ജിയോയുടെ 3 മാസ പ്ലാനിൽ വരിക്കാർക്ക് Extra Data ലഭിക്കും
IPL പ്രമാണിച്ച് Cricket Plan ആയാണ് പുതിയ ഓഫർ വന്നിരിക്കുന്നത്
20GB ഡാറ്റയാണ് Reliance Jio അധികമായി നൽകുന്നത്
Reliance Jio വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. തുച്ഛമായ ജിയോ പ്രീ പെയ്ഡ് പ്ലാനിൽ ഇനി Extra Data ലഭിക്കും. IPL പ്രമാണിച്ച് Cricket Plan ആയാണ് പുതിയ ഓഫർ വന്നിരിക്കുന്നത്. 749 രൂപ വിലയുള്ള റീചാർജ് പ്ലാനാണിത്. 3 മാസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങളാണ് ജിയോ നൽകുന്നത്. ഇതിൽ നിങ്ങൾക്കിനി ആവശ്യത്തിലേറെ ഇന്റർനെറ്റും ലഭിക്കുന്നതാണ്. പ്ലാനിന്റെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നോക്കാം.
SurveyReliance Jio പുതിയ ഓഫർ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടെലികോം കമ്പനി ഏതെന്ന് ചോദിച്ചാൽ അത് ജിയോ ആയിരിക്കും. ഇപ്പോഴിതാ ജിയോയുടെ 3 മാസ പ്ലാനിൽ വരിക്കാർക്ക് അധികമായി ഡാറ്റയും ലഭിക്കും. 2022ലാണ് അംബാനിയുടെ റിലയൻസ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചത്.
749 രൂപ പ്ലാനിൽ നിങ്ങൾക്ക് ദിവസേന 2GB പ്രതിദിന ഡാറ്റ ലഭിക്കുന്നതാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കുന്നു. ദിവസേന 100 എസ്എംഎസ് ആണ് ജിയോ പ്രീ പെയ്ഡ് പ്ലാനിലുള്ളത്.

ഇതിൽ ജിയോസിനിമ, ജിയോ ടിവി പോലുള്ള OTT ആനുകൂല്യങ്ങളുണ്ട്. കൂടാതെ ജിയോ ക്ലൌഡിലേക്കുള്ള ആക്സസും 749 രൂപ പ്ലാൻ അനുവദിക്കുന്നു. എന്നാൽ നിങ്ങൾ ഓർക്കേണ്ടത്, ഇതിൽ ജിയോ സിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതല്ല.
Reliance Jio 749 രൂപ പ്ലാൻ
IPL അടുക്കുന്ന വേളയിൽ ജിയോ അധിക ഡാറ്റയും ഓഫർ ചെയ്യുന്നു. അതായത് 20GB ഡാറ്റയാണ് ജിയോ അധികമായി നൽകുന്നത്. 90 ദിവസത്തേക്ക് ഫലപ്രദമായി ഈ ഡാറ്റ ഉപയോഗിക്കാം. ജിയോ വെബ്സൈറ്റിൽ ഇത് ക്രിക്കറ്റ് പ്ലാനായാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതുവരെ ദിവസവും 2ജിബി വച്ച് മൊത്തം 180GBയായിരുന്നു ലഭിച്ചത്. എന്നാൽ ഇനി Extra 20GB കൂടിയുള്ളതിനാൽ മൊത്തം 200GB ആസ്വദിക്കാം.
Read More: Apple Days Sale: ഈ വർഷത്തെ സെയിൽ പൊടിപൊടിക്കുന്നു, iPhone 15, 14, 13 സീരീസുകൾ വൻ വിലക്കിഴിവിൽ
ഈ മൂന്ന് മാസ പ്ലാനിൽ 5G വെൽക്കം ഓഫറുമുണ്ട്. അതിനാൽ, 5G പിന്തുണയുള്ള ഫോണും 5G കവറേജുള്ള ഏരിയയുമാണെങ്കിൽ അൺലിമിറ്റഡ് ഡാറ്റ കിട്ടും. 4G ഉപയോഗിക്കുന്നവർക്ക് ഡാറ്റ പരിധി കഴിഞ്ഞാലും ഇന്റർനെറ്റ് ഉപയോഗിക്കാം. 64 Kbps-ൽ ആയിരിക്കും ഡാറ്റ ലഭിക്കുക.
ജിയോയുടെ മറ്റ് Extra ഓഫറുകൾ
സാധാരണ പ്ലാനിലേക്ക് അധികമായി ഡാറ്റ ചേർക്കുന്ന മറ്റ് നിരവധി പ്ലാനുകളുണ്ട്. ഇത്തരത്തിൽ 1198 രൂപയ്ക്ക് ജിയോയിൽ പ്രീ പെയ്ഡ് പ്ലാൻ ലഭ്യമാണ്. 18GB എക്സ്ട്രാ ഡാറ്റയാണ് ഇതിലുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile