സാംസങ് ഗാലക്സി, Samsung AI Smart Glasses
സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ചുകളിലെ ആധിപത്യം മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. ലണ്ടനിൽ സംഘടിപ്പിച്ച Galaxy Unpacked 2026 ഇവന്റിൽ തങ്ങളുടെ സാംസങ് കണ്ണടകൾ കൂടി കമ്പനി അവതരിപ്പിച്ചു. ജെന്റിൽ മോൺസ്റ്റർ, വാർബി പാർക്കർ എന്നീ ഐവിയർ ബ്രാൻഡുകളുമായി സഹകരിച്ച് Samsung AI Smart Glasses ഇവന്റിൽ കമ്പനി പരിചയപ്പെടുത്തി. Gemini AI സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഉപകരണങ്ങളാണിവ. സാംസങിന്റെ Galaxy ഇക്കോസിസ്റ്റത്തിന്റെ ഭാഗമായെത്തുന്ന ഈ വാച്ചിന് എത്രയാണ് വിലയെന്നും, എന്തൊക്കെയാണ് പ്രത്യേകതകളെന്നും അറിയാം.
ഗൂഗിളിന്റെ ജെമിനി എഐ, ആൻഡ്രോയിഡ് എക്സ്ആർ പ്ലാറ്റ്‌ഫോം എന്നിവയിൽ പ്രവർത്തിക്കുന്ന ഐവെയറാണിത്. ജെന്റിൽ മോൺസ്റ്റർ കറുത്ത ഫ്രെയിമുള്ള ഡിസൈൻ കൊടുത്തിരിക്കുന്നു. വാർബി പാർക്കർ തവിട്ടുനിറത്തിലുള്ള ഫിനിഷിലുള്ള മോഡലാണ് അവതരിപ്പിച്ചത്.
ടെക്നോളജിയ്ക്കൊപ്പം കണ്ണട പ്രേമികൾക്ക് ഇനി സാംസങ്ങിന്റെ പ്രീമിയം എക്സ്പീരിയൻസും ഇതിൽ ലഭിക്കുന്നു. ജോലി, യാത്ര, ആശയവിനിമയം എന്നിവയ്ക്കായി ഹാൻഡ്‌സ്-ഫ്രീയായി ഫോണിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഐവെയറിൽ സ്‌നാപ്ഡ്രാഗൺ AR1 Gen 1 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്.
ദിവസം മുഴുവൻ സുഖമായി ധരിക്കാനായി ഈ സ്മാർട്ട് ഗ്ലാസുകൾ ഭാരം കുറഞ്ഞതും നേർത്തതുമായ ഫ്രെയിമിലാണ് നിർമിച്ചിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഒമ്പത് മണിക്കൂർ വരെ പ്രവർത്തിക്കും. ഇതിൽ ചാർജിംഗ് കേസ് ഉപയോഗിച്ച് ഏഴ് മണിക്കൂർ കൂടുതൽ ചാർജാകും.
Also Read: സാംസങ് അൾട്രായെ തോൽപ്പിക്കുന്ന Vivo 5G 16000 രൂപ കിഴിവിൽ ആമസോണിൽ!
എഐ സപ്പോർട്ട് ചെയ്യുന്ന ക്യാമറ ഇതിലുണ്ട്. ഇത് ജെമിനി AI വഴി, ഉപയോക്താക്കൾക്ക് തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും, ട്രാൻസ്ലേഷനും മറ്റും പ്രയോജനപ്പെടുത്താം. ഇതിൽ സാംസങ് നോട്ട്സ് ഫീച്ചറും ലഭ്യമാണ്.
Galaxy ഉപകരണങ്ങളിലൂടെ വോയ്സ് കമാൻഡുകളും ജെസ്റ്റർ കൺട്രോളുകളും ഉപയോഗിച്ച് സാംസങ് എഐ സ്മാർട്ട് ഗ്ലാസ് നിയന്ത്രിക്കാനാകും. കോളുകൾക്കിടെ ലൈവ് വിഷ്വൽ ഷെയറിങ് നടത്താം. കൈ ഉപയോഗിക്കാതെ കാണുന്നതെന്തും(POV) റെക്കോർഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഇത്രയും എഐ ഫീച്ചറുകൾ വരുമ്പോഴും സാംസങ് സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.