Reliance Jio Under 200 Rs Plan: 12 OTT ഓഫറുകൾ നൽകുന്ന ജിയോ പ്ലാനിന് വെറും 175 രൂപ മാത്രം

HIGHLIGHTS

175 രൂപയ്ക്ക് സൗജന്യ OTT ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്

ഒരു മാസം കാലയളവിലാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്

ഒന്നും രണ്ടുമല്ല 12 ഒടിടി ആക്സസുകൾ ഈ Jio പ്ലാനിലൂടെ നേടാം

Reliance Jio Under 200 Rs Plan: 12 OTT ഓഫറുകൾ നൽകുന്ന ജിയോ പ്ലാനിന് വെറും 175 രൂപ മാത്രം

Reliance Jio വരിക്കാർക്കായി ഏറ്റവും ലാഭകരമായ പ്ലാൻ അറിഞ്ഞാലോ? 175 രൂപയ്ക്ക് സൗജന്യ OTT ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഒരു മാസം കാലയളവിലാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല 12 ഒടിടി ആക്സസുകൾ ഈ പ്ലാനിലൂടെ നേടാം.

Digit.in Survey
✅ Thank you for completing the survey!

Reliance Jio 175 പ്ലാൻ

ഏറ്റവും താങ്ങാനാവുന്ന പ്ലാൻ തന്നെയാണിത്. പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കാനുള്ള അവസരമാണിത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ ഈ പ്ലാനിൽ തരുന്നത്. 10 ജിബി അതിവേഗ ഡാറ്റ ഇതിലൂടെ ആസ്വദിക്കാം. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം. ജിയോയിൽ റീചാർജ് ചെയ്യാം, ഇവിടെ നിന്നും.

Reliance Jio Cheapest Plan: 12 OTT ഓഫറുകൾ നൽകുന്ന ജിയോ പ്ലാനിന് വെറും 175 രൂപ മാത്രം

Reliance Jio ഡാറ്റ പാക്കേജ്

175 രൂപ ജിയോ പ്ലാൻ ഒരു ഡാറ്റ-ഒൺലി പാക്കേജാണ്. അതിനാൽ തന്നെ മെസേജ്, കോളിങ് പോലുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ടാവില്ല. സ്ട്രീമിംഗ്, ബ്രൗസിംഗ്, മറ്റ് ഓൺലൈൻ ആക്റ്റിവിറ്റികൾക്കായി ഇത് ഉപയോഗിക്കാം. എന്നുവച്ചാൽ ഡാറ്റ ഉപയോഗത്തിന് മുൻഗണന നൽകുന്ന വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണിത്.

മൊത്തം 10ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ജിയോ പ്ലാനിലൂടെ നൽകുന്നത്. പ്രതിദിന ഡാറ്റ ക്യാപ്സ് ആവശ്യമില്ലാത്തവർക്ക് ഇതിൽ റീചാർജ് ചെയ്യാം. അതുപോലെ കോളിങ് ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് വേറെ എതെങ്കിലും പ്ലാൻ തെരഞ്ഞെടുക്കാം.

175 രൂപ പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിങ് അനുവദിക്കുന്നില്ല. ഇതിൽ SMS ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നില്ല.

വിപുലമായ OTT ഓഫറുകൾ

175 രൂപ പ്ലാനിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിലെ OTT ആനുകൂല്യങ്ങളാണ്. നിങ്ങൾക്ക് 28 ദിവസത്തേക്ക് വമ്പൻ ഒടിടികൾ ആക്സസ് ചെയ്യാം. ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ് എടുത്തുപറയേണ്ടത്. Paris Olympics ലൈവ് സ്ട്രീമിങ് ജിയോസിനിമയിലൂടെ ആസ്വദിക്കാം.

കൂടാതെ നിരവധി സിനിമകളും ടിവി ഷോകളും എക്‌സ്‌ക്ലൂസീവ് പരിപാടികളും ഇതിലുണ്ട്. ഇതിന് പുറമെ JioTV മൊബൈൽ ആപ്പ് ആക്സസും ലഭിക്കുന്നു. ഇങ്ങനെ 12 OTT ആപ്പുകളിലേക്കുള്ള ആക്‌സസ് ലഭിക്കുന്നതാണ്.

Read More: Wayanad landslide: കേരളം അഭ്യർഥിച്ചു, വയനാട്ടിൽ New ടവർ സ്ഥാപിച്ച് Reliance Jio

ഈ ആപ്പുകൾ സോണി LIV, ZEE5, Liongate Play എന്നിവയുടെ ആക്സസ് തരുന്നു. Discovery+, Sun NXT എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു. 49 രൂപയ്ക്കും ജിയോയിൽ ഡാറ്റ പാക്കേജ് ലഭ്യമാണ്. എന്നാൽ ഇവയുടെ വാലിഡിറ്റി വളരെ പരിമിതമാണ്. മാത്രമല്ല, ഒടിടി ആനുകൂല്യങ്ങൾ മറ്റ് ഡാറ്റ പാക്കേജുകളിലൊന്നും ലഭ്യമല്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo