tcl 85 inch qled tv flipkart
വലിപ്പമേറിയ സ്ക്രീനിൽ തിയേറ്റർ ഫീലിൽ വീട്ടിലിരുന്ന് പുത്തൻ സിനിമകളും സീരീസുകളും കാണാം. പ്രമുഖ ആഗോള ബ്രാൻഡായ ടിസിഎല്ലിന്റെ പ്രീമിയം QLED TV വൻ വിലക്കിഴിവിൽ Flipkart ൽ വിൽക്കുന്നു. TCL 85-inch QLED TV ഇപ്പോൾ വിപണി വിലയേക്കാൾ പകുതി വിലയിൽ സ്വന്തമാക്കാം. തിയേറ്ററുകളെ വെല്ലുന്ന ദൃശ്യവിരുന്നും മികച്ച ഓഡിയോ സിസ്റ്റവുമുള്ള സ്മാർട്ട് ടിവിയാണിത്. ഇങ്ങനെയൊരു വമ്പൻ ടിവിയ്ക്ക് സാധാരണയായി വലിയ തുക തന്നെ ചെലവാക്കേണ്ടി വരാറുണ്ട്. എന്നാൽ ഫ്ലിപ്കാർട്ടിലെ ഈ പ്രത്യേക ഡിസ്‌കൗണ്ടിലൂടെ 50 ശതമാനം വരെയുള്ള വൻ ലാഭം സ്വന്തമാക്കാം. ടിസിഎൽ സ്മാർട്ട് ടിവിയുടെ പ്രത്യേകതകളും സവിശേഷതകളും അറിയാം.
TCL P8L 215 cm (85 inch) QLED Ultra HD (4K) Smart Google TV 2026 ടിവിയ്ക്കാണ് ഓഫർ. 2,99,990 രൂപയ്ക്കാണ് സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ 50 ശതമാനം കിഴിവിൽ 1,49,990 രൂപയ്ക്ക് ലഭിക്കും. എന്നുവച്ചാൽ ബാങ്ക് ഓഫറൊന്നും ചേർക്കാതെ പകുതി വിലയ്ക്ക് ടിസിഎൽ ടിവി സ്വന്തമാക്കാം.
Also Read: വിലക്കുറവിൽ സാംസങ് ഫോൺ! 50MP ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy S25 FE ആമസോണിൽ വാങ്ങാം
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 4750 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. 16277 രൂപയുടെ ഇഎംഐ ഓഫറും 9 മാസത്തേക്ക് ക്യുഎൽഇഡി ടെലിവിഷന് ലഭ്യമാണ്.
ടിസിഎല്ലിന്റെ 85-ഇഞ്ച് QLED 4K ഗൂഗിൾ ടിവിയാണിത്. 3840 × 2160 പിക്സൽ റെസല്യൂഷൻ ഈ ടെലിവിഷൻ സ്ക്രീനിനുണ്ട്. സ്പോർട്സിനും ഗെയിമിങ്ങിനും സ്മൂത്ത് സ്ക്രോളിങ് നൽകാൻ 144Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടും ടിവിയ്ക്ക് ലഭിക്കുന്നു.
HVA പാനലാണ് ടിവിയിലുള്ളത്. QD-Mini LED ഡിമ്മിങ്ങും ഈ സ്മാർട്ട് ടിവിയ്ക്കുണ്ട്. ONKYO 2.1 ചാനൽ ഓഡിയോ സപ്പോർട്ടും 85-ഇഞ്ച് ക്യുഎൽഇഡി ടെലിവിഷന് ലഭിക്കുന്നു. ഡോൾബി അറ്റ്മോസ് സപ്പോർട്ടിനൊപ്പം ഏകദേശം 46W ഓഡിയോ ഔട്ട്പുട്ട് കൂടി ലഭിക്കുന്ന ടിവിയാണിത്. AiPQ Pro പ്രൊസസറാണ് ടിസിഎൽ ടെലിവിഷനുള്ളത്.
4 HDMI, 1 USB കണക്റ്റിവിറ്റി സപ്പോർട്ട് ടിസിഎൽ ടിവിയ്ക്ക് ലഭിക്കുന്നു. ഗൂഗിൾ ടിവി, വൈ-ഫൈ, ബ്ലൂടൂത്ത്, ക്രോംകാസ്റ്റ്/എയർപ്ലേ പിന്തുണ സ്മാർട്ട് ടിവിയിലുണ്ട്.