ജിയോ വരിക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്തയുണ്ട്
200 രൂപയ്ക്കും താഴെ മാത്രം വിലയാകുന്ന പാക്കേജ് വീണ്ടും ജിയോ പുറത്തിറക്കി
2GB ഡാറ്റയും Unlimited കോളിങ്ങും ഉൾപ്പെടുന്ന പ്ലാനാണിത്
Jio ആ ബജറ്റ് റീചാർജ് പ്ലാൻ തിരികെ കൊണ്ടുവന്നിരിക്കുകയാണ്. 200 രൂപയ്ക്കും താഴെ മാത്രം വിലയാകുന്ന പാക്കേജാണ് ജിയോ അവതരിപ്പിച്ചത്. പ്രതിമാസ റീചാർജ് പ്ലാനിലെ ജിയോയുടെ ഏറ്റവും താങ്ങാനാവുന്ന പാക്കേജായിരുന്നു ഇത്. 2GB ഡാറ്റയും Unlimited കോളിങ്ങും ഉൾപ്പെടുന്ന പാക്കേജ് വീണ്ടും കമ്പനി ലഭ്യമാക്കിയിരിക്കുന്നു.
Jio Plan: 200 രൂപയ്ക്ക് താഴെ!
ജിയോ ഉൾപ്പെടുന്ന ടെലികോം കമ്പനികൾ കഴിഞ്ഞ വർഷം ജൂലൈയിൽ താരിഫ് പ്ലാനുകൾ ഉയർത്തിയിരുന്നു. സാധാരണക്കാരെ ശരിക്കും ബുദ്ധിമുട്ടിലാക്കുന്ന പ്ലാനുകളാണ് പുതിയ നിരക്കിൽ ലഭ്യമായിരുന്നത്. എന്നാൽ 200 രൂപയ്ക്ക് താഴെ ജിയോയുടെ പക്കൽ ഒരു പ്ലാനുണ്ടായിരുന്നു.
കോൾ-ഒൺലി പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം അതോറിറ്റി അറിയിച്ച ശേഷം അംബാനി ഈ പ്ലാൻ പിൻവലിച്ചു. എന്നാൽ വീണ്ടും 200 രൂപയിൽ കുറഞ്ഞ പാക്കേജ് വരിക്കാർക്കായി കൊണ്ടുവന്നിരിക്കുകയാണ്.
Jio Rs 189 പ്ലാൻ: ആനുകൂല്യങ്ങൾ
189 രൂപ വിലയുള്ള ജിയോ പ്രീ-പെയ്ഡ് പ്ലാനാണിത്. MyJio ആപ്പ് വഴി മാത്രം ലഭ്യമാകുന്ന പ്ലാനാണിത്. ഈ പാക്കേജിൽ 2GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് അലവൻസുകളുണ്ട്. അതുപോലെ 300 SMS ആനുകൂല്യവും അംബാനി ജിയോ വരിക്കാർക്കായി അനുവദിച്ചിട്ടുണ്ട്.
ജിയോടിവി, ജിയോസിനിമ, JioCloud എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് 187 രൂപ പാക്കേജിൽ അനുവദിച്ചിട്ടുള്ളത്.
ഇതിൽ നിന്ന് കുറച്ചു കൂടി വ്യത്യാസത്തിൽ BSNL Recharge Plan ലഭ്യമാണ്. 197 രൂപയാണ് ഈ പാക്കേജിന് വില. 70 ദിവസം വാലിഡിറ്റിയിൽ സിം കട്ടാകാതെ നിലനിർത്താനുള്ള പ്ലാനാണിത്.
189 രൂപ പ്ലാനിൽ റീചാർജ് ചെയ്യണോ?
189 രൂപ പ്ലാനിൽ റീചാർജ് ചെയ്യേണ്ടവർക്ക് മൈ ജിയോ ആപ്പ് വഴി റീചാർജ് ചെയ്യാം. MyJio ആപ്പ് വഴി കുറഞ്ഞ ഡാറ്റ ആനുകൂല്യങ്ങളുള്ള പ്ലാൻ നിങ്ങൾക്കെടുക്കാം. വലുതായി നെറ്റ് ഉപയോഗിക്കാത്തവർക്ക് ഏറ്റവും വിലക്കുറവിൽ ചെയ്യാവുന്ന റീചാർജ് ഓപ്ഷനാണിത്. ശ്രദ്ധിക്കേണ്ടത് പ്രതിമാസ റീചാർജ് പ്ലാൻ വരിക്കാർക്ക് വേണ്ടിയുള്ളതാണ് ഈ പ്ലാൻ എന്നതാണ്. ജിയോ 5ജി പ്ലാനുകൾ ഇതാ
1,748 രൂപയ്ക്ക് ജിയോ കോൾ, എസ്എംഎസ്സുള്ള പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രതിമാസ ചെലവ് കണക്കുകൂട്ടിയാൽ 189 രൂപയുടെ പ്ലാനിനേക്കാൾ കുറവാണ്. എന്നാലും 189 രൂപ പാക്കേജിൽ നിങ്ങൾക്ക് 2ജിബി കൂടി ലഭിക്കുന്നുണ്ട്. ബേസിക് ഫോൺ ഉപയോഗിക്കാത്തവർക്ക് ഇത് അത്യാവശ്യഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
Also Read: 3 മാസത്തേക്ക് ഫ്രീയായി നെറ്റ്ഫ്ലിക്സ് കിട്ടാനുള്ള ബെസ്റ്റ് ഓപ്ഷൻ ഇതാണ്…
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile