Nothing CMF വാച്ചുകളും ഇയർബഡ്സും മറ്റെങ്ങുമില്ലാത്ത ഓഫറിൽ! 1700 രൂപ വരെ Discount

HIGHLIGHTS

സിഎംഎഫ് Smartwatch, Earbuds വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം

നതിങ്ങിന്റെ സബ്-ബ്രാൻഡാണ് CMF

ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കൂപ്പൺ കിഴിവും ഈ പ്ലാറ്റ്ഫോമിൽ മാത്രം

Nothing CMF വാച്ചുകളും ഇയർബഡ്സും മറ്റെങ്ങുമില്ലാത്ത ഓഫറിൽ! 1700 രൂപ വരെ Discount

അതിവേഗത്തിൽ CMF by Nothing ജനപ്രിയമാവുകയാണ്. നതിങ്ങിന്റെ സബ്-ബ്രാൻഡാണ് CMF. സിഎംഎഫ് Smartwatch, Earbuds വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. Myntra ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് അത്യാകർഷകമായ ഓഫർ.

Digit.in Survey
✅ Thank you for completing the survey!

CMF by Nothing ഓഫർ

CMF-ന്റെ Watch Pro, വാച്ച് പ്രോ 2 എന്നിവയ്ക്ക് ഓഫറുകളുണ്ട്. സിഎംഎഫിന്റെ True Wireless Buds Pro-യും വിലക്കിഴിവിൽ സ്വന്തമാക്കാം. 1500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കൂപ്പൺ കിഴിവും മിന്ത്ര നൽകുന്നു.

cmf by nothing brands watches and earbuds

CMF സ്മാർട് വാച്ച് Myntra ഓഫർ

CMF ബൈ നതിങ്ങിൽ നിന്നുള്ള വാച്ച് പ്രോയ്ക്ക് വമ്പൻ കിഴിവുണ്ട്. വാച്ച് പ്രോ 2-നും തൽക്ഷണ കിഴിവും കൂപ്പൺ കിഴിവും ലഭിക്കുന്നു. ഇതിന് പുറമെ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് അധിക കിഴിവ് സ്വന്തമാക്കാവുന്നതാണ്.

Watch Pro 1700 കിഴിവ്

cmf by nothing brands watches and earbuds

1.96 AMOLED ഡിസ്പ്ലേയുള്ള സ്മാർട് വാച്ചാണിത്. 600+ നിറ്റ്സ് വരെ ഡിസ്പ്ലേയ്ക്ക് പീക്ക് ബ്രൈറ്റ്നെസ് ഉണ്ടാകും. GPS, AI നോയിസ് കാൻസലേഷൻ ഫീച്ചറുകൾ ഈ വാച്ചിൽ ലഭിക്കുന്നതാണ്. 13 ദിവസം വരെ ബാറ്ററി ലൈഫാണ് വാച്ച് പ്രോ-യ്ക്ക് കമ്പനി ഉറപ്പുനൽകുന്നത്. SPO2, ഹാർട്ട് റേറ്റ് മോണിറ്റർ ചെയ്യാൻ ഇത് സഹായിക്കും.

സിഎംഎഫ് വാച്ച് പ്രോയുടെ വിപണി വില 6499 രൂപയാണ്. 1500 രൂപയുടെ ഡിസ്കൌണ്ടാണ് മിന്ത്രയിൽ ഓഫർ ചെയ്യുന്നത്. ഇതിന് പുറമെ TRYTECH കൂപ്പൺ കൂടി അപ്ലൈ ചെയ്യാം. ഇങ്ങനെ 200 രൂപ ലാഭിക്കാം.

DBS, AU ക്രെഡിറ്റ് കാർഡുകൾക്ക് 1000 രൂപ വരെ കിഴിവ് ലഭിക്കും. മിന്ത്ര കൊടക് ക്രെഡിറ്റ് കാർഡ് പേയ്മെന്റിലൂടെ 750 രൂപ വരെ ലാഭിക്കാം. സിൽവർ, ആഷ് ഗ്രേ, മെറ്റാലിക് ഗ്രേ, ഡാർക് ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. വാച്ച് പ്രോ വാങ്ങാനുള്ള മിന്ത്ര ലിങ്ക്. മറ്റ് പ്ലാറ്റ്ഫോമുകളിൽ 1500 രൂപ കിഴിവുണ്ടെങ്കിലും 200 രൂപയുടെ കൂപ്പൺ ഓഫറില്ല.

Watch Pro 2 ഓഫർ എങ്ങനെ?

cmf by nothing brands watches and earbuds

1.32 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. iOS, ആൻഡ്രോയിഡ് സപ്പോർട്ടുള്ള സ്മാർട് വാച്ചാണിത്. SpO₂, ഹാർട് റേറ്റ് മോണിറ്ററങ് ഫീച്ചർ ഇതിലുമുണ്ട്. ഡാർക് ഗ്രേ, ആഷ് ഗ്രേ, നീല, ഓറഞ്ച് നിറങ്ങളിൽ വാങ്ങാം. IP68 റേറ്റിങ്ങുള്ള സ്മാർട് വാച്ചാണിത്. ഇതിൽ 305mAh ബാറ്ററിയാണ് സിഎംഎഫ് നൽകിയിട്ടുള്ളത്. സാധാരണ ഉപയോഗത്തിൽ വാച്ചിന് 11 ദിവസം വരെ ബാറ്ററി നിലനിൽക്കും.

മിന്ത്രയിൽ സിഎംഎഫ് വാച്ച് പ്രോ 2-ന് 1000 രൂപ കിഴിവുണ്ട്. 4999 രൂപയ്ക്കാണ് ഇപ്പോൾ സ്മാർട് വാച്ച് വിൽക്കുന്നത്. ഇതിന് പുറമെ ആദ്യ മിന്ത്ര പർച്ചേസിൽ MYNTRA300 കൂപ്പൺ ഉപയോഗിക്കാം. 300 രൂപ കിഴിവാണ് കൂപ്പൺ അപ്ലൈ ചെയ്താൽ നേടാവുന്നത്. നേരത്തെ പറഞ്ഞ പോലെയുള്ള ബാങ്ക് ഓഫറും ഇതിലും ലഭിക്കുന്നു. 4599 രൂപയ്ക്ക് വാങ്ങാനുള്ള മിന്ത്ര ലിങ്ക്. ശ്രദ്ധിക്കുക, വാച്ച് പ്രോ 2 മറ്റ് പ്ലാറ്റ്ഫോമുകളിൽ 5,499 രൂപയ്ക്കാണ് വിൽക്കുന്നത്.

CMF Earbuds ലാഭത്തിൽ വാങ്ങാൻ…

cmf by nothing brands watches and earbuds

CMF-ന്റെ ട്രൂ വയർലെസ് Buds Pro-യ്ക്കും ഓഫറുണ്ട്. 4499 രൂപ വിലയുള്ള ഇയർപോഡ് 1500 രൂപ കിഴിവിൽ വാങ്ങാം. ഓറഞ്ച്, ലൈറ്റ് ഗ്രേ കളറുകളിലാണ് സിഎംഎഫ് TWS പുറത്തിറക്കിയിട്ടുള്ളത്.

45db ഹൈബ്രിഡ് നോയിസ് കാൻസലേഷൻ ഫീച്ചറുള്ള ഇയർപോഡാണിത്. IP54 റേറ്റിങ്ങാണ് ഈ ഇയർപോഡിന് വരുന്നത്. 11 മണിക്കൂർ വരെ നോൺ-സ്റ്റോപ്പായി മ്യൂസിക് ആസ്വദിക്കാം. 10mm ഡൈനാമിക് ബാസ് ബൂസ്റ്റും ഇതിലുണ്ട്.

മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 3,859 രൂപയ്ക്ക് വിൽക്കുന്നു. മിന്ത്രയിലെ വില 2999 രൂപ മാത്രം. കൂടാതെ, WEARABLES10 എന്ന കൂപ്പൺ കോഡും ഉപയോഗിക്കാം. ഇതിലൂടെ 300 രൂപയുടെ കിഴിവ് സ്വന്തമാക്കാവുന്നതാണ്. 2699 രൂപയ്ക്ക് ഇയർബഡ്സ് വാങ്ങാനുള്ള മിന്ത്ര ലിങ്ക്.

സിഎംഎഫ് നെക്ക്ബാൻഡ് ഓഫർ

CMF Earbuds

ഇതിന് പുറമെ സിഎംഎഫ് നെക്ക്ബാൻഡുകൾക്കും ഓഫറുകളുണ്ട്. 500 രൂപ കിഴിവും 200 രൂപ കൂപ്പൺ കിഴിവും ലഭിക്കുന്നു. Neckband Pro മിന്ത്രയിൽ 1999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. TRYTECH കൂപ്പൺ ഉപയോഗിക്കുമ്പോൾ 1,799 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.

65W ചാർജറിന് 1300 രൂപ കിഴിവ്

CMF Earbuds

CMF മൊബൈൽ ചാർജറും ആകർഷക വിലയ്ക്ക് വാങ്ങാം. 65W GAN ചാർജറിനാണ് മിന്ത്ര ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ കമ്പനി ഫോണുകൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. കറുപ്പ്, ഓറഞ്ച് കളറുകളിൽ ചാർജർ ലഭ്യമാണ്.

1000 രൂപ വിലക്കിഴിവിൽ 2999 രൂപയ്ക്ക് മിന്ത്ര വിൽക്കുന്നു. കൂപ്പൺ ഡിസ്കൌണ്ടിലൂടെ 2699 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്. WEARABLES10 ഉപയോഗിക്കുമ്പോൾ 300 രൂപ കിഴിവാണ് ലഭിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo