കണ്ടാൽ കണ്ണെടുക്കില്ല! iQOO Z11 Lite 5G സ്റ്റൈലിഷ് ലുക്കിലും 6500mAh ബാറ്ററി കരുത്തിലും
ലുക്കിൽ സ്റ്റൈലും എളിമയും ചേർത്ത്, 6500mAh ബാറ്ററിയുടെ കരുത്തിൽ iQOO Z11 Lite 5G ഇന്ത്യയിൽ പുറത്തിറങ്ങി. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6500mAh ബാറ്ററിയുമായാണ് ഈ പുതിയ ഐഖൂ ഫോൺ അവതരിപ്പിച്ചത്. നോട്ടിഫിക്കേഷനായി Dynamic Light പോലുള്ള രസകരമായ ഫീച്ചറുകളും ഈ സ്മാർട്ട് ഫോണിനുണ്ട്. ആകർഷകമായ ഡിസൈൻ, 5G കണക്റ്റിവിറ്റി, മികച്ച ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. 20000 രൂപയിൽ താഴെയാണ് ഐഖൂ Z11 ലൈറ്റ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ പുത്തൻ ഫോണിന്റെ പ്രത്യേകതകളും വിലയും വിശദമായി അറിയാം.
SurveyiQOO Z11 Lite 5G Specifications
- ഡിസൈൻ: ഫ്ലാറ്റ് പ്ലാസ്റ്റിക് ഫ്രെയിമും മാറ്റ് ഫിനിഷോടുകൂടിയ പാനലിലാണ് ഫോൺ പുറത്തിറക്കിയത്. പിന്നിൽ രണ്ട് ക്യാമറ കട്ടൗട്ടുകളും ഫ്ലാഷും ഡൈനാമിക് ലൈറ്റും ഇതിനുണ്ട്. സോളാർ ഫ്ലെയിം, മിഡ്നൈറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു. സിംഗിൾ ടോപ്പ്-ഫയറിംഗ് സ്പീക്കർ, 3.5mm ഹെഡ്‌ഫോൺ ജാക്ക് ചേർന്ന സ്മാർട്ട് ഫോണാണിത്. 8.4mm കനം മാത്രമാണ് ഐഖൂ Z11 ലൈറ്റ് 5ജിയ്ക്കുള്ളത്.
- ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്മാർട്ട് ഫോണിൽ ഒരു ‘ടിയർഡ്രോപ്പ് നോച്ച്’ ഫീച്ചറുമുണ്ട്. 1,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും ഫോണിന് ലഭിക്കുന്നു.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഐക്യൂ Z11 ലൈറ്റിന്റെ പിൻഭാഗത്ത് 50 മെഗാപിക്സൽ സോണി സെൻസർ കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.
- സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6-ലാണ് iQOO Z11 Lite പ്രവർത്തിക്കുന്നത്. ഈ ഉപകരണത്തിന് രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും (security patches) iQOO വാഗ്ദാനം ചെയ്യുന്നു.
- പ്രോസസർ: ഈ ബജറ്റ് 5G ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് നൽകിയിരിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളം തെറിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുന്നതിന് IP65 റേറ്റിങ്ങുണ്ട്. ഇതിന് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സപ്പോർട്ടും ലഭിക്കുന്നു.
- ബാറ്ററി: 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണിൽ 6,500mAh ബാറ്ററിയുണ്ട്. ഇത് 10 മിനിറ്റ് ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ കോളിങ് കപ്പാസിറ്റി കൊടുക്കുന്നു.

ഐഖൂ Z11 ലൈറ്റ് 5ജി ഇന്ത്യയിലെ വില
ആമസോൺ, ഐഖൂ ഔദ്യോഗിക വെബ്‌സൈറ്റ്, റീട്ടെയിൽ പാർട്നർമാരിലൂടെയും ഐഖൂ Z11 ലൈറ്റ് 5ജി ഇന്ത്യയിൽ വിൽപ്പന നടത്തും. ജൂലൈ 30 മുതലാണ് സ്മാർട്ട് ഫോൺ വിൽപ്പന.
ഇന്ത്യയിൽ വിവിധ സ്റ്റോറേജ് ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും. ഐഖുവിന്റെ ബേസിക് മോഡൽ 4GB+128GB ഫോണിന് 19,499 രൂപയാകും. 6GB+128GB മോഡലിന് 21,499 രൂപയുമാണ് വിലയാകുന്നത്. അതേ സമയം 6GB+256GB ഐഖൂ Z11 ലൈറ്റിന് 24,499 രൂപയാകുന്നു. ആദ്യ വിൽപ്പനയിൽ 1500 രൂപ വരെയുള്ള കിഴിവ് ബാങ്ക് ഓഫറിലൂടെ സ്വന്തമാക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile