വിലക്കുറവിൽ സാംസങ് ഫോൺ! 50MP ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy S25 FE ആമസോണിൽ വാങ്ങാം
ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുള്ള സാംസങ് ഫോണിന് അതിഗംഭീര വിലക്കിഴിവിൽ വാങ്ങാം. സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ Samsung Galaxy S25 FE മോഡലിന് ഇപ്പോൾ വിലക്കുറവ് ലഭ്യമാണ്. പ്രീമിയം ഡിസൈനും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഫോണാണിത്. ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ സാംസങ് ഫോൺ കമ്പനി അവതരിപ്പിച്ചത്. 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറ യൂണിറ്റ് ഫോണിനുണ്ട്. പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങളും 8K വീഡിയോ റെക്കോഡിങ്ങും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഈ സാംസങ് സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ആമസോണിലെ ഓഫറും വിശദമായി അറിയാം.
SurveySamsung Galaxy S25 FE Price Offer Amazon
59,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12000 രൂപയുടെ വിലക്കുറവിലാണ് സാംസങ് സ്മാർട്ട് ഫോൺ ഇപ്പോൾ വിൽക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 47,999 രൂപയ്ക്കാണ് ഗാലക്സി എസ്25 എഫ്ഇ ആമസോണിൽ വിൽക്കുന്നത്. 1199 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 46000 രൂപ റേഞ്ചിലാണ് ഗാലക്സി എസ്25 എഫ്ഇ വിൽക്കുന്നത്. 34,350 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലിൽ ഫോൺ വാങ്ങിക്കാം. ഇതിന് 1,688 രൂപയുടെ ഇഎംഐ ഓഫറും ആമസോണിൽ ലഭ്യമാണ്.
സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫീച്ചറുകൾ
സാംസങ്ങിന്റെ ഫാൻ എഡിഷൻ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: ഐഫോൺ സ്റ്റൈൽ ക്യാമറ ഡിസൈനിൽ Samsung Galaxy S27 Pro? S Pen ഇല്ലെന്നും റിപ്പോർട്ട്
- ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഈ സാംസങ് ഫോൺ നിർമിച്ചത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 1900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനുള്ള ഫോണാണിത്.
- പ്രോസസർ: 4nm ൽ നിർമിച്ച Exynos 2400 ചിപ്‌സെറ്റാണ് ഗാലക്‌സി എസ്25 എഫ്ഇ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ക്യാമറ: OIS പിന്തുണയ്ക്കുന്ന ഫോണിൽ 50 മെഗാപിക്സൽ റെസല്യൂഷനുള്ള മെയിൻ ക്യാമറയുണ്ട്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ചേർന്ന ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫികളും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയും ഫോണിലുണ്ട്.
- ബാറ്ററി: 4900mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇയിലുള്ളത്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ഒഎസ്സാണ് ഇതിലുള്ളത്.
- കണക്റ്റിവിറ്റി: 5G, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഫോണാണിത്. യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സാംസങ് ഗാലക്സി ഹാൻഡ്സെറ്റാണിത്.
- ഡ്യൂറബിലിറ്റി: സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജിയിൽ IP68 റേറ്റിങ്ങുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
