1,899 രൂപയ്ക്ക് Vivo പുറത്തിറക്കിയ New TWS ഇയർബഡ്! ANC, AI ഫീച്ചറുകളോടെ…

HIGHLIGHTS

2000 രൂപയ്ക്ക് താഴെ പുതിയ TWS ഇയർബഡ്ഡുമായി Vivo

AI കോൾ നോയിസ് റിഡക്ഷൻ ഫീച്ചറും ഇതിലുണ്ട്

Vivo TWS 3e ആണ് ഇന്ത്യയിലെത്തിയ പുതിയ ഇയർബഡ്സ്

1,899 രൂപയ്ക്ക് Vivo പുറത്തിറക്കിയ New TWS ഇയർബഡ്! ANC, AI ഫീച്ചറുകളോടെ…

2000 രൂപയ്ക്ക് താഴെ പുതിയ TWS ഇയർബഡ്ഡുമായി Vivo. ANC, ഗൂഗിൾ ഫാസ്റ്റ് പെയർ ഫീച്ചറുകളുള്ള ഇയർബഡ്ഡാണ് ഇന്ത്യയിലെത്തിയത്. AI കോൾ നോയിസ് റിഡക്ഷൻ ഫീച്ചറും ഇതിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Vivo TWS 3e ആണ് ഇന്ത്യയിലെത്തിയ പുതിയ ഇയർബഡ്സ്. വിവോയിൽ നിന്നുള്ള ബജറ്റ് വയർലെസ് ഇയർഫോണാണിത്. 1,899 രൂപയാണ് വിവോ TWS ഇയർബഡ്സിന് വില.

Vivo TWS 3e സ്പെസിഫിക്കേഷൻ

വിവോ TWS 3e വയർലെസ് ഇയർബഡുകൾ ഒരു സ്ലീക്ക് ഡിസൈനിലാണുള്ളത്. വൃത്താകൃതിയിലുള്ള കേസാണ് വിവോ ഇയർബഡ്സിന് നൽകിയിരിക്കുന്നത്. ബയോണിക് കോമ്പോസിറ്റ് കാഷ്മീർ ബയോ ഫൈബർ ഡയഫ്രം ഇതിലുണ്ട്. 11mm സൗണ്ട് യൂണിറ്റും ഈ ഇയർബഡ്ഡിലുണ്ട്.

vivo new tws earbuds tws 3e launched at 1899 rs

30dB വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ ഇതിലുണ്ട്. 73 ശതമാനം വരെ ANC കുറയ്ക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിവോ TWS 3e-യിൽ AI കോൾ നോയിസ് റിഡക്ഷൻ ഫീച്ചറുണ്ട്. ക്രോസ്-ത്രൂ എയർ ഡക്റ്റ് ഡിസൈനും ഇയർബഡ്ഡിലുണ്ട്.

വിൻഡ് നോയിസ് റിഡക്ഷൻ ഫീച്ചറും ഇയർഫോണിലുണ്ട്. 42 മണിക്കൂർ വരെ കെയ്‌സും ANC ഓഫും ഇയർഫോണിൽ ലഭിക്കും. അതിവേഗ ചാർജിങ്ങിനായി 3 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് ലഭിക്കും. 10 മിനിറ്റ് ചാർജിങ്ങിൽ 3 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് ലഭിക്കുമെന്നാണ് സൂചന.

Read More: VIP മോഡുകളുള്ള New OnePlus ഫോൾഡ് ഫോൺ! ലെതർ ഫിനിഷ്, ക്രിംസൺ റെഡ് ഡിസൈനിൽ

ഗൂഗിൾ ഫാസ്റ്റ് പെയർ, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് ഇയർബഡ്സിലുണ്ട്. വെയറിംഗ് ഡിറ്റക്ഷൻ, ഫൈൻഡ് മൈ ഇയർഫോൺ ഫീച്ചറും ലഭിക്കുന്നതാണ്. സ്‌മാർട്ട് ടച്ച് കൺട്രോൾ സൌകര്യവും ഇതിൽ ഉൾപ്പെടുന്നു. IP54 റേറ്റിങ്ങുള്ളതിനാൽ വെള്ളത്തെ പ്രതിരോധിക്കുന്നതിന് ഉത്തമം.

Vivo TWS 3e വിലയും വിൽപ്പനയും

വിവോ V40 സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഇയർബഡ്സും പ്രഖ്യാപിച്ചത്. വിവോ TWS 3e ഇയർബഡ്ഡിന് 1,899 രൂപയാണ് വില. ഇയർബഡ്സിന്റെ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയാണ്. കമ്പനിയുടെ ബ്രാൻഡ് ഒഫിഷ്യൽ സൈറ്റിലും TWS വിൽപ്പനയുണ്ട്.

രണ്ട് നിറങ്ങളിലാണ് ഇയർബഡ്സ് വിപണിയിൽ എത്തിയത്. ബ്രൈറ്റ് വൈറ്റ്, ഡാർക് ഇൻഡിഗോ കളറുകളിലാണ് ഇയർപോഡുകൾ ഉള്ളത്. വിവോ TWS 3e വിൽപ്പനയും ഇതിനകം ആരംഭിച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo