JioHotstar Plans: ഹോട്ട്സ്റ്റാർ ജിയോസിനിമയും മിക്സായല്ലോ, 149 രൂപ മുതൽ സബ്‌സ്ക്രിപ്ഷൻ! എല്ലാ പ്ലാനുകളും വിശദമായി അറിയാം
ഇതിനകം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുണ്ടെങ്കിൽ സബ്സ്ക്രിപ്ഷൻ അവസാനിക്കുന്ന വരെ ഇത് തുടരും
ഒരൊറ്റ പ്ലാറ്റ്ഫോമിൽ രണ്ട് ഒടിടികളിലെയും പരിപാടികൾ ലഭിക്കും
പുതിയ ഒടിടിയായ JioHotstar Plans എങ്ങനെയെന്ന് അറിയാം
JioHotstar അങ്ങനെ പ്രവർത്തനം തുടങ്ങി. അംബാനിയുടെ ജിയോസിനിമ, Disney+ Hotstar-മായി ചേർന്ന് ഒരൊറ്റ പ്ലാറ്റ്‌ഫോമിലായിട്ടുണ്ട്. Viacom18-ഉം സ്റ്റാർ ഇന്ത്യയും അംബാനിയും തമ്മിലുള്ള പാർട്നർഷിപ്പിലാണ് ജിയോഹോട്ട്സ്റ്റാർ പ്രവർത്തിക്കുന്നത്.
Surveyഅൺലിമിറ്റഡ് ലൈവ് സ്‌പോർട്‌സ്, ജനപ്രിയ ഡിസ്നി സിനിമകളെല്ലാം ജിയോഹോട്ട്സ്റ്റാറിലുണ്ട്. നിങ്ങൾക്ക് ഇതിനകം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുണ്ടെങ്കിൽ സബ്സ്ക്രിപ്ഷൻ അവസാനിക്കുന്ന വരെ ഇത് തുടരും.
ഇല്ലെങ്കിൽ ഇനി ജിയോസിനിമയ്ക്കും ഹോട്ട്സ്റ്റാറിനും വേണ്ടി പ്രത്യേക പ്ലാൻ വേണ്ട. ഒരൊറ്റ പ്ലാറ്റ്ഫോമിൽ രണ്ട് ഒടിടികളിലെയും പരിപാടികൾ ലഭിക്കും. പുതിയ ഒടിടിയായ JioHotstar Plans എങ്ങനെയെന്ന് അറിയാം.

JioHotstar Plans എങ്ങനെ?
മൂന്ന് പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനായുള്ളത്. മൊബൈൽ, സൂപ്പർ, പ്രീമിയം പ്ലാനുകളാണിവ.
മൊബൈൽ പ്ലാൻ: ജിയോഹോട്ട്സ്റ്റാർ പ്ലാൻ ഒരൊറ്റ സ്ക്രീനിനെ സപ്പോർട്ട് ചെയ്യും. പരസ്യമുൾപ്പെടുന്ന പ്ലാനാണിത്. 3 മാസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാനിലുള്ളത്. ഇതിന് 149 രൂപയാകും. മൊബൈൽ പ്ലാനിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന് 499 രൂപയാകുന്നു.
സൂപ്പർ പ്ലാൻ: രണ്ട് സ്‌ക്രീനുകളെ പിന്തുണയ്‌ക്കുന്ന പ്ലാനാണിത്. ഇതിലും പരസ്യങ്ങൾ സ്ട്രീം ചെയ്യുന്നു. ഒരേസമയം രണ്ട് ഉപകരണങ്ങളിൽ ആക്സസ് ലഭിക്കുന്നു. 3 മാസമാണ് സൂപ്പർ പ്ലാനിന്റെ വാലിഡിറ്റി. മൊബൈൽ, വെബ്, ടാബ്‌ലെറ്റുകൾ, ടിവികളിലെല്ലാം ആക്സസുണ്ട്. ഇതിന് 299 രൂപയാകുന്നു. ജിയോഹോട്ട്സ്റ്റാർ സൂപ്പർ പ്ലാനിന്റെ വാർഷിക സബ്സ്ക്രിപ്ഷന് 899 രൂപയുമാകും.
പ്രീമിയം പ്ലാൻ: ഇത് ഏറ്റവും ചെലവേറിയ JioHotstar പ്ലാനാണ്. പരസ്യങ്ങളില്ലാതെ പരിപാടികൾ അൺലിമിറ്റഡായി ആസ്വദിക്കാവുന്നതാണ്. ഒരേ സമയം നാല് ഡിവൈസുകളിലാണ് ആക്സസ് ലഭിക്കുക. ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ പോലുള്ള ഏത് ഉപകരണത്തിലും ആക്സസുണ്ട്. 4K സ്ട്രീമിങ്ങും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
Also Read: New OTT: JioHotstar എത്തി, അപ്പോ പിന്നെ നമ്മുടെ Disney Hotstar, ജിയോസിനിമ എന്ത് ചെയ്യും?
മൂന്ന് പ്ലാനുകളും ഒറ്റനോട്ടത്തിൽ
Mobile Plan: മൊബൈൽ ഒൺലി ആക്സസ്. 149 രൂപയ്ക്ക് 3 മാസം, 499 രൂപയ്ക്ക് ഒരു വർഷം.
Super Plan: 2 ഉപകരണങ്ങളിൽ ആക്സസ്. 299 രൂപയ്ക്ക് 3 മാസം, പ്രതിവർഷം 899 രൂപയാകും.
Premium Plan: 4 ഉപകരണങ്ങളിൽ ആക്സസ്. 299 രൂപയ്ക്ക് ഒരു മാസം, 499 രൂപയ്ക്ക് 3 മാസം, പ്രതിവർഷം 1499 രൂപ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile