realme Buds T500 Pro TWS
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഒരു പ്രീമിയം ഫീച്ചറുകളുള്ള ഇയർബഡ്സ് നോക്കുകയാണോ! എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം! വിപണിയിൽ തരംഗമായി മാറിയ realme Buds T500 Pro ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവിൽ വാങ്ങിക്കാം. അത്യാധുനിക സൗണ്ട് ക്വാളിറ്റിയും ആകർഷകമായ ഡിസൈനുമുള്ള ഓഡിയോ സിസ്റ്റമാണിത്. ആമസോണിൽ 3000 രൂപയ്ക്ക് താഴെ റിയൽമി ഇയർപോഡ് വാങ്ങിക്കാം. റിയൽമി ഇയർപോഡിന്റെ ഓഫർ വിശേഷങ്ങളും ഫീച്ചറുകളും വിശദമായി അറിയാം.
4,299 രൂപയ്ക്ക് ഇന്ത്യയിൽ പുറത്തിറക്കിയ റിയൽമി ബഡ്സ് പ്രോ ഇയർപോഡിനാണ് കിഴിവ്. 50dB ANC സപ്പോർട്ടുള്ള ഓഡിയോ ഡിവൈസാണ് കിഴിവിൽ ലഭ്യമാണ്. 2,799 രൂപയ്ക്കാണ് റിയൽമി ബഡ്സ് ടി500 പ്രോ ആമസോണിൽ വിൽക്കുന്നത്. 98 രൂപയുടെ ഇഎംഐയിലും റിയൽമി ഇയർപോഡ് വാങ്ങിക്കാം. 45 മിനിറ്റ് ലോ ലേറ്റൻസി സപ്പോർട്ടുള്ള ഇയർപോഡാണിത്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Also Read: ആമസോണിൽ തപ്പേണ്ട, ഫ്ലിപ്കാർട്ടിൽ 200MP ക്യാമറ Vivo X200 Pro ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ!
റിയൽമി ബഡ്സ് T500 പ്രോ 12.4mm ഡ്രൈവറുകളുള്ള ഇയർപോഡാണിത്. ഇത് ഹൈ-റെസ് ഓഡിയോ വയർലെസ്സിനെ പിന്തുണയ്ക്കുന്നു.
ലൈവ് AI സിസ്റ്റം ഉപയോഗിച്ച്, വിശാലമായ 5,000Hz റേഞ്ചുള്ള 50dB ANC വരെ ഇയർഫോണുകളിൽ ലഭിക്കും. ഇതിൽ വ്യക്തമായ കോളുകൾക്കായി ആറ് മൈക്രോഫോൺ യൂണിറ്റുകളുണ്ട്. ടു-വേ, ഫെയ്സ്-ടു-ഫേസ് മോഡുകൾ ഉൾപ്പെടെ ലൈവ് ട്രാൻസ്ലേഷൻ സപ്പോർട്ട് റിയൽമി ഇയർപോഡിൽ ലഭിക്കും.
റിയൽമി ബഡ്സ് T500 പ്രോ ഇയർബഡുകൾ ബ്ലൂടൂത്ത് 6.1 വേർഷനാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരേസമയം മൂന്ന് ഉപകരണങ്ങളിലേക്ക് വരെ കണക്റ്റു ചെയ്യാൻ ഇതിന് സാധിക്കും. ഗെയിമിംഗിലും വീഡിയോ കാണുമ്പോഴെല്ലാം 45ms എന്ന അൾട്രാ-ലോ ലേറ്റൻസി സപ്പോർട്ടുണ്ട്.
ചാർജിംഗ് കേസിനൊപ്പം വയർലെസ് ഹെഡ്‌സെറ്റ് 56 മണിക്കൂർ ലഭിക്കുന്നു. AAC ഉപയോഗിച്ച് ANC ഇല്ലാതെ ഇയർബഡുകൾ 13.5 മണിക്കൂർ വരെയും ANC പ്രവർത്തനക്ഷമമാക്കിയാൽ എട്ട് മണിക്കൂർ വരെയും പ്രവർത്തിക്കും. LHDC ഉപയോഗിച്ച്, ANC ഇല്ലാതെ ഒമ്പത് മണിക്കൂർ വരെയും അതിനൊപ്പം 5.5 മണിക്കൂർ വരെയും പ്ലേബാക്ക് ലഭിക്കുന്നു. 62mAh ബാറ്ററിയാണ് റിയൽമി ഇയർപോഡിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. ഇതിലെ കേസിൽ 530mAh യൂണിറ്റുണ്ട്. ഏകദേശം ഒരു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ റിയൽമി TWS ഇയർപോഡിന് കഴിയും.