20 മിനുറ്റ്കൊണ്ട് ഫുൾ ചാർജ്ജ് ;ഇതാ റിയൽമി GT 2 പ്രൊ എത്തുന്നു

20 മിനുറ്റ്കൊണ്ട് ഫുൾ ചാർജ്ജ് ;ഇതാ റിയൽമി GT 2 പ്രൊ എത്തുന്നു
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളാണ് എത്തുന്നത്

റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 125W ഫാസ്റ്റ് ചാർജിങ്ങിൽ ആണ് എത്തുന്നത്

റിയൽമിയുടെ പുതിയ ഫോണുകൾ ഇതാ ലോക വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ . Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളാണ്  ചൈന വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും കൂടാതെ ഇതിന്റെ ഏകദേശ വിലയും ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് എത്തുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

പിന്നിലേക്ക് വരുകയാണെങ്കിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസറുകൾ എന്നിങ്ങനെ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തുന്നതാണ് .

അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  Snapdragon 898 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്നതിന് സാധ്യത ഉണ്ട് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത് .കൂടാതെ  125W ഫാസ്റ്റ് ചാർജിങ്ങിൽ തന്നെ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക .അങ്ങനെ എത്തുകയാണെങ്കിൽ ഏകദേശം 20 മിനുട്ട് മാത്രം മതിയാകും ഫുൾ ചാർജ് ആകുന്നതിനു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo