Vi 5G: ആറോ ഒമ്പതോ മാസത്തിനുള്ളിൽ 5G Network വരുമോ! Vodafone Idea പറയുന്നതെന്ത്? TECH NEWS

Vi 5G: ആറോ ഒമ്പതോ മാസത്തിനുള്ളിൽ 5G Network വരുമോ! Vodafone Idea പറയുന്നതെന്ത്? TECH NEWS
HIGHLIGHTS

Vodafone Idea 5G കവറേജ് ഉടൻ വരുമോ?

ഫണ്ടിങ് ഉറപ്പാക്കിയാൽ 5G വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ Vi ആരംഭിക്കും

5ജി ഇഷ്യൂ കഴിഞ്ഞ് 6 മുതൽ 9 മാസത്തിനുള്ളി അതിവേഗ നെറ്റ് വർക്ക് ലഭ്യമാകും

Vodafone Idea 5G കവറേജിലേക്ക് വരുന്നു. അടുത്ത 24-30 മാസത്തില്‍ Vi വരുമാനം 5G-യിൽ നിന്നാക്കാനാണ് പദ്ധതി. വോഡഫോൺ-ഐഡിയയുടെ വരുമാനത്തിന്റെ 40% 5Gയിൽ നിന്നാക്കാനാണ് ഉദ്ദേശിക്കുന്നത്. വിഐയുടെ മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Vodafone Idea 5G എപ്പോൾ?

ഫണ്ടിങ് ഉറപ്പാക്കിയാൽ 5G വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. 5ജി ഇഷ്യൂ കഴിഞ്ഞ് 6 മുതൽ 9 മാസത്തിനുള്ളി അതിവേഗ നെറ്റ് വർക്ക് ലഭ്യമാകും. സെലക്റ്റ് ചെയ്ത പോക്കറ്റുകളിൽ 5G സർവീസ് ലഭ്യമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Vodafone Idea 5G
Vodafone Idea 5G

നിലവിൽ 17 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണ് കമ്പനി കണക്ഷനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ വിഐയുടെ 90 ശതമാനം നെറ്റ് വർക്കും 5ജിയ്ക്കായി സെറ്റ് ചെയ്തിരിക്കുകയാണ്. 5G-യ്ക്കായി എഫ്.പി.ഒ. വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

Vodafone Idea 5G

നിലവിൽ വോഡഫോൺ ഐഡിയയുടെ 5G തയ്യാറാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 5G സർക്കിളുകളിൽ 5G മിനിമം റോൾഔട്ട് ബാധ്യത പൂർത്തിയാക്കി. ഇതിന്റെ ടെസ്റ്റിങ്ങും നടത്തിയിട്ടുണ്ടെന്ന് വിഐ പറഞ്ഞു. ഇനി 5ജി വിന്യസിക്കുന്ന പ്രവർത്തനങ്ങളിലേക്കാണ് കടക്കുന്നതെന്നാണ് വിഐ പറയുന്നത്.

FPO ഫണ്ട് 5ജിയ്ക്ക് മാത്രമായല്ല ഉപയോഗിക്കുന്നത്. ഈ ഫണ്ടിൽ നിന്നാണ് 4G-യുടെ ശേഷി വിപുലീകരിക്കാനും തീരുമാനിച്ചിട്ടുള്ളത്. കൂടാതെ പുതിയ മേഖലകളിൽ 4ജി എത്തിക്കുന്നതിനായും ഈ ഫണ്ടാണ് വിനിയോഗിക്കുക.

BSNL 4G, 5G എവിടെ എത്തി?

ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്നതിന്റെ ചുരുക്കപേരാണ് ബിഎസ്എൻഎൽ. ഈ വർഷം 4G കണക്റ്റിവിറ്റി ലഭിക്കുമെന്നാണ് പ്രതീക്ഷ. 4ജി നെറ്റ്‌വർക്കിലേക്ക് നിലവിലെ ടെക്നോളജി സംയോജിപ്പിക്കാൻ നോക്കിയയുടെ സഹായം തേടി. നോക്കിയയ്ക്ക് പുറമെ ചൈനയുടെ ZTE എന്നിവയിൽ നിന്നും ബിഎസ്എൻഎൽ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

READ MORE: Reliance Jio Cheapest Plan: എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം! ഒരേയൊരു No Limit Jio ഡാറ്റ പ്ലാൻ

നിലവിൽ സർക്കാർ കമ്പനിയ്ക്ക് നോക്കിയയും ZTE-യും സഹായം നൽകുന്നുണ്ട്. 2G, 3G നെറ്റ്‌വർക്കുകൾക്കായുളള സാമഗ്രിഹികൾ വിതരണം ചെയ്യുന്നത് ഇവരാണ്. ദി എക്കണോമിക് ടൈംസ് റിപ്പോർട്ടിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇനി 4ജി കവറേജിനും നോക്കിയ, ZTE-യുടെ സഹായും ലഭിക്കുമെന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ. ബിഎസ്എൻഎല്ലിന്റെ കോർ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. C-DoT ആണ് ഇവ നിർമിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo