Jio Disney Hotstar Subscription: വേൾഡ് കപ്പ് ആസ്വദിക്കാനായി Jio അവതരിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

Jio Disney Hotstar Subscription: വേൾഡ് കപ്പ് ആസ്വദിക്കാനായി Jio അവതരിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ
HIGHLIGHTS

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണുന്നതിനായി ജിയോ അ‌വസരം ഒരുക്കിയിട്ടുണ്ട്

ജിയോ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്

ജിയോയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം

Jio മികച്ച ആനുകൂല്യങ്ങളുമായാണ് ഉപഭോക്താക്കളിൽ എത്തുക. ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പ് ആസ്വദിക്കാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. ​നവംബർ 19 ഞായറാഴ്‌ച ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ​ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണുന്നതിനായി ജിയോ അ‌വസരം ഒരുക്കിയിട്ടുണ്ട്. നിരവധി പ്ലാനുകൾക്കൊപ്പം ജിയോ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകൾ തെരഞ്ഞെടുത്താൽ വരിക്കാർക്ക് ധാരാളം ഡാറ്റയ്ക്കൊപ്പം സുഖമായി ഓൺ​ലൈനിൽ മത്സരം കാണാൻ സാധിക്കും. ക്രിക്കറ്റ് വേൾഡ് കപ്പ് കാണാൻ സഹാകമാകുന്ന വിധത്തിൽ ലഭ്യമായിട്ടുള്ള ജിയോയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

ആവശ്യത്തിന് ഡാറ്റയും കോളിങ് അ‌ടക്കമുള്ള ആനുകൂല്യങ്ങളും അ‌തോടൊപ്പം അ‌ധിക ആനുകൂല്യങ്ങളായി ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നവയാണ് ഈ പ്ലാനുകൾ. അ‌ധികപണം ഉപയോഗിക്കാതെ തന്നെ ഒടിടി സ്ട്രീമിങ് ആസ്വദിക്കാൻ ഈ പ്ലാനുകൾ സഹായിക്കും.

വേൾഡ് കപ്പ് ആസ്വദിക്കാനായി Jio അവതരിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ
വേൾഡ് കപ്പ് ആസ്വദിക്കാനായി Jio അവതരിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

Jio 328 രൂപ പ്ലാൻ

28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, 1.5 GB പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ സിനിമ, ജിയോക്ലൗഡ്, ജിയോടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) സബ്സ്ക്രിപ്ഷൻ എന്നിവ അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭിക്കുന്നു.

Jio 388 രൂപ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.

Jio 598 രൂപ പ്ലാൻ

2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി. എന്നാൽ ഇതി​ൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ എന്നിവയാണ് മറ്റ് അ‌ധിക ആനുകൂല്യങ്ങൾ.

ജിയോ 758 രൂപ പ്ലാൻ

1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 90 ദിവസത്തേക്ക് ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. മറ്റുപ്ലാനുകളിലേത് പോലെ ജിയോ ആപ്പുകളുടെ സബ്ക്രിഷനും ലഭിക്കും.

കൂടുതൽ വായിക്കൂ: Camera Smartphones under 25K: 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച Camera Smartphones

ജിയോ 808 രൂപ പ്ലാൻ

84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2GB പ്രതിദിന ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ 90 ദിവസ സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ലഭിക്കും.

ജിയോ 3,178 രൂപ പ്ലാൻ

ദിവസം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ വാർഷിക പ്ലാനിൽ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ്, ജിയോടിവി, ജിയോസിനിമ എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

Nisana Nazeer
 
Digit.in
Logo
Digit.in
Logo