Sony WF-C510 TWS: 5000 രൂപയ്ക്ക് താഴെ, Sony പ്രീമിയം പെർഫോമൻസ് ഇയർബഡ്, Amazon 3000 രൂപയ്ക്ക് വിൽക്കുന്നു!
5000 രൂപയ്ക്ക് താഴെ പുതിയ TWS ഇയർബഡ്ഡുമായി സോണി
ബജറ്റ് വിലയിൽ ഫസ്റ്റ് ക്ലാസ് പെർഫോമൻസുള്ള ഇയർബഡ്സാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്
ഇതിൽ 6 എംഎം ഡ്രൈവറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്
Sony WF-C510 TWS: 5000 രൂപയ്ക്ക് താഴെ പുതിയ TWS ഇയർബഡ്ഡുമായി സോണി.
ബജറ്റ് വിലയിൽ ഫസ്റ്റ് ക്ലാസ് പെർഫോമൻസുള്ള ഇയർബഡ്സാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആമസോണിൽ ഇതിന് 4000 രൂപയ്ക്കും താഴെ ലഭിക്കും. സോണി WF-C510 ട്രൂ വയർലെസ് സ്റ്റീരിയോ ഇയർബഡ്സ് ശരിക്കും ഈ വിലയ്ക്ക് അനുസരിച്ചുള്ളതാണോ?
Surveyസോണി ഇയർപോഡിന്റെ ഓഡിയോ പെർഫോമൻസും കണക്റ്റിവിറ്റിയും നോക്കാം. Sony WF-C510 TWS Review-ൽ നിന്ന് ഇത് നിങ്ങളുടെ ബജറ്റിന് ഇണങ്ങിയതാണോ എന്ന് പരിശോധിക്കാം.
Sony WF-C510 TWS ഫീച്ചറുകൾ

ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ശബ്‌ദ നിലവാരമാണ്. ശ്രോതാക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് സോണി TWS-നുണ്ട്. ഇതിൽ 6 എംഎം ഡ്രൈവറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
WF-C510 സോണിയുടെ ഡിജിറ്റൽ സൗണ്ട് എൻഹാൻസ്‌മെനറ് സപ്പോർട്ടിൽ വരുന്നു. കംപ്രസ് ചെയ്‌ത ഓഡിയോ ഫയലുകൾക്ക് ഇണങ്ങുന്ന രീതിയിലാണ് ഡിസൈനുള്ളത്. അതുപോലെ ഈ ഫീച്ചർ പ്ലെയിൻ ശബ്‌ദത്തെ മെച്ചപ്പെടുത്തുന്നു.
ഇയർപോഡിന്റെ ഡിസൈനും ആകർഷകമാണ്. ഇതിന് മെലിഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈനാണുള്ളത്. ഇവ ഒരു മാറ്റ് ഫിനിഷോടെയാണ് വരുന്നത്. ചെവിയുടെ ഉള്ളിൽ സുഖകരമായി ഒതുങ്ങുന്ന തരത്തിലാണ് ഇയർബഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഭാരം കുറഞ്ഞ ബിൽഡ് ആയതിനാൽ മണിക്കൂറുകളോളം തുടർച്ചയായി ധരിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. യാത്രയിലായിരിക്കുമ്പോൾ കോളുകൾ എടുക്കാൻ തക്കവിധത്തിൽ ഓട്ടോമാറ്റിക് ഫീച്ചർ ഇതിലുണ്ട്. ചെറുതും സൗകര്യപ്രദവുമായ ചാർജിങ് കേസാണ് സോണി ഇയർപോഡിലുള്ളത്.
സോണി WF-C510 TWS ബാറ്ററിയിലും ചാർജിങ്ങിലും പ്രീമിയം പെർഫോമൻസ് തരുന്നു. ഇതിന്റെ ഓരോ ഇയർബഡ്ഡും ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ പ്ലേബാക്ക് നൽകും. 20 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. ഇയർപോഡ് ചാർജിങ് ശേഷി അതിനാൽ കാര്യക്ഷമതയുള്ളതാണെന്ന് പറയാം. USB-C ചാർജിംഗിനെ പിന്തുണയ്ക്കുന്ന കേസാണ് ഇയർപോഡിനുള്ളത്. Ipx4 റേറ്റിങ്ങാണ് ഈ ഇയർപോഡിനുള്ളത്.
സോണി TWS ഇയർബഡ്ഡിന്റെ വില
5000 രൂപയ്ക്ക് താഴെ വിലയിലാണ് സോണി ഇയർപോഡ് പുറത്തിറക്കിയത്. ആമസോണിൽ സോണി ഉപകരണം ലിസ്റ്റ് ചെയ്തിരിക്കുന്നത് 4,929 രൂപയ്ക്കാണ്. എന്നാൽ 1750 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 3200 രൂപ റേഞ്ചിൽ സോണി TWS ഇയർപോഡ് സ്വന്തമാക്കാം. വാങ്ങാനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile