Jio 5G Price Hike: എല്ലായിടത്തും 5G എത്തിയാൽ Reliance Jio താരിഫ് പ്ലാനുകൾക്ക് വില കൂട്ടുമോ?

Jio 5G Price Hike: എല്ലായിടത്തും 5G എത്തിയാൽ Reliance Jio താരിഫ് പ്ലാനുകൾക്ക് വില കൂട്ടുമോ?
HIGHLIGHTS

ജിയോയും 5G പ്ലാനുകൾക്ക് വില ഉയർത്തുമോ?

ഇതിൽ വിശദീകരണവുമായി ജിയോ എത്തി

ഡിജിറ്റൽ ശാക്തീകരണം നൽകുക എന്നതാണ് ലക്ഷ്യമെന്നും ജിയോ അറിയിച്ചു

ഇന്ന് ടെലികോം ഭീമന്മാരെല്ലാം തങ്ങളുടെ സേവന നിരക്ക് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, കണക്റ്റിവിറ്റിയിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ച് Reliance Jio തങ്ങളുടെ ഫൈബർ, എയർഫൈബർ, സ്പേസ് ഫൈബർ സേവനങ്ങളും ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ്. സേവനങ്ങളിൽ ഇത്രയധികം പുതുമയും സൌകര്യങ്ങളും നടപ്പിലാക്കുന്ന ജിയോ തങ്ങളുടെ 5G പ്ലാനുകളുടെ tariff price ഉയർത്തുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ആശങ്ക.

5G വന്നാൽ വില കൂട്ടുമോ?

വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയും 5G പ്ലാനുകൾക്ക് വില ഉയർത്തുമോ എന്ന വാർത്തകൾ വരുന്നത്. സേവനങ്ങളുടെ നിലവാരം ഉയർത്തുന്നത് അനുസരിച്ച് താരിഫ് പ്ലാനുകളുടെ വില വർധിപ്പിക്കുമോ എന്നതിൽ ജിയോ തന്നെ വ്യക്തത നൽകിയിരിക്കുകയാണ്.

Reliance Jio Value Prepaid Plans
5G എത്തുമ്പോൾ, Jio മാറുമോ?

റിലയൻസ് ജിയോ തങ്ങളുടെ താരിഫ് പ്ലാനുകളുടെ നിരക്കുകൾ ഗണ്യമായി വർധിപ്പിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. 5G പൂർണമായും അവതരിപ്പിക്കുമ്പോൾ റീചാർജ് നിരക്കും ഉയർത്തുമോ എന്നതായിരുന്നു ആശങ്ക. 200 ദശലക്ഷത്തിലധികം വരുന്ന മൊബൈൽ ഉപഭോക്താക്കൾ ഇപ്പോഴും 2G-യിൽ തുടരുകയാണെന്നും, ഇവർക്ക് ഡിജിറ്റൽ ശാക്തീകരണം നൽകുക എന്നതാണ് ലക്ഷ്യമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി വില കുറച്ച് 5G പ്ലാനുകൾ അവതരിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Also Read: Honor 90 5G Offline Sale: Honor 90 5G ഇനി ഓൺലൈനിൽ മാത്രമല്ല, പിന്നെയോ!

എല്ലാ ഇന്ത്യക്കാർക്കും ഇതുവഴി ഇന്റർനെറ്റ് ഡാറ്റയിലേക്ക് ആക്സസ് നൽകുക എന്ന ലക്ഷ്യമാണുള്ളത്. 5G പ്ലാനുകളുടെ നിരക്ക് എന്തായാലും ജിയോ ഉയർത്തുന്നില്ല. പകരം, ഡാറ്റ ഇൻറൻസീവ് ഇന്റർനെറ്റ് പ്ലാനുകളിലേക്ക് വരിക്കാർ മാറുന്നതിന് അനുസരിച്ച് ആകർഷകമായ പ്ലാനുകൾ നടപ്പിലാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ വിശദീകരിച്ചു. അതിനാൽ കുറഞ്ഞ വിലയിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ഇപ്പോഴത്തെ സ്ഥിതി ഇനിയും റിലയൻസ് തുടരും.

Jio-യുടെ ലാഭവും വിപണിയും

കഴിഞ്ഞ മൂന്ന് പാദങ്ങളിൽ റിലയൻസ് ജിയോ ഓരോ വരിക്കാരിൽ നിന്നും ശരാശരി 181.7 രൂപ നേടിയിട്ടുണ്ട്. ഈ കണക്ക് മുൻ വർഷത്തേക്കാൾ വർധനവാണ് രേഖപ്പെടുത്തുന്നത്. ടെലികോം കമ്പനികളുടെ റിപ്പോർട്ട് രേഖപ്പെടുത്തുന്ന എആർപിയുവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

ജിയോ വിപണിയിൽ ലാഭം കൊയ്യുമ്പോഴും എയർടെൽ, വിഐ പോലുള്ളവർ താരിഫ് വില ഉയർത്തി പരിശ്രമം തുടരുന്നു. എയർടെൽ നിലവിൽ ഒരു ഉപയോക്താവിൽ നിന്ന് ഏകദേശം 200 രൂപയാണ് നേടുന്നത്. ജിയോയേക്കാൾ ഇത് താരതമ്യേന കൂടുതലുമാണ്. എന്നാൽ വിഐയ്ക്ക് ഇങ്ങനെ നേട്ടമെന്ന് കാണിക്കാനും കണക്കുകളില്ല. കാരണം വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 142 രൂപ മാത്രമാണ് വരിക്കാരിൽ നിന്ന് ലഭിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo