kodak launches 3 new QLED Smart Tvs from matrix series
പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ കൊഡാക് തങ്ങളുടെ ഏറ്റവും പുതിയ മാട്രിക്സ് QLED TV ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 40W ഔട്ട്പുട്ട് നൽകുന്ന ഡോൾബി ഓഡിയോ സപ്പോർട്ടുള്ള സ്മാർട്ട് ടിവിയാണിത്. വിട്ടുവീഴ്ചയില്ലാത്ത ശബ്ദമികവും ദൃശ്യഭംഗിയും കുറഞ്ഞ വിലയിൽ ക്യുഎൽഇഡി ടെലിവിഷനിലൂടെ വാങ്ങിക്കാം. 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ടിവികളാണ് കമ്പനി അവതരിപ്പിച്ചത്. ഇവയെല്ലാം 20000 രൂപയ്ക്ക് താഴെയാണ് അവതരിപ്പിച്ചത്. കൊഡാക് ക്യുഎൽഇഡി ടെലിവിഷന്റെ ഫീച്ചറുകളും വിലയും അറിയാം.
പുതിയ കൊഡാക് മാട്രിക്സ് ക്യുഎൽഇഡി ഗൂഗിൾ ടിവി 5.0 സീരീസ് ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.
10,999 രൂപയ്ക്കാണ് കൊഡക് സ്മാർട്ട് ടിവിയുടെ 32 ഇഞ്ച് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 15,999 രൂപയ്ക്ക് 40 ഇഞ്ച് ക്യുഎൽഇഡി ടെലിവിഷൻ ലഭ്യമാകും. 43 ഇഞ്ച് കൊടക് മാട്രിക്സ് ക്യുഎൽഇഡി ടിവി 16,999 രൂപയ്ക്കും ലഭിക്കും.
Also Read: 9020mAh മെഗാ ബാറ്ററി, Vivo 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലയിൽ!
ബെസൽ ഇല്ലാത്ത ഡിസൈനിൽ 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ടെലിവിഷനുകൾ ARM Cortex A55 ക്വാഡ്-കോർ പ്രൊസസറാണുള്ളത്. ഇതിൽ ഗൂഗിൾ TV 5.0 ഒഎസ്സാണ് പ്രവർത്തിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഉപയോക്താക്കൾക്ക് 10,000-ത്തിലധികം ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്‌സസ് ലഭിക്കും. ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ചുള്ള വോയ്‌സ് കമാൻഡ് സപ്പോർട്ടും ഫോണുകളിലൂടെയും മറ്റും വയർലെസ് കാസ്റ്റിംഗിനായി Chromecast സപ്പോർട്ടും കൊടക് ടിവിയിൽ ലഭിക്കുന്നു.
കൊഡാക്കിന്റെ മാട്രിക്സ് സീരിസിൽ QLED ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ സ്റ്റാൻഡേർഡ് LED പാനലുകളുണ്ട്.
ഓഡിയോയ്ക്കായി, ഡോൾബി ഡിജിറ്റൽ പ്ലസുള്ള 40W സ്പീക്കർ ഔട്ട്‌പുട്ടും സറൗണ്ട് സൗണ്ട് സപ്പോർട്ടും ലഭിക്കുന്നു. പുറത്ത് നിന്ന് വേറെ സ്പീക്കറുകളുടെ ആവശ്യമില്ലാതെ തന്നെ സിനിമകൾ, സ്‌പോർട്‌സ്, സ്ട്രീമിംഗ് എല്ലാം ക്ലാരിറ്റിയോടെ ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.
ഗെയിമിംഗ് കൺസോളുകൾ, സ്ട്രീമിംഗ് ഉപകരണങ്ങൾ, മറ്റ് ആക്‌സസറികൾ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ഇതിൽ ലഭിക്കും. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, HDMI പോർട്ടുകൾ, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകളും ടിവിയിലുണ്ട്.