ICC T20 World Cup ഓൺലൈൻ ലൈവ് സ്ട്രീമിങ് ലഭ്യമാണ്
മൊബൈലിൽ ഫ്രീയായി ICC Men’s T20 ലോകകപ്പ് കാണാം
ഐപിഎൽ പോലെ JioCinema അല്ല Cricket Live സ്ട്രീമിങ് ചെയ്യുന്നത്
ICC Men’s T20 World Cup മൊബൈലിൽ ഫ്രീയായി കാണാം. ടാറ്റ ഐപിഎൽ പോലെ JioCinema അല്ല Cricket Live സ്ട്രീമിങ് ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ടി20 മത്സരങ്ങൾ എവിടെ കാണാമെന്ന് നോക്കാം.
SurveyICC T20 World Cup മത്സരം
T20 World Cup ഓൺലൈൻ ലൈവ് സ്ട്രീമിങ് ലഭ്യമാണ്. 20 ടീമുകൾ മാറ്റുരയ്ക്കുന്ന അന്തർദേശീയ മത്സരമാണ് USA-യിൽ നടക്കുന്നത്. എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ ജിയോസിനിമയല്ല ഇതിന്റെ പാർട്നർ. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഓരോ ഗ്രുപ്പിലെയും ആദ്യ രണ്ട് ടീമുകൾ അടുത്ത മത്സരത്തിലേക്ക്. ഇവർ സൂപ്പർ 8 റൗണ്ടിൽ മത്സരിച്ച് ജയിച്ചാൽ സെമി ഫൈനലിലെത്തും.

ഇന്ത്യയുടെ T20 World Cup മത്സരം ജൂൺ 5-നാണ്. ഐർലൻഡിന്റെ എതിരാളികളായാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 8 മണിയ്ക്കാണ് മത്സരം തുടങ്ങുന്നത്. നേപ്പാൾ, ആതിഥേയരായ അമേരിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും ലോകകപ്പിലുണ്ട്. കാനഡ, ഒമാൻ, നമീബിയ പോലുള്ള രാജ്യങ്ങളും ഇത്തവണത്തെ ലോകകപ്പ് ടീമിലുണ്ട്.
ICC T20 World Cup ലൈവ്
ലൈവ് സ്ട്രീമിങ് നിങ്ങളുടെ മൊബൈൽ ഫോണിൽ ആസ്വദിക്കാം. ഡിസ്നി+ ഹോട്ട്‌സ്റ്റാർ ആപ്പാണ് മൊബൈൽ സ്ട്രീമിങ് നടത്തുന്നത്. ICC ടൂർണമെന്റുകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ്സ് സ്റ്റാർ സ്പോർട്സിനാണ്.
അതിനാൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെയും ഹോട്ട്‌സ്റ്റാറിലൂടെയും ലൈവ് ആസ്വദിക്കാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്പിൽ മാത്രമല്ല വെബ്‌സൈറ്റിലും ക്രിക്കറ്റ് മത്സരങ്ങൾ ലഭ്യമാണ്.

ഫ്രീയായി ലൈവ് സ്ട്രീമിങ്
ഡിസ്നി+ ഹോട്ട്‌സ്റ്റാർ ആപ്പ് വഴി ലോകകപ്പ് ഫ്രീയായി കാണാം. എന്നാൽ ഇത് മൊബൈലിൽ കാണുന്നവർക്ക് മാത്രമാണ് ലഭിക്കുന്നത്. സ്‌മാർട്ട് ടിവികളിലും മറ്റും തത്സമയ സ്ംപ്രേഷണം ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബ് ചെയ്യണം. ജിയോ, എയർടെൽ കമ്പനികളുടെ ഏതാനും റീചാർജ് പ്ലാനിലും ഹോട്ട്സ്റ്റാർ ആക്സസുണ്ട്. ഇങ്ങനെയും നിങ്ങൾക്ക് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.
മാസം 149 രൂപ അടച്ച് ഹോട്ട്സ്റ്റാർ സ്വന്തമാക്കാം. എന്നാൽ ഒരു ഡിവൈസിൽ മാത്രമായിരിക്കും ആക്സസ് നേടാനാകുന്നത്. 299 രൂപയുടെ മാസപ്ലാനിലൂടെ പ്രീമിയം സബ്സ്ക്രിപ്ഷൻ നേടാം. 299 രൂപ 3 മാസത്തേക്ക് അടച്ച് ഹോട്ട്സ്റ്റാർ 3 മാസത്തേക്കും ആക്സസ് നേടാവുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile