Realme Buds Air 6 Offer: റിയൽമി TWS Earbuds സ്പെഷ്യൽ ഓഫറിൽ! ഈ വില വെറും 2 ദിവസത്തേക്ക് മാത്രം

Realme Buds Air 6 Offer: റിയൽമി TWS Earbuds സ്പെഷ്യൽ ഓഫറിൽ! ഈ വില വെറും 2 ദിവസത്തേക്ക് മാത്രം
HIGHLIGHTS

റിയൽമി GT 6T സ്മാർട്ട്ഫോണിനൊപ്പമാണ് Realme Buds Air 6 പുറത്തിറങ്ങിയത്

3,299 രൂപയ്ക്കാണ് റിയൽമി ഇയർബഡ്സുകൾ പുറത്തിറക്കിയത്

ഇപ്പോഴിതാ, രണ്ട് ദിവസത്തേക്ക് അത്യാകർഷക വിലയിൽ വിറ്റഴിക്കുന്നു

Realme Buds Air 6 സ്പെഷ്യൽ ഓഫറിൽ വിൽക്കുന്നു. TWS Earbuds-ന്റെ ആദ്യ സെയിലിന് മുന്നോടിയായാണ് സ്പെഷ്യൽ സെയിൽ. മെയ് 27 മുതൽ മെയ് 29 വരെ മാത്രമാണ് ഫോൺ വിലക്കുറവിൽ വിൽക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്പെഷ്യൽ സെയിൽ ആരംഭിച്ചു.

Realme Buds Air 6

റിയൽമി GT 6T സ്മാർട്ട്ഫോണിനൊപ്പമാണ് Realme Buds Air 6 പുറത്തിറങ്ങിയത്. 3,299 രൂപയ്ക്കാണ് റിയൽമി ഈ സൂപ്പർ പെർഫോമൻസ് ഇയർബഡ്സുകൾ പുറത്തിറക്കിയത്. ഇപ്പോഴിതാ, രണ്ട് ദിവസത്തേക്ക് അത്യാകർഷക വിലയിൽ ഇയർപോഡുകൾ വിറ്റഴിക്കുന്നു. 27 മുതൽ 29 വരെ 2,999 രൂപയ്ക്ക് Realme Buds വിൽക്കും. ഓർക്കുക, 50 ശതമാനം വിലക്കിഴിവിൽ ലഭിക്കുന്നത് ഒരു പരിമിതകാല ഓഫറാണ്.

Realme Buds Air 6
Realme Buds Air 6

Realme Buds Air 6 സ്പെസിഫിക്കേഷൻ

IP55-സർട്ടിഫിക്കേഷനുള്ള ഇയർപോഡുകളാണിവ. റിയൽമി ബഡ്‌സ് എയർ 6-ൽ സ്മാർട്ട് ടച്ച് കൺട്രോൾ ഓപ്ഷനുകളും ലഭ്യമാണ്. 12.4mm ഡ്രൈവറുകളും ക്ലിയർ ബാസിനായി ഡൈനാമിക് ബാസ് ബൂസ്റ്റും ഇതിലുണ്ട്. 50dB ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനും അഡാപ്റ്റീവ് നോയ്‌സ് കാൻസലേഷനുമുണ്ട്. ക്ലാരിറ്റിയുള്ള കോൾ നിലവാരത്തിനായി ഓരോ ഇയർബഡിലും മൂന്ന് മൈക്രോഫോണുകളുണ്ട്. 55ms ലോ ലേറ്റൻസി മോഡും ഇതിൽ ലഭിക്കുന്നു.

ഹൈ-റെസ് വയർലെസ് ഓഡിയോ സർട്ടിഫിക്കേഷനുള്ള ഇയർപോഡാണിത്. LHDC 5.0 ഓഡിയോ ഡീകോഡിംഗിനെ റിയൽമി ബഡ്സ് സപ്പോർട്ട് ചെയ്യുന്നു. സ്ട്രീമിംഗ് സമയത്ത് ശബ്‌ദ നിലവാരം നിലനിർത്താൻ ഇത് പ്രയോജനപ്പെടും.

Realme Buds Air 6
Realme Buds Air 6

40 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഇതിലുണ്ടാകും. ANC ഓഫായിരിക്കുമ്പോൾ ഈ റിയൽമി ഇയർബഡ്സ് 10 മണിക്കൂർ ലൈഫ് തരുന്നു. Google ഫാസ്റ്റ് പെയർ സപ്പോർട്ടുള്ളതിനാൽ ഫാസ്റ്റ് കണക്റ്റിവിറ്റിയും ലഭിക്കുന്നതാണ്.

Read More: New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!

ഇപ്പോഴത്തെ സ്പെഷ്യൽ സെയിൽ

ആമസോൺ പോലുള്ള ഓൺലൈൻ റീട്ടെയിലർമാർ വഴി റിയൽമി ബഡ്സ് വാങ്ങാം. റിയൽമി ബ്രാൻഡിന്റെ വെബ്‌സൈറ്റ് വഴിയും ഷോപ്പിങ് നടത്താം. ഫ്ലേം സിൽവർ, ഫോറസ്റ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇയർബഡ്സുകൾ ലഭ്യമാകുക.

നേരത്തെ പറഞ്ഞ പോലെ മെയ് 27 മുതൽ 29 വരെയാണ് സ്പെഷ്യൽ സെയിൽ. 2,999 രൂപയ്ക്ക് ഈ 2 ദിവസത്തെ വിൽപ്പനയിൽ നിന്ന് വാങ്ങാം. ഇത്രയും വിലക്കിഴിവിൽ റിയൽമി ബഡ്സ് വാങ്ങാനുള്ള ലിങ്ക്, Click Here.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo