Mega Discount: ക്വാഡ് ക്യാമറ Samsung 5G അൾട്രാ ഫ്ലാഗ്ഷിപ്പിന് 30,000 രൂപ വെട്ടിക്കുറച്ചു, ഇതാണ് ശരിക്കും അവസരം
Samsung Galaxy S24 Ultra 5G ആമസോണിൽ വില കുറച്ച് വിൽക്കുന്നു
Galaxy AI എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ടുളള ഫോണാണിത്
ആൻഡ്രോയിഡ് പ്രേമികളുടെ മുൻനിര ചോയിസാണ് S24 അൾട്രാ
Samsung 5G ഫ്ലാഗ്ഷിപ്പ് ഫോൺ അപൂർവ്വമായ കിഴിവിൽ ഇപ്പോൾ വാങ്ങാം. Samsung Galaxy S24 Ultra 5G ആമസോണിൽ വില കുറച്ച് വിൽക്കുന്നു. നിങ്ങൾക്കറിയാം 2025-ൽ സ്മാർട്ഫോണുകൾ വാങ്ങുന്നത് ചെലവുള്ള പരിപാടിയാണെന്ന്. ഫോണുകളിൽ നൂതന ടെക്നോളജിയും പാർട്സുകളും ഉപയോഗിക്കുന്നതും 5G-യുമാണ് ഇതിനുള്ള പ്രധാന കാരണം. ഈ സന്ദർഭത്തിൽ പ്രീമിയം, ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഈ വർഷമേ വാങ്ങുന്നതാണ് ഉത്തമം.
Surveyഅങ്ങനെയെങ്കിൽ സ്മാർട്ഫോണുകളിലെ ട്രെൻഡായ സാംസങ് ഫ്ലാഗ്ഷിപ്പ് വിലക്കുറവിൽ വാങ്ങാം. 1,29,999 രൂപ വിലയാകുന്ന സ്മാർട്ഫോണാണിത്. ആൻഡ്രോയിഡ് പ്രേമികളുടെ മുൻനിര ചോയിസാണ് S24 അൾട്രാ. Galaxy AI എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ടുളള ഫോണാണിത്.
Samsung 5G ഫ്ലാഗ്ഷിപ്പ് Discount ഓഫറിൽ

Samsung Galaxy S24 Ultra ആമസോണിൽ 99,389 രൂപയ്ക്ക് ലഭ്യമാണ്. അധിക ബാങ്ക് ഓഫറോ കിഴിവുകളോ ഉൾപ്പെടാതെയുള്ള ഓഫറാണിത്. 30,000 രൂപയ്ക്ക് മുകളിൽ ഇളവാണ് ഇങ്ങനെ ആമസോൺ അനുവദിച്ചിരിക്കുന്നു.
ഇതുകൂടാതെ സ്മാർട്ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഡീലും ആമസോൺ അനുവദിച്ചിരിക്കുന്നു. 45,450 രൂപ വരെ എക്സ്ചേഞ്ച് ഓഫറാണ് ഗാലക്സി എസ്24 അൾട്രായ്ക്ക് ലഭിക്കുന്നത്. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഫോണിനാണ് ആമസോൺ ഓഫർ. ഇവിടെ നിന്നും വാങ്ങൂ.
Samsung Galaxy S24 Ultra സ്പെസിഫിക്കേഷൻ
സാംസങ് ഗാലക്സി S24 അൾട്രാ നിലവിലെ ഏറ്റവും ഗംഭീര ഫോണാണ്. ഐഫോണിനോട് താൽപ്പര്യമില്ലാത്തവർ വാങ്ങുന്ന മുന്തിയ സ്മാർട്ഫോണും ഇതാണ്. സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട സ്മാർട്ഫോണായി ഗാലക്സി എസ്24 അൾട്രാ മാറി.
ഇതിന്6.8 ഇഞ്ച് ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.1.1-ൽ പ്രവർത്തിക്കുന്നു.7 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾക്ക് ഫോണിലുണ്ട്.
Read More: 108MP Camera Phones 15,000 രൂപയ്ക്ക് താഴെ! വിശ്വസിക്കാനാകില്ലേ, ഇതാ ലിസ്റ്റ് പിടിച്ചോ
ബെസ്റ്റ് പെർഫോമൻസിനായി ഗാലക്സി ക്വാൽകോമിന്റെ ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. SM8650-AC സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 200MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 10MP ടെലിഫോട്ടോ സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. ഇതിലെ പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ 50MP ആണ്.
OIS സപ്പോർട്ടുള്ള 12 മെഗാപിക്സലിന്റെ അൾട്രാവൈഡ് സെൻസറും സ്മാർട്ഫോണിലുണ്ട്. ഫോണിന്റെ ക്വാഡ് റിയർ ക്യാമറ തന്നെയാണ് ബെസ്റ്റ് സ്മാർട്ഫോണുകളിലൊന്നായി ഇതിനെ പരിഗണിക്കാൻ കാരണം. ഇതിന് പുറമെ സ്മാർട്ഫോണിൽ സെൽഫികൾക്കായി 12MP ക്യാമറയുമുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile