40 ഇഞ്ച് വലിപ്പമുള്ള തോംസൺ ആൽഫ QLED സ്മാർട് ടിവിയ്ക്കാണ് ഇപ്പോൾ ഓഫർ
എങ്കിൽ എച്ച്ഡി, എൽഇഡി ടിവി മാറ്റിപ്പിടിച്ച്, QLED TV നോക്കാം
ഫ്ലിപ്കാർട്ട് 7000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകുന്നു
Thomson Alpha QLED TV Offer: ഓണത്തിന് മുന്നേ വീട്ടിലേക്ക് പുതിയ സ്മാർട് ടിവി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ എച്ച്ഡി, എൽഇഡി ടിവി മാറ്റിപ്പിടിച്ച്, QLED TV നോക്കാം. അതും നിങ്ങളുടെ കീശ കീറാതെ നല്ല സ്മാർട് ടിവി തന്നെ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിൽ ഒരു പ്രത്യേക കിഴിവ് പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിലെ ഫ്രീഡം ഓഫറിന്റെ ഭാഗമായാണ് ഓഫർ.
SurveyThomson Alpha QLED TV Offer
40 ഇഞ്ച് വലിപ്പമുള്ള തോംസൺ ആൽഫ QLED സ്മാർട് ടിവിയ്ക്കാണ് ഇപ്പോൾ ഓഫർ. Thomson Alpha QLED 100 cm (40 inch) QLED മോഡലാണിത്. ഇതിന് 19,999 രൂപയാണ് വിപണിയിൽ വില. എന്നാൽ ഫ്ലിപ്കാർട്ട് 7000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകുന്നു. കൊമേഴ്സ് സൈറ്റിൽ ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 35 ശതമാനം ഇളവിൽ, 12999 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5% ക്യാഷ്ബാക്ക് ലഭിക്കും. ICICI ബാങ്കുകളിലൂടെ 10 ശതമാനം ക്യാഷ്ബാക്കുമുണ്ട്.

നിങ്ങൾക്ക് വളരെ ലാഭകരമായ ഇഎംഐ ഇടപാടുകളിലൂടെയും സ്മാർട് ടിവി സ്വന്തമാക്കാം. 458 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്.
40 ഇഞ്ച് തോംസൺ Alpha TV: സ്പെസിഫിക്കേഷൻ
A35*4 പ്രോസസറിലുള്ള സ്മാർട് ടിവിയാണിത്. Mali G31 ഗ്രാഫിക്സ് പ്രോസസറും ഇതിലുണ്ട്.
ഈ സ്മാർട് ടിവിക്ക് 40 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. ഇതിൽ ഫുൾ HD റെസല്യൂഷനുള്ള 1920 x 1080 പിക്സൽ ഡിസ്പ്ലേയുണ്ട്. ഇതിൽ QLED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
സാധാരണ LED ടിവികളെക്കാൾ വളരെ മികച്ച ദൃശ്യാനുഭവം നൽകാൻ QLED സ്ക്രീനിന് സാധിക്കും. ചിത്രങ്ങൾ കൂടുതൽ വ്യക്തവും, നിറങ്ങൾ കൂടുതൽ ആകർഷകവുമാകുന്നതിനും ഇത് സഹായിക്കും. 60Hz റിഫ്രഷ് റേറ്റും 178 ഡിഗ്രി വ്യൂവിങ് ആംഗിളും ഇതിനുണ്ട്. ബെസെൽ-ലെസ് ഡിസൈനിലാണ് സ്മാർട് ടിവി നിർമിച്ചിരിക്കുന്നത്.
ലിനക്സ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ടിവിയാണിത്. വളരെ ലളിതവും വേഗത്തിലുള്ളതുമായ യൂസർ ഇന്റർഫേസാണ് ഇതിലുള്ളത്. Wi-Fi കണക്റ്റിവിറ്റി വഴി വയർലെസ് കണക്റ്റിവിറ്റി ലഭിക്കും. ഇതിൽ 2 USB പോർട്ടുകളും, ഒരു ഹെഡ്‌ഫോൺ ജാക്കുമുണ്ട്. സ്ക്രീൻ മിററിംഗ് ഫീച്ചറും ഈ ടിവിയിലുണ്ട്. 36W സൌണ്ട് ഔട്ട്പുട്ട് ലഭിക്കുന്ന സ്പീക്കറുകളാണ് ടിവിയിലുള്ളത്. മികച്ച ഓഡിയോ എക്സ്പീരിയൻസും ഇതിൽ ലഭിക്കും.
യൂട്യൂബ്, ജിയോഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ, സോണിലിവ്, Zee5, ErosNow പോലുള്ള ഒടിടി ആപ്പുകൾ ഇതിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നെറ്റ്ഫ്ലിക്സ് ആപ്പ് മാത്രം ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക.
Also Read: BSNL 90 Days Plan: Unlimited കോളിങ്, എസ്എംഎസ്, വെറും 4 രൂപയ്ക്ക്!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile