9020mAh മെഗാ ബാറ്ററി, Vivo 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലയിൽ!
സ്മാർട്ട്‌ഫോൺ വിപണിയിലെ ബാറ്ററി രാജാവായി മാറിയ Vivo T5 Pro 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ വാങ്ങാം. ഒറ്റച്ചാർജിൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന 9020mAh കരുത്തൻ ബാറ്ററിയുള്ള ഫോണിനാണ് കിഴിവ്. പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ടിലാണ് വിവോ ടി5 പ്രോയ്ക്കാണ് ഇപ്പോൾ ഇളവ് ലഭിക്കുന്നത്. മികച്ച പെർഫോമൻസും കിടിലൻ ഡിസ്‌പ്ലേയും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മിഡ് റേഞ്ച് ഫോണാണിത്. ആമസോണിൽ ഇതേ വേരിയന്റിന് ലഭിക്കുന്ന ഓഫറിനേക്കാൾ 2000 രൂപ കൂടുതൽ ഫ്ലിപ്കാർട്ട് തരുന്നു. വിവോ ടി5 പ്രോയുടെ ഫീച്ചറുകളും ഓഫറിലെ വിലയും അറിയാം.
SurveyVivo T5 Pro Price Deal Flipkart
8GB/128GB സ്റ്റോറേജുള്ള വിവോ ടി5 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഇളവ് ലഭ്യമാണ്. ലോഞ്ച് വിൽപ്പനയ്ക്ക് ശേഷം 55999 രൂപയായിരുന്നു ഫോണിന്റെ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 29999 രൂപയ്ക്ക് വിവോ ടി5 പ്രോ വാങ്ങിക്കാം.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ വിവോ ടി5 പ്രോ 5ജിയ്ക്ക് 28000 രൂപയ്ക്ക് വാങ്ങിക്കാം.
Also Read: ഇത്രയും കുറഞ്ഞ വിലയ്ക്കോ? Realme Buds T500 Pro TWS വൻ വിലക്കുറവിൽ!
21150 രൂപയുടെ എക്സ്ചേഞ്ച് ഡീൽ വിവോ ഫോണിന് ഫ്ലിപ്കാർട്ട് തരുന്നു. 20000 രൂപയ്ക്ക് ഒരു വിവോ സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഈ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. ആറ് മാസത്തേക്ക് അതിഗംഭീരമായ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ വിവോ ടി5 പ്രോ 5ജി 5000 രൂപയുടെ ഇഎംഐയിൽ വാങ്ങിക്കാം. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.
വിവോ ടി5 പ്രോ 5ജി സവിശേഷതകൾ
9020mAh പവർഫുൾ ബാറ്ററിയിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സ്മാർട്ട് ഫോൺ എത്തിയത്. ഈ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ നിർമിച്ച ഫോണിന് 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. ഈ ഫോണിൽ 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്.
- ക്യാമറ: വിവോ ടി5 പ്രോയിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയുണ്ട്. 2MP ബൊക്കെ സെൻസറും ചേർന്ന ഡ്യുവൽ സെൻസറാണ് ഇതിലുള്ളത്. ഫോണിന് മുൻവശത്ത് 32MP സെൻസറും കൊടുത്തിരിക്കുന്നു. 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കുന്നു.
- പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് വിവോ ടി5 പ്രോയിലുള്ളത്. ഇത് 12GB വരെ റാമും 256GB UFS 3.1 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്പാണ്. ഫോണിൽ 7,000mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റമുണ്ട്.
- ബാറ്ററി: 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 9,020mAh ബാറ്ററിയിലാണ് വിവോ ടി5 പ്രോ ഇന്ത്യയിൽ എത്തിച്ചത്.
- സോഫ്റ്റ് വെയർ: ഒറിജിൻ ഒഎസ് 6.0 ഉള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയറുണ്ട്. നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റ് ലഭിക്കും.
- ഡ്യൂറബിലിറ്റി: വിവോയുടെ ഈ മിഡ് റേഞ്ച് സ്മാർട്ട് ഫോണിന് IP68+IP69 റേറ്റിംഗുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile