Vi best prepaid plan offer: 180 ദിവസം വാലിഡിറ്റി, ഈ പുതിയ Vodafone Idea പ്ലാനിൽ!

HIGHLIGHTS

180 ദിവസത്തെ വാലിഡിറ്റിയോടെ ആണ് ഈ പ്ലാൻ ലഭിക്കുക

949 രൂപ നിരക്കിലാണ് 6 മാസ വാലിഡിറ്റിയോടെ ഈ പ്ലാൻ ലഭ്യമാകുക

180 ദിവസ വാലിഡിറ്റി ഇത്രയും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന മറ്റ് Vi പ്ലാനുകൾ ഇല്ല

Vi best prepaid plan offer: 180 ദിവസം വാലിഡിറ്റി, ഈ പുതിയ Vodafone Idea പ്ലാനിൽ!

Vodafone Idea ദീർഘകാല വാലിഡിറ്റിയോടെ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ 6 മാസ വാലിഡിറ്റിയോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന പ്ലാനും അവതരിപ്പിക്കുന്നുണ്ട്. 949 രൂപ നിരക്കിലാണ് 6 മാസ വാലിഡിറ്റിയോടെ ഈ പ്ലാൻ ലഭ്യമാകുക.

Digit.in Survey
✅ Thank you for completing the survey!

180 ദിവസ വാലിഡിറ്റി ഇത്രയും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന മറ്റ് വിഐ പ്ലാനുകൾ കാണാൻ സാധിക്കില്ല. കേരളത്തിലെ വിഐ വരിക്കാർക്ക് ആറുമാസ വാലിഡിറ്റിക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിട്ടുള്ള 949 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങ​ൾ ഇവിടെ പരിചയപ്പെടാം.

Vodafone Idea 949 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

വോഡഫോൺ-ഐഡിയയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 12 GB ഡാറ്റ എന്നിവയാണ് ലഭിക്കുക. ഇതിൽ 12 GB ഡാറ്റ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ആകെ ലഭിക്കുന്ന ഡാറ്റയാണ്. 180 ദിവസമാണ് വിഐ 949 രൂപ പ്ലാനിന്റെ വാലിഡിറ്റി. ഈ വാലിഡിറ്റി കാലയളവിനുള്ളിൽ ഒരു ദിവസം കൊണ്ടോ, മുഴുവൻ വാലിഡിറ്റി കാലയളവുമായോ ഈ പ്ലാനിൽ ലഭിക്കുന്ന 12 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്.

180 ദിവസത്തെ വാലിഡിറ്റിയുള്ള പുത്തൻ പ്ലാനുമായി Vodafone Idea
180 ദിവസത്തെ വാലിഡിറ്റിയുള്ള പുത്തൻ പ്ലാനുമായി Vodafone Idea

Vodafone Idea ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാം

നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാം. 180 ദിവസത്തെ ദീർഘമായ വാലിഡിറ്റിയോടെയാണ് എത്തുന്നത് വിഐയുടെ അ‌ധിക ഡാറ്റയോ, രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഓഫറോ ഈ പ്ലാനിന്റെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നില്ല.

കൂടുതൽ വായിക്കൂ: OnePlus 12 Telephoto Camera phone: ക്യാമറയ്ക്ക് പ്രാധാന്യം കൊടുത്ത് OnePlus 12, ഉടൻ പുറത്തിറങ്ങും

വോഡഫോൺ ഐഡിയ ഡാറ്റ പ്ലാൻ ഓപ്ഷനുകൾ

ഡാറ്റ പ്ലാൻ ഓപ്ഷനുകളാണ് വിഐ ഉപഭോക്താക്കൾക്കായി അ‌വതരിപ്പിച്ചിരിക്കുന്നത്. വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പരിശോധിച്ചാൽ 17, 19 രൂപ, 24 രൂപ, 25 രൂപ, 29 രൂപ, 39 രൂപ, 49 രൂപ എന്നിങ്ങനെ 50 രൂപയിൽ താഴെ നിരക്കിൽത്തന്നെ തെരഞ്ഞെടുക്കാവുന്ന 7 ഓപ്ഷനുകൾ കാണാം.

17 രൂപയ്ക്ക് മുതൽ വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാണ്. വിഐയുടെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് 17 രൂപയുടേത്. ഒരു ദിവസ വാലിഡിറ്റിയിൽ രാത്രി മുഴുവൻ സൗജന്യ ഡാറ്റ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

12AM മുതൽ 6AM വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ നൽകുന്നു. ദിവസവും കൂടുതൽ ഡാറ്റ വേണ്ടവർക്ക് അ‌നുയോജ്യമായ കൂടിയ നിരക്കിലുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ വിഐയുടെ പക്കലുണ്ട്. ഈ പ്ലാനുകൾ ഉപയോഗിച്ച് ഈ ദീർഘകാല വാലിഡിറ്റി പ്ലാൻ കാലയളവിൽ ഡാറ്റ ആനുകൂല്യങ്ങൾ ആസ്വദിക്കാം. കൂടാതെ 5ജി അ‌വതരിപ്പിക്കാനുള്ള നീക്കം വിഐ ശക്തമാക്കിയിട്ടുണ്ട് എന്ന ശുഭവാർത്തയും വിഐ ആരാധകരെ തേടി എത്തിയിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo