T20 World Cup Live: ഫ്രീയായി Cricket കാണാൻ Jio തരുന്ന 7 ഓഫറുകൾ

T20 World Cup Live: ഫ്രീയായി Cricket കാണാൻ Jio തരുന്ന 7 ഓഫറുകൾ
HIGHLIGHTS

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എടുക്കാതെ T20 World Cup ഫ്രീയായി കാണാം

ICC Men's T20 World Cup-ലെ ഇന്ത്യയുടെ മത്സരം ജൂൺ 5നാണ്

ക്രിക്കറ്റ് ലൈവ് മത്സരങ്ങൾ Disney+ Hotstar ആണ് സ്ട്രീം ചെയ്യുന്നത്

T20 World Cup Live ഫ്രീയായി കാണാൻ Jio Offer. ജിയോ പ്രീ-പെയ്ഡ് പ്ലാനുകളിലൂടെ നിങ്ങൾക്ക് Cricket Live ആസ്വദിക്കാം. ഇതിനായി ഒന്നും രണ്ടുമല്ല ആകർഷകമായ 7 പ്ലാനുകളാണ് അനുവദിച്ചിട്ടുള്ളത്.

T20 World Cup 2024

ICC Men’s T20 World Cup-ലെ ഇന്ത്യയുടെ മത്സരം ജൂൺ 5നാണ്. രാത്രി 8 മണിയ്ക്ക് ഐർലാൻഡിന് എതിരെയാണ് മത്സരം. ജൂൺ 9-ന് പാകിസ്ഥാന് എതിരെയും ഇന്ത്യ ഇറങ്ങും. ക്രിക്കറ്റ് ലൈവ് മത്സരങ്ങൾ Disney+ Hotstar ആണ് സ്ട്രീം ചെയ്യുന്നത്. ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എടുക്കാതെ ലൈവ് കാണാൻ വഴിയുണ്ട്. ജിയോയുടെ 7 പ്രീ-പെയ്ഡ് പ്ലാനുകളിൽ ഏതെങ്കിലും ഒന്നിൽ റീചാർജ് ചെയ്താൽ മതി.

T20 World Cup 2024
T20 World Cup 2024

Men’s T20 World Cup ലൈവ് കാണാം

റിലയൻസ് ജിയോ തരുന്ന ഈ Disney+ Hotstar പ്ലാനുകളെ കുറിച്ചാണ് പറയുന്നത്. ഇവ മികച്ച പോക്കറ്റ്- ഫ്രെണ്ട്ലി പ്ലാനുകളാണ്. ഒരു വർഷം വരെ ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ ലഭിക്കും.

Jio-യുടെ Hotstar പ്ലാനുകൾ

ജിയോ തരുന്ന വില കുറഞ്ഞ ഹോട്ട്സ്റ്റാർ പ്ലാൻ 328 രൂപയുടേതാണ്. 331, 388 രൂപ പ്ലാനുകളിലും ഹോട്ട്സ്റ്റാർ ലഭിക്കുന്നു. 500 രൂപയ്ക്ക് മുകളിലാണ് ബാക്കിയുള്ള 4 പ്ലാനുകൾ വരുന്നത്.

1. 328 രൂപ പ്ലാൻ

28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ അൺലിമിറ്റഡ് കോൾ ഓഫറുണ്ട്. പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കും. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 1.5GB ഡാറ്റ കിട്ടും. 3 മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയാണ്.

2. 331 രൂപ ഡാറ്റ പ്ലാൻ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനുള്ള അടുത്ത പ്ലാൻ 331 രൂപയുടേതാണ്. 30 ദിവസമാണ് വാലിഡിറ്റി. ഈ കാലയളവിൽ മൊത്തം 40ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിൽ വോയിസ് കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. ഇതൊരു ഡാറ്റ വൌച്ചറാണ്. 3 മാസത്തേക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കുന്നത്.

3. 388 രൂപ പ്ലാൻ

28 ദിവസത്തേക്കുള്ള പ്ലാനിൽ അൺലിമിറ്റഡ് കോൾ ഓഫർ നൽകിയിട്ടുണ്ട്. ദിവസേന 100 എസ്എംഎസ്സും, 2GB ഡാറ്റയും ലഭിക്കും. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കും.

ICC Men's T20 World Cup
ICC Men’s T20 World Cup

ഇനി 500 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളാണ് വിവരിക്കുന്നത്.

4. 598 രൂപയുടെ പ്ലാൻ

28 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് കോൾ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസ്സും, 2GB ഡാറ്റയും കിട്ടും. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കുന്നു.

5. 758 രൂപ പ്ലാൻ

758 രൂപയ്ക്ക് റീചാർജ് ചെയ്താൽ 84 ദിവസമാണ് വാലിഡിറ്റി. ഇതിൽ ദിവസവും 1.5 GB, 100 എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിലും അൺലിമിറ്റഡ് കോളുകൾ നൽകിയിട്ടുണ്ട്. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആസ്വദിക്കാം.

Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ

6. 808 രൂപ ജിയോ പ്ലാൻ

84 ദിവസം വാലിഡിറ്റിയാണ് 808 രൂപ പ്ലാനിൽ ലഭിക്കുന്നത്. ഓരോ ദിവസവും 2GB, 100 എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും. അൺലിമിറ്റഡ് കോളുകളും ഇതിലുണ്ട്. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും.

7. 3178 രൂപ പ്ലാൻ

അടുത്ത പ്ലാൻ ജിയോയുടെ വാർഷിക പ്ലാനാണ്. ഇതിൽ 2 GB ഡാറ്റയും, 100 എസ്എംഎസ്സും പ്രതിദിനം ലഭിക്കും. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളുകളും അനുവദിച്ചിരിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഫ്രീയായി ഒരു വർഷം ആസ്വദിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo