18,999 രൂപയ്ക്കാണ് Jio Tele Series QLED ടിവി ആമസോണിൽ വിൽക്കുന്നത്
ജൂലൈ 5 മുതൽ കൊടക് ടിവിയുടെ വിൽപ്പന ആരംഭിച്ചു
20000 രൂപയ്ക്കും താഴെ മാത്രമാണ് ഈ QLED TV-യ്ക്ക് വില
ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനായി Kodak Jio Tele Series QLED TV പുറത്തിറക്കി. JioTele OS-ൽ പ്രവർത്തിക്കുന്ന Kodak Smart TV-യാണ് കമ്പനി അവതരിപ്പിച്ചത്. കനം കുറഞ്ഞതും ബെസൽ-ലെസ്സുമായ ഡിസൈനിലാണ് ടിവി നിർമിച്ചിട്ടുള്ളത്. 20000 രൂപയ്ക്കും താഴെ മാത്രമാണ് ഈ QLED TV-യ്ക്ക് വില. കൊടക് സ്മാർട് ടിവിയുടെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
SurveyKodak Jio Tele Series QLED TV ഓഫർ
ഹൈസൻസിന്റെ E5Q 43 ഇഞ്ച് Ultra HD QLED ടിവികൾക്കും, തോംസണിന്റെ 43TJQ0012 43 ഇഞ്ച് ടിവിയ്ക്കും പകരമുള്ള പുത്തൻ ചോയിസാണിത്. കൊടക് സ്മാർട് ടിവിയിലെ സവിശേഷത ജിയോ ടെലി ഒഎസ്സാണ്.
ജൂലൈ 5 മുതൽ കൊടക് ടിവിയുടെ വിൽപ്പന ആരംഭിച്ചു. ആമസോൺ വഴിയാണ് സ്മാർട് ടിവിയുടെ വിൽപ്പന. 18,999 രൂപയ്ക്കാണ് Jio Tele Series QLED ടിവി ആമസോണിൽ വിൽക്കുന്നത്. HDFC കാർഡ് വഴി 1500 രൂപ വരെ ഡിസ്കൌണ്ട് നേടാനാകും.

Kodak 43 ഇഞ്ച് Smart TV: പ്രത്യേകതകൾ നോക്കിയാലോ?
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട് ടിവിയാണിത്. 43 ഇഞ്ച് 4K QLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 3840 x 2160 റെസല്യൂഷനുള്ള, HDR സ്ക്രീനുള്ളതിനാൽ മികച്ച വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കും.
Amlogic ചിപ്പ്സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. . 2GB റാം, 8GB ഇന്റേണൽ സ്റ്റോറേജ് ടിവി സപ്പോർട്ട് ചെയ്യുന്നു.
ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ജിയോടെലി OS ആണ്. AI സപ്പോർട്ടും ഈ സ്മാർട് ടിവിയിൽ ലഭിക്കുന്നു. 300-ൽ അധികം സൗജന്യ ലൈവ് ചാനലുകളും, 300-ൽ അധികം ജിയോഗെയിംസും ഇതിൽ ലഭ്യമാണ്.
ബജറ്റ് ഫ്രണ്ട്ലി സ്മാർട് ടിവിയിൽ 40W ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുണ്ട്. ഇതിൽ സ്റ്റീരിയോ ബോക്സ് സ്പീക്കറിലൂടെ മികച്ച ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നു. സ്പോർട്സ് മോഡ്, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഇംഗ്ലീഷിൽ മാത്രമല്ല, നിങ്ങളുടെ ഭാഷയിലും വോയിസ് സെർച്ച് ചെയ്യാനാകും.
ഡ്യുവൽ-ബാൻഡ് Wi-Fi സപ്പോർട്ടുള്ള സ്മാർട് ടിവിയാണിത്. ബ്ലൂടൂത്ത് 5.0, 3x HDMI പോർട്ടുകൾ കൊടക് ടിവിയിലുണ്ട്. 2x USB പോർട്ടുകളും, 1x RJ45 പോർട്ടുകളും, AV പോർട്ടുകളും ഇതിലുണ്ട്.
Also Read: മികച്ച Samsung Phones 30000 രൂപയ്ക്ക് താഴെ!ക്യാമറയിലെ ജഗജില്ലികൾ നിങ്ങളുടെ ബജറ്റിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile