599 രൂപയുടെ പുതിയ ഫാമിലി പ്ലാനുമായി Vodafone Idea

HIGHLIGHTS

വോഡഫോൺ ഐഡിയ മികച്ച എൻട്രി ലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്

599 രൂപയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് വോഡഫോൺ ഐഡിയ അവതരിപ്പിക്കുന്നത്

അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിമാസം 3000 എസ്എംഎസും ലഭിക്കും

599 രൂപയുടെ പുതിയ ഫാമിലി പ്ലാനുമായി Vodafone Idea

വോഡഫോൺ ഐഡിയ (Vodafone Idea) ഉപയോക്താക്കൾക്കായി മികച്ച എൻട്രി ലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയ (Vodafone Idea) വാഗ്ദാനം ചെയ്യുന്ന ഈ ഫാമിലി മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും നോക്കാം. എയർടെൽ അതിവേഗം മുന്നേറുകയും മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ ഒരു വലിയ വിപണി പിടിച്ചെടുക്കുകയും ചെയ്യുന്നതിനാൽ വോഡഫോൺ ഐഡിയ (Vodafone Idea)-യുടെ നില വളരെ ശോചനീയമാണ്.

Digit.in Survey
✅ Thank you for completing the survey!

വോഡഫോൺ ഐഡിയ (Vodafone Idea) 599 രൂപ ഫാമിലി പ്ലാൻ

ഉപയോക്താക്കൾക്ക് ഈ വർഷം വോഡാഫോൺ ഐഡിയ (Vodafone Idea) നൽകുന്ന മികച്ച പ്ലാനാണ് ഫാമിലി വിഭാഗത്തിലെ 599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ. ടെൽകോ അടുത്തിടെ ഈ പ്ലാൻ അവതരിപ്പിച്ചിരുന്നു. (Vodafone Idea) യുടെ 599 രൂപയുടെ പ്ലാനിൽ മൊത്തം 110GB ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ, 200GB ഡാറ്റ റോൾഓവറും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിമാസം 3000 എസ്എംഎസും ലഭിക്കും.

599 രൂപയുടെ പ്ലാൻ 2 കണക്ഷനുമായാണ് വരുന്നത്. ആദ്യത്തെ കണക്ഷനിൽ 70GB ഡാറ്റ, 3000 SMS/മാസം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയുണ്ട്. രണ്ടാമത്തെ കണക്ഷനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 40GB ഡാറ്റ, 3000 SMS/മാസം എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ഉപഭോക്താക്കളുടെ വിനോദത്തിനായാണ് മറ്റ് ആനുകൂല്യങ്ങൾ നൽകുന്നത്. ഈ പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ആറ് മാസത്തേക്ക് ആമസോൺ പ്രൈം, ഒരു വർഷത്തേക്ക് 499 രൂപയുടെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, Vi മൂവീസ് & ടിവി വിഐപി, Vi ഗെയിമുകൾ, Vi ആപ്പിൽ ഹംഗാമ മ്യൂസിക് എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.

പങ്കാളിയ്‌ക്കോ കുട്ടിക്കോ അല്ലെങ്കിൽ സുഹൃത്തിനോ ഒരു ആഡ്-ഓൺ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താവിന് ഉപയോഗിക്കാവുന്ന വളരെ മികച്ച പ്ലാനാണിത്. ധാരാളം ഡാറ്റയും ഒരു ടൺ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉണ്ട്. വോഡഫോൺ ഐഡിയ (Vodafone Idea)  മറ്റു ചില ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾക്ക് പ്രതിമാസം 999 രൂപയും 1149 രൂപയുമാണ് നിരക്ക്.

Nisana Nazeer
Digit.in
Logo
Digit.in
Logo