ജിയോ വരിക്കാർക്ക് ദീർഘ വാലിഡിറ്റിയും മികച്ച ടെലികോം സേവനങ്ങളും നൽകുന്നു
200ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും തരുന്നു
ഈ പാക്കേജിലൂടെയുള്ള മാസച്ചെലവ് വെറും 299 രൂപ മാത്രമാണ്
Reliance Jio തരുന്ന കിടിലനൊരു പ്ലാൻ കണ്ടാലോ! കൃത്യം 3 മാസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിൽ ജിയോ ഫാസ്റ്റ് കണക്റ്റിവിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നു. 200ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ഇതിൽ നൽകിയിരിക്കുന്നു.
Survey90 ദിവസത്തേക്ക് പ്ലാൻ നോക്കുന്നവർക്ക്, Jio Super Plan
ജിയോ വരിക്കാർക്ക് ദീർഘ വാലിഡിറ്റിയും മികച്ച ടെലികോം സേവനങ്ങളും നൽകുന്ന പാക്കേജാണിത്. ഈ ജിയോ പ്ലാനിന് 900 രൂപയിലും താഴെയാണ് വില. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ട, പോരാഞ്ഞിട്ട് അൺലിമിറ്റഡ് 5ജി ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ഉറപ്പ്.
90 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും എസ്എംഎസ് ഓഫറുകളും ചേർത്തിരിക്കുന്നു. വെറുതെ ടെലികോം സേവനങ്ങൾ മാത്രമല്ല, ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ഓഫറുകൾ ലഭിക്കുന്നു. പോരാഞ്ഞിട്ട് അജിയോ ഉൾപ്പെടെയെുള്ള സേവനങ്ങളും ഇതിൽ നിന്ന് നേടാം.
Jio 90 Days Plan: ആനുകൂല്യങ്ങൾ
90 ദിവസം വാലിഡിറ്റിയാണ് പാക്കേജിലുള്ളത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും അനുവദിച്ചിരിക്കുന്നു. ഏത് നെറ്റ് വർക്കിലേക്കും വോയിസ് കോളിങ് സേവനം ആസ്വദിക്കാം.
ഈ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 90 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസേന 2 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഇതിലുള്ളത്. അധികമായി 20ജിബി കൂടി ഇതിൽ നിന്ന് ലഭിക്കും. ജിയോ കമ്പനി പ്രതിദിനം 100 എസ്എംഎസും തരുന്നു. ഇതിൽ ജിയോ ട്രൂ 5G സേവനവും തരുന്നുണ്ട്. 5G പിന്തുണയ്ക്കുന്ന പ്രദേശത്ത് 5ജി സപ്പോർട്ട് ഫോണുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അൺലിമിറ്റഡ് 5G പ്ലാൻ നോക്കുന്നവർക്കുള്ള മികച്ച ചോയിസാണിത്.
ഇവിടെ വിവരിച്ച പ്ലാൻ ഏതാണെന്നല്ലേ ഇനി അറിയേണ്ടത്? ജിയോയുടെ 899 രൂപ പാക്കേജാണിത്. പ്ലാനിന്റെ ഒരു മാസച്ചെലവ് നോക്കിയാൽ 299 രൂപ മാത്രമാണ്. എന്നുവച്ചാൽ സാധാരണ ഇത്രയും ആനുകൂല്യമുള്ള മാസ പ്ലാനിന് 349 രൂപയെങ്കിലുമാകും. എന്നാലോ ഈ പാക്കേജിലൂടെയുള്ള മാസച്ചെലവ് വെറും 299 രൂപ മാത്രമാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യവുമില്ല.

Rs 899 plan: കോംപ്ലിമെന്ററി ഓഫറുകൾ
ഈ ജിയോ പ്ലാനിൽ നിന്ന് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ടിവി ആക്സസ് നേടാം. ജിയോ പ്ലാനുകളെ കുറിച്ച് കൂടുതലറിയാം, ക്ലിക്ക് ചെയ്യുക.
50 GB JioAICloud സർവ്വീസും ജിയോ തരുന്നു. അജിയോ, EaseMyTrip, സൊമാറ്റോ എന്നിവയുടെ ഓഫറുകൾ കൂടി പ്ലാനിലുണ്ട്. 899 രൂപ പാക്കേജിൽ ജിയോസാവൻ ആക്സസ് ലഭിക്കും. പുതിയതായി ജിയോ മറ്റ് രണ്ട് ഓഫറുകൾ കൂടി ഇതിൽ ചേർത്തിരിക്കുന്നു. ജിയോ ഹോം ട്രെയൽ, ജിയോ ഗോൾഡ് പർച്ചേസിൽ 2 ശതമാനം കിഴിവും നേടാം.
ജിയോ രാജ്യത്ത് സേവനം തുടങ്ങി 9 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ഓഫറാണിത്. അതിനാൽ തന്നെ പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
Also Read: WOW! വെറും 15300 രൂപയ്ക്ക് 50 ഇഞ്ച് Dolby Smart Tv സ്വന്തമാക്കൂ, അസ്സൽ ബജറ്റ് ഓഫർ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile