61 രൂപയുടെ പ്ലാനിൽ ഡാറ്റ വെട്ടിക്കുറച്ച് Jio
ഇനി ഈ top- up പ്ലാനിൽ 4GB മാത്രമാണ് ലഭിക്കുക
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിലവിലുണ്ടായിരുന്ന 61 രൂപയുടെ റീചാർജ് പാക്കേജിൽ നിന്നും ഡാറ്റയുടെ അളവ് വെട്ടിക്കുറച്ച് Reliance Jio. തുടക്കത്തിൽ 6GB മാത്രമുണ്ടായിരുന്ന Jio പ്ലാനിൽ വലിയ പ്രഖ്യാപനമൊന്നുമില്ലാതെയാണ് കമ്പനി 4GB കൂടി ചേർത്ത് 10GBയാക്കിയത്. അതേ പോലെ വളരെ നിശബ്ദമായാണ് കമ്പനി ഈ ഡാറ്റ പിൻവലിച്ചതും.
Surveyഇപ്പോഴിതാ, കൂട്ടിച്ചേർത്ത അധിക ഡാറ്റ ആരുമറിയാതെ പിൻവലിച്ചിരിക്കുകയാണ് ജിയോ. കഴിഞ്ഞ മെയ് മാസമാണ് ജിയോ 61 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനിൽ 4GB കൂടി അനുവദിച്ചത്. ഒരു ദിവസത്തെ ക്വാട്ട തീർന്ന് 61 രൂപയ്ക്ക് ടോപ്പ്- അപ്പ് ചെയ്യുന്നവർക്ക് 10 GB ഒറ്റയടിക്ക് ലഭിക്കുമായിരുന്നു. IPL 2023യുടെ കൂടി സമയമായതിനാൽ അന്ന് ജിയോ അധിക ഡാറ്റ അനുവദിച്ചത് ശരിക്കും വരിക്കാർക്ക് ധമാക്ക ഓഫറായിരുന്നു.
239 രൂപയിൽ താഴെയുള്ള തുകയിൽ റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് ഡാറ്റ ബൂസ്റ്ററായി തെരഞ്ഞെടുക്കാവുന്ന റീചാർജ് പ്ലാനായിരുന്നു ഇത്. 10 GBയുടെ ഡാറ്റ ബൂസ്റ്ററും വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗതയിലേക്ക് ഇന്റർനെറ്റ് സ്പീഡ് കുറയുമെന്നായിരുന്നു നിബന്ധന. എന്നാൽ ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ, 61 രൂപയുടെ top- up പ്ലാനിൽ 4GB മാത്രമാണ് ലഭിക്കുക എന്നത് ബോധ്യമാകും. എങ്കിലും അധിക ഡാറ്റ അനുവദിച്ചത് ആഴ്ചകൾക്കുള്ളിൽ നിശബ്ദമായി അത് പിൻവലിച്ചത് അബദ്ധത്തിലാണോ അതോ പരീക്ഷണമാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
ആകർഷകമായ റീചാർജ് പ്ലാനുകളാണ് റിലയൻസ് ജിയോ എപ്പോഴും അവതരിപ്പിക്കാറുള്ളത്. 4G, 5G ഉപയോക്താക്കൾക്കായി നിരവധി ടോപ്പ് അപ്പ് പ്ലാനുകളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ജിയോ നൽകുന്ന ചില ഡാറ്റ ബൂസ്റ്റർ പ്ലാനുകളും അവയുടെ വിലയും നോക്കാം.
Jioയുടെ ഡാറ്റ ബൂസ്റ്റർ
15 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനിൽ നിങ്ങൾക്ക് 1GB ഡാറ്റ ലഭിക്കുന്നു. 25 രൂപയുടെ ടോപ്പ് അപ്പ് പ്ലാനിൽ 2GBയും, 61 രൂപയുടെ പ്ലാനിൽ 10 GBയും ലഭ്യമാണ്. 121 രൂപയ്ക്ക് ടോപ്പ് അപ്പ് ചെയ്താൽ നിങ്ങൾക്ക് 12 GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. 222 രൂപയ്ക്ക് 50GBയും ഡാറ്റ ലഭിക്കും. മേൽപ്പറഞ്ഞ പ്ലാനുകളുടെയെല്ലാം കാലാവധി നിങ്ങളുടെ നിലവിലുള്ള പ്ലാനിന്റെ അതേ വാലിഡിറ്റിയിലാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile