ആമസോണിൽ തപ്പേണ്ട, ഫ്ലിപ്കാർട്ടിൽ 200MP ക്യാമറ Vivo X200 Pro ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ!

ആമസോണിൽ തപ്പേണ്ട, ഫ്ലിപ്കാർട്ടിൽ 200MP ക്യാമറ Vivo X200 Pro ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ!

ഡിസൈനിലും ക്യാമറ പെർഫോമൻസിലും മികച്ച ഫ്ലാഗ്ഷിപ്പ് വിവോ ഫോണിന് ഇപ്പോൾ പ്രത്യേക വിലക്കിഴിവ്. Zeiss സപ്പോർട്ടിൽ 200 എംപി ക്യാമറയടക്കം മികവുറ്റ ഫോട്ടോഗ്രാഫി ലഭിക്കുന്ന Vivo X200 Pro ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നു. ആമസോൺ എന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ സ്മാർട്ട് ഫോൺ ലഭ്യമല്ലെങ്കിലും, ഫ്ലിപ്കാർട്ടിൽ മികച്ച ഇളവാണ് ലഭിക്കുന്നത്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപ വരെ ഇളവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ഇതിനൊപ്പം അപ്രതീക്ഷിതമായ ഓഫറുകളോടെ എക്സ്ചേഞ്ച് ഡീലും വിവോ എക്സ്200 പ്രോ 5ജിയ്ക്ക് ലഭ്യമാണ്. വിവോ എക്സ്200 പ്രോയുടെ ഓഫറുകളും സവിശേഷതകളും എന്തൊക്കെയാണെന്ന് അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X200 Pro Price Drop on Flipkart

ആരും മോഹിക്കുന്ന സ്മാർട്ട് ഫോണാണ് വിവോ എക്സ്200 പ്രോ 5ജി. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് വിപണി വില 1,01,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ട് അതിശയകരമായ വിലക്കിഴിവ് പ്രഖ്യാപിച്ചു.

94,999 രൂപയ്ക്ക് വിവോ എക്സ്200 പ്രോ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. ഈ വിവോ പ്രീമിയം ഫോൺ 94,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്. ഇതു കൂടാതെ ഗംഭീരമായ ബാങ്ക് ഓഫർ കൂടി ഫോണിന് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ വിവോ എക്സ്200 പ്രോയ്ക്ക് ആക്സിസ് ബാങ്കിലൂടെയും എസ്ബിഐയിലൂടെയും ലഭിക്കുന്ന ഓഫറിലൂടെ 4000 രൂപ വരെ ലാഭിക്കാം. ഇതുകൂടി ചേർത്താൽ വിവോ എക്സ്200 പ്രോ 5ജി 90999 രൂപയ്ക്ക് ലഭിക്കും.

Also Read: Xiaomi 17T സീരീസ് വരുന്നു: എന്തിനേറെ! 6500mAh ബാറ്ററിയും 50MP ടെലിഫോട്ടോ ക്യാമറയും

ഒരു പ്രീമിയം ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. 43640 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. അത്യാവശ്യം മികച്ച പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക്, വിവോ എക്സ്200 പ്രോ 5ജി ഇങ്ങനെ ലാഭത്തിൽ കൈക്കലാക്കാം. 36 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. 3340 രൂപയുടെ ഇഎംഐ ഡീലാണ് ഫ്ലിപ്കാർട്ട് തരുന്നത്.

vivo x200 pro malayalam

ഇനി വിവോ എക്സ്200 പ്രോയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ചുരുക്കത്തിൽ മനസിലാക്കാം.

വിവോ എക്സ്200 പ്രോ 5ജി ഫീച്ചറുകൾ

  • ഡിസ്പ്ലേ: 6.78-ഇഞ്ച് LTPO AMOLED പാനലുള്ള സ്മാർട്ട് ഫോണാണ് വിവോ എക്സ്200 പ്രോ. മികച്ച ഔട്ട്ഡോർ ടാസ്കുകൾക്കായി 4,500-നിറ്റ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും ഈ ഫോൺ തരുന്നു.
  • ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ വിവോയുടെ ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലിലുണ്ട്. 50MP മെയിൻ ക്യാമറ, 200MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഇതിൽ 32MP ഫ്രണ്ട് ക്യാമറയും കൂടി വരുന്നു.
  • പ്രോസസർ: ഈ വിവോ ഫോണിൽ വേഗതയേറിയ 3nm മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്. സുഗമമായ ഗെയിംപ്ലേയും സ്ട്രീമിംഗും മികച്ചതാക്കുന്ന പ്രോസസറാണിത്.
  • ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP69 റേറ്റിംഗുമുണ്ട്.
  • ബാറ്ററി: വിവോ എക്സ്200 പ്രോയിൽ കരുത്തനായ 6,000 mAh ബാറ്ററിയാണുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile