്രീയായി ടെലികോം കമ്പനി നൽകുന്നു.

Digit.in Survey
✅ Thank you for completing the survey!

399 രൂപയുടെ പ്ലാൻ വെറുതെ ലഭിക്കും!

399 രൂപയുടെ റീചാർജ് പ്ലാൻ യാതൊരു ചെലവുമില്ലാതെ, സൗജന്യമായി ലഭിക്കാനുള്ള സുവർണാവസരമാണിത്. 6 മാസത്തേക്കാണ് ഈ സൗജന്യ സേവനം ജിയോ അനുവദിച്ചിരിക്കുന്നത്.

എന്നാൽ ഒരു നിബന്ധന…

ഐഫോൺ 15 വാങ്ങുന്ന ജിയോയുടെ പുതിയ വരിക്കാർക്ക് വളരെ കെങ്കേമമായ ഒരു ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത്, iPhone 15ന്റെ ഔദ്യോഗിക റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നോ റിലയൻസ് ഡിജിറ്റൽ ഓൺലൈനിൽ നിന്നോ ജിയോമാർട്ടിൽ നിന്നോ വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭ്യം.
എന്നാൽ ഏറ്റവും പുതിയ ഐഫോൺ വാങ്ങാൻ പദ്ധതിയുള്ളവർക്ക്, അതിവേഗ ഇന്റർനെറ്റും കോളിങ് സേവനങ്ങളും സൗജന്യമായി ലഭിക്കാനുള്ള സുവർണാവസരം കൂടിയാണിത്.

Also Read: നിങ്ങൾ നിരീക്ഷണത്തിലാണോ? പറയുന്നതോ ചിന്തിക്കുന്നതോ പരസ്യങ്ങളായി വരാറുണ്ടോ?

Jio new Offers on iPhone 15
Jio new Offers on iPhone 15

എന്നാൽ ഫ്രീയായി ലഭിക്കുന്ന ജിയോയുടെ ഈ കോംപ്ലിമെന്ററി പ്ലാൻ ഐഫോൺ 15 ഉപകരണങ്ങളിൽ മാത്രമാണ് ലഭ്യമാകുക. കൂടാതെ, ഫോൺ വാങ്ങി ഫ്രീ റീചാർജ് നേടിയ ശേഷം മറ്റൊരു ഫോണിലേക്ക് മാറ്റാമെന്ന് കരുതിയാലും ഈ ഫ്രീ സേവനം ലഭ്യമാകുന്നതല്ല.

Rs 399ന് ജിയോയിൽ എന്തെല്ലാം ആനുകൂല്യങ്ങൾ?

ജിയോയുടെ 399 രൂപ പ്രീ- പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 SMSഉം കൂടാതെ, ദിവസേന 3GB ഡാറ്റയും ലഭിക്കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇതിന് പുറമെ 399 രൂപ റീചാർജ് പാക്കിൽ ചില OTT ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്. 5G സേവനം ലഭിക്കുന്ന പ്രദേശത്താണ് നിങ്ങൾ ഉള്ളതെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo