സാംസങ് അൾട്രായെ തോൽപ്പിക്കുന്ന Vivo 5G 16000 രൂപ കിഴിവിൽ ആമസോണിൽ!

സാംസങ് അൾട്രായെ തോൽപ്പിക്കുന്ന Vivo 5G 16000 രൂപ കിഴിവിൽ ആമസോണിൽ!

പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! 200MP ക്യാമറയുള്ള സാംസങ് ഫ്ലാഗ്ഷിപ്പുകളേക്കാൾ, രണ്ട് 200MP ക്യാമറയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് Vivo X300 Ultra. ഒപ്പം സീസ് ട്യൂൺ ചെയ്ത ലെൻസുകളാണ് ഫോണിന്റെ ഹൈലൈറ്റ്. മൊബൈലിലൂടെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി വേണ്ടവർക്കായി അവതരിപ്പിച്ച വിവോ സ്മാർട്ട് ഫോണിന് ആമസോണിൽ ഇപ്പോൾ വൻ വിലക്കിഴിവ് ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

200MP ZEISS ടെലിഫോട്ടോ ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിലും ആമസോണിലും ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഒന്നാണെങ്കിലും, കൂടുതൽ മികച്ച ബാങ്ക് കിഴിവ് ആമസോണിൽ ലഭ്യമാണ്. ഒരു ഹൈഎൻഡ് 5G സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഈ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വിവോ എക്സ്300 അൾട്രായുടെ ആമസോൺ ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Vivo X300 Ultra Price Offer Amazon

16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ എക്സ്300 അൾട്രാ ഫോണിനാണ് ഓഫർ. ഫോട്ടോഗ്രാഫി കിറ്റ് വേണ്ടവർക്ക് കൂടുതൽ വില വേണ്ടിവരും. അല്ലെങ്കിൽ എക്ലിപ്സ് ബ്ലാക്ക്, വിക്ടറി ഗ്രീൻ എന്നീ രണ്ട് കളറുകളിൽ സ്മാർട്ട് ഫോൺ ഓഫറിൽ വാങ്ങിക്കാം.

Also Read: ഫ്ലിപ്കാർട്ടിൽ ലഭ്യമല്ല! 16GB, 512GB സ്റ്റോറേജുള്ള Vivo 5G ആമസോണിൽ മെഗാ ഓഫർ

1,99,999 രൂപയ്ക്കാണ് വിവോ എക്സ്300 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1,59,999 രൂപയ്ക്ക് വിവോ സ്മാർട്ട് ഫോൺ ആമസോണിലും അതുപോലെ ഫ്ലിപ്കാർട്ടിലും ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നുവച്ചാൽ 20 ശതമാനം ഇൻസ്റ്റന്റ് കിഴിവാണ് ലഭിക്കുന്നത്.

ICICI, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 16000 രൂപയുടെ ഡിസ്കൗണ്ട് ആസ്വദിക്കാം. ഇങ്ങനെ വിവോ എക്സ്300 അൾട്രാ 5ജി 143,999 രൂപയ്ക്ക് ലഭ്യമാകും. ഇത് ഇഎംഐ ഇടപാടുകൾക്കും ഇഎംഐ അല്ലാത്ത സാധാരണ പർച്ചേസിനും ലഭിക്കുന്ന ഓഫറാണ്.

Vivo X300 Ultra
Vivo X300 Ultra

4799 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ലഭിക്കും. 52050 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് വിവോ എക്സ്300 അൾട്രായ്ക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡലും പഴമയും അനുസരിച്ച് ഓഫറിലും മാറ്റം വരും. ഇനി ഇഎംഐയിൽ പർച്ചേസ് ചെയ്യാനാണ് താൽപ്പര്യമെങ്കിൽ 5,625 രൂപയ്ക്ക് വിവോ എക്സ്300 അൾട്രാ സ്വന്തമാക്കാവുന്നതാണ്.

വിവോ എക്സ്300 അൾട്രാ പ്രത്യേകതകൾ

വിവോ എക്സ്300 അൾട്രായിൽ 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. സ്മാർട്ട് ഫോണിൽ 6.82 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയാണുള്ളത്.

16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 200 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 200 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഈ മൂന്ന് സെൻസറുകളും സീസ് ലെൻസിലാണ് അവതരിപ്പിച്ചത്. ഫോണിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു.

വിവോ എക്സ്300 അൾട്രാ 5ജിയിൽ 6,600mAh ബാറ്ററിയുണ്ട്. ഇത് 100W വയർഡ് ചാർജിംഗിനെയും 40W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണിത്.

സ്പാഷ്, പൊടി, വെള്ളം പ്രതിരോധിക്കാനായി സ്മാർട്ട് ഫോണിന് IP68, IP69 റേറ്റിങ്ങുണ്ട്. ഇതിൽ 3.5mm ഹെഡ്ഫോൺ ജാക്കും ഉൾപ്പെടുന്നു. അഞ്ച് വർഷത്തേക്ക് ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റും 7 വർഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റും വിവോ എക്സ്300 അൾട്രായ്ക്ക് കമ്പനി ഉറപ്പുനൽകുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile