Reliance Jio ഉപയോക്താക്കൾക്കായി കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ഈ മാസം അവതരിപ്പിച്ചു. 30 ദിവസത്തെ വാലിഡിറ്റിയോടൊപ്പം 1000-ലധികം ലൈവ് ടിവി ചാനലുകൾ ലഭിക്കുന്ന പ്ലാനാണിത്. വാർത്ത, സിനിമ, സീരിയൽ എന്നിവയെല്ലാം ഒരൊറ്റ പ്ലാനിൽ നിന്ന് നേടാമെന്നതാണ് ഈ റീചാർജിന്റെ നേട്ടം. ജിയോടിവി പ്രോ എന്നതാണ് പുതിയ പ്ലാനിന്റെ പേര്. 50-ലധികം പ്രീമിയം ചാനലുകളിലേക്കുള്ള ആക്സസ് വളരെ കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതാണ് നേട്ടം. ഈ ജിയോ പ്ലാനിന്റെ ആനുകൂല്യങ്ങളും മറ്റ് വിശദാംശങ്ങളും അറിയാം.
ഈ മാസം തുടക്കത്തിലാണ് ജിയോ പ്രോ പാക്കേജ് അവതരിപ്പിച്ചത്. ഇതിന് 55 രൂപയാണ് വില. ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ ഉപയോഗിക്കുന്നതിന് പ്രത്യേകമായി ആക്ടിവേഷൻ ചെയ്യേണ്ടതില്ല. റീചാർജ് ചെയ്താൽ സേവനം നേരിട്ട് ലഭ്യമാകും. 16-ലധികം ഭാഷകളിൽ ലഭ്യമായ 150-ലധികം പ്രീമിയം ചാനലുകളിലേക്കുള്ള ആക്സസ് പ്ലാനിലുണ്ട്.
Also Read: കണ്ടാൽ കണ്ണെടുക്കില്ല! iQOO Z11 Lite 5G സ്റ്റൈലിഷ് ലുക്കിലും 6500mAh ബാറ്ററി കരുത്തിലും
ഈ പ്ലാൻ ഉപയോഗിച്ച് ജിയോ സ്റ്റാർ പ്ലസ് HD, കളേഴ്സ് HD, സോണി എന്റർടെയിൻമെന്റ് ടെലിവിഷൻ HD, സോണി SAB HD, ഡിസ്കവറി, അനിമൽ പ്ലാനറ്റ്, Sun TV Network, ETV എന്നിവ ഉൾപ്പെടെ നിരവധി ജനപ്രിയ ലൈവ് ടിവി ചാനലുകളിലേക്ക് ആക്സസ് ലഭിക്കും. സിനിമകൾ, വാർത്തകൾ, സംഗീത പരിപാടികൾ, വിനോദ ഷോകൾക്കും ജിയോടിവി ആപ്പിലൂടെ ലഭിക്കും.
ജിയോസ്റ്റാർ എന്നത് ഡിസ്നിയും മുകേഷ് അംബാനിയുടെ ജിയോയും ചേർന്നുള്ള കമ്പനിയാണ്. ഇതിന് കീഴിൽ ജിയോഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമും Star Sports ചാനലുകളും കളേഴ്സ്, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ് തുടങ്ങിയ നിരവധി ടിവി ചാനലുകളുമുണ്ട്.
55 രൂപയുടെ ജിയോ പ്ലാൻ പ്രീ പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്. ഈ ആനുകൂല്യം ലഭിക്കാൻ റീചാർജ് ചെയ്യുന്നവരുടെ ജിയോ നമ്പറിൽ സജീവമായ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷൻ ഉണ്ടായിരിക്കണം. ശേഷം സ്മാർട്ട്ഫോണിലോ സ്മാർട്ട് ടിവിയിലോ JioTV ആപ്പ് തുറന്ന് ജിയോ നമ്പർ ലോഗിൻ ചെയ്യുന്നതിലൂടെ സേവനം ലഭ്യമാകും. 1000-ലധികം ലൈവ് ടിവി ചാനലുകളും 150-ലധികം പ്രീമിയം ചാനലുകളും പ്ലാനിലുണ്ട്. കോളിംഗ്, എസ്‌എംഎസ് പോലുള്ള സേവനങ്ങൾ പ്ലാനിൽ ലഭ്യമല്ല. പകരം ഈ പ്ലാനിൽ 10MB അതിവേഗ ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു. ഡാറ്റ പരിധി കഴിഞ്ഞാലും, ജിയോ വരിക്കാർക്ക് 64Kbps വരെ കുറഞ്ഞ വേഗതയിൽ ഡാറ്റ ഉപയോഗിക്കാനാകും. അതിനാൽ ഇത് എന്റർടെയ്ൻമെന്റ് ആഡ്-ഓൺ പാക്കേജാണെന്ന് പറയാം.