Netflix സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ എയർടെൽ പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്
നിങ്ങൾക്ക് 3 മാസം സൌജന്യമായി നെറ്റ്ഫ്ലിക്സ് ആക്സസും ഇതിൽ ലഭിക്കുന്നതാണ്
Unlimited 5G ലഭിക്കുന്ന എയർടെൽ പ്ലാനാണിത്
Free Netflix സബ്‌സ്‌ക്രിപ്‌ഷൻ കിട്ടാനുള്ള മികച്ച ഓപ്ഷൻ പറഞ്ഞുതരട്ടെ. മാസം തോറും അധിക പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് മികച്ച ഓപ്ഷനാകും. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ഫ്രീ ഒടിടി ആക്സസ് മാത്രമല്ല് ലഭിക്കുന്നത്. ഒപ്പം ടെലികോം പ്ലാനും ആസ്വദിക്കാം എന്നതാണ് നേട്ടം.
Free Netflix പ്ലാൻ
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളിൽ പ്രമുഖമായ കമ്പനിയാണ് ഭാരതി മിത്തലിന്റെ എയർടെൽ. അംബാനിയുടെ ജിയോ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടെലികോമും എയർടെലാണ്. നിങ്ങളൊരു എയർടെൽ വരിക്കാരനാണെങ്കിൽ ചില റീചാർജ് പ്ലാനുകൾക്കൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ് ലഭിക്കുന്നതാണ്.
എയർടെൽ Netflix പ്ലാൻ
Netflix സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ എയർടെൽ പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 84 ദിവസത്തേക്ക് റീചാർജ് വാലിഡിറ്റിയുള്ള പാക്കേജാണ്. നിങ്ങൾക്ക് 3 മാസം സൌജന്യമായി നെറ്റ്ഫ്ലിക്സ് ആക്സസും ഇതിൽ ലഭിക്കുന്നതാണ്. ഈ പ്ലാനിന്റെ വില 1798 രൂപ മാത്രമാണ്.
Rs 1798 Airtel Plan: വിശദാശംങ്ങൾ
Unlimited 5G ലഭിക്കുന്ന എയർടെൽ പ്ലാനാണിത്. ഈ പാക്കേജിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനും കോളിങ്, ഡാറ്റ ഓഫറുകളുമുണ്ട്. പ്ലാനിന്റെ പ്രതിദിന ചെലവ് കണക്ക് കൂട്ടിയാൽ ഏകദേശം 21.40 രൂപയാകുന്നു.
അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയാണ് എയർടെൽ തരുന്നത്. പ്രതിദിനം 3GB ഡാറ്റ ഇതിൽ ഉൾപ്പെടുന്നു. പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.
നെറ്റ്ഫ്ലിക്സിന് പുറമെ Airtel Xstream ആപ്പിലേക്കും സൗജന്യ ആക്‌സസ് ലഭിക്കും. മൂന്ന് മാസത്തേക്ക് Apollo 24/7 Circle മെമ്പർഷിപ്പും ഈ പ്ലാനിലുണ്ട്. സൗജന്യ Hello Tunes ആനുകൂല്യവും പ്ലാനിൽ ലഭിക്കുന്നു. എയർടെൽ 5ജി പ്ലാനുകൾ ഇതാ…
ഈ പ്ലാനിൽ ലഭിക്കുന്ന നെറ്റ്ഫ്ലിക്സ് ഒരു മൊബൈൽ ഫോണിൽ മാത്രമാണ് ആക്സസ് കൊടുക്കുന്നത്. എന്നാൽ 3 മാസം വരെയാണ് പ്ലാനിലൂടെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് നേടാനാകുക.
Netflix Plans: വിലയും വാലിഡിറ്റിയും
റീചാർജ് പ്ലാനുകൾക്കൊപ്പം വരാത്ത സാധാരണ നെറ്റ്ഫ്ലിക്സ് പ്ലാനുകളെ കുറിച്ച് അറിയണോ? 149 രൂപ മുതലാണ് നെറ്റ്ഫ്ലിക്സ് പാക്കേജുകൾ ആരംഭിക്കുന്നത്. ബേസിക് പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയിൽ 199 രൂപയാകുന്നു. 499 രൂപയ്ക്ക് സ്റ്റാൻഡേർഡ് പ്ലാനും, 649 രൂപയ്ക്ക് പ്രീമിയം പ്ലാനും ഇതിലുണ്ട്.
Also Read: Airtel Budget Plans: 350 രൂപയ്ക്ക് താഴെ 3 പ്ലാനുകൾ! 1GB ഡാറ്റ ദിവസേന, Unlimited കോളുകളും
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile