ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർന്നാണ് ജിയോഹോട്ട്റ്റാർ എത്തിയിരിക്കുന്നത്
അപ്പോൾ ഇപ്പോഴുള്ള ഹോട്ട്സ്റ്റാറിനും ജിയോസിനിമയ്ക്കും എന്ത് സംഭവിക്കും?
ജിയോഹോട്ട്സ്റ്റാറിന്റെ പ്ലാനുകളിൽ പുതിയതായി റീചാർജ് ചെയ്യേണ്ടി വരുമോ?
അംബാനിയുമായി ലയിപ്പിച്ച JioHotstar അങ്ങനെ പ്രവർത്തിച്ചു തുടങ്ങി. ഡൊമെയ്ൻ ഉടമസ്ഥതയെ കുറിച്ച് ചില ആശങ്കകളും തർക്കവും വന്നെങ്കിലും ഒടുവിൽ ജിയോഹോട്ട്സ്റ്റാർ തന്നെയാണ് വന്നിരിക്കുന്നത്. Viacom18-ഉം സ്റ്റാർ ഇന്ത്യയും തമ്മിൽ ലയിച്ചാണ് ഒടിടിയിൽ ഈ വിപ്ലവം സംഭവിച്ചിരിക്കുന്നത്.
ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർന്നാണ് ജിയോഹോട്ട്റ്റാർ എത്തിയിരിക്കുന്നത്. ഇങ്ങനെ അംബാനിയും ഡിസ്നിയും ഒരുമിച്ചുകൊണ്ട് ഇന്ത്യയിലെ വലിയ ഒടിടി സേവനത്തിലേക്കുള്ള ആധിപത്യത്തിലേക്കാണ് നീങ്ങുന്നത്. ഇങ്ങനെ ജിയോസിനിമ, Disney+ Hotstar ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുകയാണ്. അപ്പോൾ ഇപ്പോഴുള്ള ഹോട്ട്സ്റ്റാറിനും ജിയോസിനിമയ്ക്കും എന്ത് സംഭവിക്കും?
JioHotstar വന്നു, അപ്പോൾ ഹോട്ട്സ്റ്റാർ ഇനിയില്ലേ?
ജിയോഹോട്ട്സ്റ്റാർ വന്നപ്പോൾ ഇപ്പോഴും ഹോട്ട്സ്റ്റാർ സബ്സക്രിപ്ഷനുള്ളവർക്ക് എന്താകും? ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ജിയോസിനിമയും ലഭ്യമാകുമോ? ജിയോഹോട്ട്സ്റ്റാറിന്റെ പ്ലാനുകളിൽ പുതിയതായി റീചാർജ് ചെയ്യേണ്ടി വരുമോ? നോക്കാം.
Disney+ Hotstar, JioCinema മെമ്പർമാർ ശ്രദ്ധിക്കേണ്ടത്…
നിങ്ങളിപ്പോൾ Disney+ Hotstar അല്ലെങ്കിൽ JioCinema സബ്സ്ക്രൈബർമാരാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. കാരണം നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ അവയുടെ യഥാർഥ വാലിഡിറ്റി വരെ ലഭ്യമാകുന്നതാണ്.
ഉദാഹരണത്തിന്, നിങ്ങളുടെ Disney+ Hotstar പ്ലാൻ 2025 ജൂൺ വരെയുള്ളതാണെങ്കിൽ അന്ന് വരെയും ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. നിലവിലുള്ള പ്ലാൻ അവസാനിച്ച് കഴിഞ്ഞാൽ വീണ്ടും സബ്സ്ക്രിപ്ഷനായി, ജിയോഹോട്ട്സ്റ്റാർ പായ്ക്ക് വാങ്ങേണ്ടിവരും. ഇതേ രീതി തന്നെയാണ് ജിയോസിനിമ സബ്സ്ക്രൈബ് ചെയ്തവർക്കും ബാധകമാകുന്നത്.
JioHotstar പ്ലാനുകൾ
മൊത്തത്തിൽ മൂന്ന് പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാറിലുള്ളത്. ഇത് മൊബൈൽ, സൂപ്പർ, പ്രീമിയം പ്ലാനുകളാണ്. 149 രൂപയാണ് ഏറ്റവും ചെറിയ പ്ലാനിന് ചെലവാകുന്നത്.
മൊബൈൽ പ്ലാൻ: ജിയോഹോട്ട്സ്റ്റാർ പ്ലാൻ ഒരൊറ്റ സ്ക്രീനിനെ പിന്തുണയ്ക്കുന്നു. പരസ്യവും പരിപാടിയ്ക്കിടെ സ്ട്രീം ചെയ്യും. 3 മാസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന് 149 രൂപയാകും. ഇതിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന് 499 രൂപയുമാകുന്നു.
സൂപ്പർ പ്ലാൻ: ഡ്യുവൽ സ്‌ക്രീനുകളെ പിന്തുണയ്‌ക്കുന്ന പ്ലാനാണിത്. ഇതും പരസ്യങ്ങൾ ഉൾപ്പെടെ പരിപാടികൾ സ്ട്രീം ചെയ്യുന്നു. ഒരേസമയം രണ്ട് ഉപകരണങ്ങളിൽ പരിപാടികൾ കാണാൻ കഴിയും. മൊബൈൽ, വെബ്, ടാബ്‌ലെറ്റുകൾ, ടിവികളിലെല്ലാം ആക്സസുണ്ട്. 3 മാസത്തെ JioHotstar സൂപ്പർ പ്ലാനിന് 299 രൂപയാകുന്നു. ഇതേ വാർഷിക പ്ലാനിന് 899 രൂപയുമാണ് വില.
പ്രീമിയം പ്ലാൻ: ഇത് ഏറ്റവും ചെലവേറിയ JioHotstar സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനാണ്. ആയതിനാൽ, പരസ്യങ്ങളില്ലാതെ പരിപാടികൾ അൺലിമിറ്റഡായി ആസ്വദിക്കാം.
ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ പോലുള്ള ഏത് ഉപകരണത്തിലും ആക്സസുണ്ട്. ഒരേ സമയം നാല് സ്‌ക്രീനുകളിൽ ജിയോഹോട്ട്സ്റ്റാർ തുറക്കാം. ലൈവ് സ്‌പോർട്‌സ് അല്ലെങ്കിൽ ഷോകൾ ഒഴികെ എല്ലാ ഉള്ളടക്കവും പരസ്യരഹിതമായിരിക്കും.
Also Read: UPI New Rule 2025: സെക്യൂരിറ്റി മുഖ്യം, ഫെബ്രുവരി 1 മുതൽ UPI ID മാറ്റം വരുത്താത്തവർക്ക് പണിയാണ്!
പുതിയ ഒടിടിയിൽ പഴയ വീഞ്ഞാണോ?
എല്ലാ ജിയോ ഹോട്ട്‌സ്റ്റാർ പ്ലാനുകളിലും ഓരോ പരിപാടിയ്ക്ക് അനുസരിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. പ്ലാറ്റ്‌ഫോമിലെ എല്ലാ ഉള്ളടക്കങ്ങളിലേക്കും ആക്‌സസ് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അൺലിമിറ്റഡ് ലൈവ് സ്‌പോർട്‌സ്, ജനപ്രിയ ഡിസ്നി സിനിമകളെല്ലാം നിങ്ങൾക്ക് ആക്സസുണ്ടാകും. ക്രിക്കറ്റ്, ടെന്നീസ് ഗ്രാൻഡ് സ്ലാമുകൾ, പ്രീമിയർ ലീഗും ആസ്വദിക്കാം. ഏറ്റവും പുതിയ ഇന്ത്യൻ സിനിമ ഡിജിറ്റൽ പ്രീമിയറുകൾ ഇതിൽ ലഭ്യമാകും. ഹോട്ട്‌സ്റ്റാർ സ്പെഷ്യലുകൾ, സ്റ്റാർ സീരിയലുകളും ലഭിക്കുന്നു. Disney+ ഒറിജിനലുകളും ജിയോഹോട്ട്സ്റ്റാറിലുണ്ടാകും. ഇന്ത്യൻ ഭാഷകളിൽ വരെ കുട്ടികളുടെ ഷോകൾ കാണാവുന്നതാണ്.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile