2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 150W SUPER VOOC ചാർജിങ്ങുള്ള Realme GT 6T ഇതാ| TECH NEWS

2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 150W SUPER VOOC ചാർജിങ്ങുള്ള Realme GT 6T ഇതാ| TECH NEWS
HIGHLIGHTS

ഗെയിമിങ് പ്രേമികൾക്കുള്ള Realme GT 6T ഇന്നെത്തും

150W SUPER VOOC ചാർജിങ്ങുള്ള സ്മാർട്ഫോണാണ് വരുന്നത്

കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച ഫോണിന്റെ റീ-ബ്രാൻഡായിരിക്കും ഇത്

ഗെയിമിങ് പ്രേമികൾക്കുള്ള Realme GT 6T ഇന്നെത്തും. Snapdragon 7+ പ്രോസസറുള്ള ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്. 150W SUPER VOOC ചാർജിങ്ങുള്ള സ്മാർട്ഫോണാണ് വരുന്നത്. മെയ് 21 ഉച്ചയ്ക്ക് 12 മണിയ്ക്ക് റിയൽമി ജിടി 6ടി ലോഞ്ച് ചെയ്യും.

Realme GT 6T സ്പെസിഫിക്കേഷൻ

കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച ഫോണിന്റെ റീ-ബ്രാൻഡായിരിക്കും ഇത്. റിയൽമി ജിടി നിയോ 6 SE ആണ് ചൈനയിൽ പുറത്തിറക്കിയത്. ഫോണിന് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ടായിരിക്കും.

Realme GT 6T
Realme GT 6T

120Hz വേരിയബിൾ റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. 6.78-ഇഞ്ച് LTPO AMOLED ഡിസ്പ്ലേ ആണ് ഇതിലുണ്ടാകുക. 1.5K റെസല്യൂഷനാണ് റിയൽമി ജിടി 6ടിയുടെ സ്ക്രീനിനുള്ളത്. ഗ്രാഫിക്‌സ്-ഇന്റൻസീവ് ടാസ്‌ക്കുകൾക്ക് ഫോണിൽ അഡ്രിനോ 732 ജിപിയു ജോടിയാക്കിയിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ഫോൺ പ്രവർത്തിക്കുന്നു. റിയൽമി UI 5.0-ൽ GT 6T-യിൽ പ്രവർത്തിക്കും. OIS സപ്പോർട്ടുള്ള 50MP Sony ഐഎംഎക്‌സ്882 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിൽ 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ഫോണാണ് റിയൽമി ജിടി 6T. 32MP Sony IMX615 സെൻസർ ഫോണിന്റെ ഫ്രെണ്ട് ക്യാമറയിലുണ്ട്.

1.5 ദശലക്ഷത്തിലധികം Antutu സ്‌കോർ ഫോണിലുണ്ടായിരിക്കും. 150W SUPER VOOC ചാർജിങ്ങിനെയും റിയൽമി പിന്തുണയ്ക്കുന്നു. 5,500mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 6,000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ടാകും.

Realme GT 6T വിൽപ്പന

31,999 രൂപ റേഞ്ചിലായിരിക്കും റിയൽമി ജിടി 6T വിപണിയിലെത്തിയത്. ഗെയിമിങ് പ്രേമികൾക്ക് റിയൽമി ജിടി 6ടി ബെസ്റ്റ് ഓപ്ഷനായിരിക്കും. ആമസോൺ, Realme.com വഴി റിയൽമി ഫോൺ വിൽപ്പനയ്ക്ക് എത്തും. കമ്പനിയുടെ മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഫോൺ വാങ്ങാനാകും.

READ MORE: Free OTT: Amazon Prime, Netlix ഒരുമിച്ച് കിട്ടും 1499 രൂപയ്ക്ക്! Reliance Jio OTT പ്ലാൻ

റിയൽമി ജിടി 6T-യ്ക്കൊപ്പം ഇയർബഡ്സുകളും വരുന്നുണ്ട്. റിയൽമി ബഡ്സ് എയർ 6 എന്ന ഇയർപോഡും ലോഞ്ചിന് എത്തുന്നുണ്ട്. ഗെയിമിങ് എക്സ്പീരിയൻസിൽ 2 വർഷത്തിന് ശേഷമാണ് റിയൽമി സ്മാർട്ഫോൺ പുറത്തിറക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo