Samsung Galaxy Ring: പ്രൊപ്പോസ് ചെയ്യാൻ ഒരു ഹൈ-ടെക് Ring ആയാലോ! ഇതാ ഗാലക്സി മോതിരം| TECH NEWS

HIGHLIGHTS

MWCയിൽ Samsung Galaxy Ring അവതരിപ്പിച്ചു

മറ്റ് സ്മാർട് റിങ്ങുകളേക്കാൾ ഇവയ്ക്ക് ഭാരം കുറവാണ്

സാംസങ് റിംഗിൽ മധ്യഭാഗത്ത് കുഴിഞ്ഞ പോലെ കോൺകേവ് ഷേപ്പാണുള്ളത്

Samsung Galaxy Ring: പ്രൊപ്പോസ് ചെയ്യാൻ ഒരു ഹൈ-ടെക് Ring ആയാലോ! ഇതാ ഗാലക്സി മോതിരം| TECH NEWS

Samsung Galaxy Ring: ഇനി നിങ്ങളുടെ വിവാഹമോതിരം സ്വർണത്തിലോ ഡയമണ്ടിലോ ആക്കണ്ട. അതൊരു High tech ring തന്നെ ആകട്ടെ. ബാഴ്സലോണയിലെ MWC-യിൽ കഴിഞ്ഞ ദിവസം Samsung ഇതിനുള്ള തുടക്കമിട്ടു. ടെക്നോളജി മേഖലയിൽ വിപ്ലവമാകാൻ പോകുന്ന ഒരു ഉപകരണമാണ് സാംസങ് പുറത്തിറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Ring

ഫോണിലെ ഫീച്ചറുകളെല്ലാം ഇതുവരെ വാച്ചുകളിൽ ലഭിക്കുമായിരുന്നെങ്കിൽ ഇനി കളി മാറുന്നു. ഒരൊറ്റ മോതിരം മതി ഇനി എല്ലാം അതിൽ കിട്ടും. MWCയിൽ അവതരിപ്പിച്ച Samsung Galaxy Ring ഇപ്പോൾ തരംഗമാവുകയാണ്. ഇത്രയധികം ഹൈപ്പ് കിട്ടാൻ എന്താണ് ഈ ഗാലക്സി മോതിരത്തിൽ ഉള്ളതെന്നാണോ?

Samsung Ring MWC-യിൽ
Samsung Ring MWC-യിൽ

Samsung സ്മാർട് റിങ്

മുമ്പും Smart ring-കൾ വന്നിട്ടുണ്ട്. ബോട്ട്, നോയിസ് എന്നിവ സ്മാർട് റിങ്ങുകൾ വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ സാംസങ്ങിന്റെ സ്മാർട് റിങ് ഇവയേക്കാൾ ഭാരം കുറവാണ്. അതിനാൽ ധരിക്കുമ്പോൾ ഒരു സാധാരണ റിങ്ങിന്റെ അതേ ഫീലായിരിക്കും ലഭിക്കുക.

Samsung Ring MWC-യിൽ

ബാഴ്‌സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന Mobile World Congress ചടങ്ങിലാണ് ഇത് അവതരിപ്പിച്ചത്. ഫെബ്രുവരി 26 മുതൽ 29 വരെയാണ് MWC നടക്കുന്നത്. സാംസങ് ഹെൽത്ത് പ്ലാറ്റ്‌ഫോമിന്റെ നൂതന ഫീച്ചറുകൾ പ്രയോജനപ്പെടുത്താവുന്ന ഉപകരണമാണിത്. ഡിജിറ്റൽ ഹെൽത്ത് ഉപകരണങ്ങളിൽ ഈ റിങ് തരംഗമാകുമെന്നത് ഉറപ്പ്.

കാണാനും നൂറഴക്

ഈ സാംസങ് റിങ്ങിന്റെ ഡിസൈനും ടെക് ലോകത്തിന്റെ ശ്രദ്ധ നേടുന്നു. ഔറ റിങ്ങിന്റെ കുത്തനെയുള്ള രൂപമല്ല ഗാലക്സി മോതിരത്തിനുള്ളത്. സാംസങ് റിംഗിൽ മധ്യഭാഗത്ത് കുഴിഞ്ഞ പോലെ കോൺകേവ് ഷേപ്പാണുള്ളത്. 3 നിറങ്ങളിലുള്ള മോതിരങ്ങളും കാണാൻ ഭംഗിയുള്ളതാണ്. സെറാമിക് ബ്ലാക്ക്, പ്ലാറ്റിനം സിൽവർ, ഗോൾഡ് എന്നീ ആകർഷക നിറങ്ങളിലാണുള്ളത്.

Samsung Galaxy Ring
Samsung Galaxy Ring

ഗാലക്സി മോതിരം

ടെക്നോളജി ഫീച്ചറുകൾ മാത്രമല്ല ഈ സ്മാർട് റിങ്ങിലുള്ളത്. ധരിക്കുമ്പോൾ കൂടുതൽ സുഖകരമാകുന്നതിന് സാംസങ് ഒന്നാമതായി പ്രാധാന്യം നൽകിയിരിക്കുന്നു. പൾസ്, ശരീര താപനില എന്നിവയെല്ലാം ഈ മോതിരത്തിലൂടെ നിരീക്ഷിക്കാം.

ഈ റിങ്ങിൽ സ്ലീപ്പ് മോണിറ്ററിങ് ട്രാക്കർ ലഭിക്കും. 24×7 ഹാർട്ട് ബീറ്റ്, BP ഉൾപ്പെടെയുള്ള ശരീര അവസ്ഥകൾ നിരീക്ഷിക്കാൻ റിങ് ഉപയോഗിക്കാം.

വലിയ സ്‌ക്രീനും ദൈർഘ്യമേറിയ ബാറ്ററി ലൈഫും ഇതിലുണ്ട്. 256 x 402 പിക്സൽ റെസല്യൂഷനാണ് മോതിരത്തിന്റെ ഡിസ്പ്ലേയിലുള്ളത്. ഇതിന് 4cm AMOLED ഡിസ്പ്ലേയുണ്ട്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് v5.3 ഇതിൽ നൽകിയിരിക്കുന്നു. ഈ സാംസങ് മോതിരത്തിൽ AI ഫീച്ചറുകളും ഉണ്ടായിരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo