ജിയോയിലെ 2 പ്ലാനുകളിൽ ഫ്രീയായി നെറ്റ്ഫ്ലിക്സ് ലഭിക്കും
84 ദിവസം വാലിഡിറ്റിയിലുളള പ്രീ- പെയ്ഡ് റീചാർജ് പ്ലാനുകളാണ് ഇവ
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നേടാവുന്ന ഈ റീചാർജ് പ്ലാനുകൾ വിശദമായി അറിയാം
ഏറ്റവും മികച്ച ഇന്റർനാഷണൽ സീരീസുകളും സിനിമകളും ടിവി ഷോകളും ഉൾക്കൊള്ളുന്ന ഒടിടി പ്ലാറ്റ്ഫോമാണ് Netflix. എന്നാൽ നെറ്റ്ഫ്ലിക്സിനായി പ്രത്യേക സബ്സ്ക്രിപ്ഷൻ എടുക്കാതെ പൈസ ലാഭിക്കാനുള്ള അവസരമാണ് Reliance Jio ഒരുക്കിയിരിക്കുന്നത്.
Surveyജിയോയിലെ 2 പ്ലാനുകൾ, അതും 84 ദിവസം വാലിഡിറ്റിയിലുളള പ്രീ- പെയ്ഡ് റീചാർജ് പ്ലാനുകളിലൂടെ ഫ്രീയായി നെറ്റ്ഫ്ലിക്സ് ലഭിക്കുന്നു. ഈ 2 ജിയോ പ്ലാനുകളുടെ വിലയും മറ്റ് ആനുകൂല്യങ്ങളും, ഇതിലൂടെ എങ്ങനെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നേടാമെന്നതും ചുവടെ വിശദമാക്കുന്നു.
Jio നൽകുന്ന Netflix ഓഫർ
199 രൂപ വില വരുന്ന നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷനാണ് നിങ്ങൾക്കായി റിലയൻസ് ജിയോയിൽ ഒരുക്കിയിരിക്കുന്നത്. എച്ച്ഡി റെസല്യൂഷനിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ ലഭിക്കാനുള്ള അവസരമാണിത്. ലൈവായി സ്ട്രീം ചെയ്യുന്നതിന് മാത്രമല്ല പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
സിനിമകളും ടിവി ഷോകളും മൊബൈൽ ഗെയിമുകളും പരസ്യം ഒഴിവാക്കി സ്ട്രീം ചെയ്യാനും ആസ്വദിക്കാനും ഈ ബേസിക് പ്ലാൻ ധാരാളം. എന്നാൽ, നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ വെറും ഒരു ഉപകരണത്തിൽ മാത്രമാണ് ലഭ്യമാകുക. അത് ഒന്നുകിൽ ഫോണോ, ടാബ്‌ലെറ്റോ ടെലിവിഷനോ ആകാം.
2 Netflix പ്ലാനുകളുമായി Jio
84 ദിവസത്തെ കാലാവധി നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളിലാണ് റിലയൻസ് ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും നൽകുന്നത്. മുമ്പ് പോസ്റ്റ്‌പെയ്ഡ്, ജിയോ ഫൈബർ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരുന്നു. പ്രീപെയ്ഡ് പ്ലാനുകളിലും ഫ്രീയായി നെറ്റ്ഫ്ലിക്സ് ലഭ്യമാക്കുന്നത് വരിക്കാർക്ക് അത്യധികം സന്തോഷം നൽകുന്ന വാർത്തയാണ്. 1,099 രൂപയുടെയും, 1,499 രൂപയുടെയും പ്ലാനുകളിലാണമ് ജിയോ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്.
1,099 രൂപയുടെ ജിയോ പ്ലാൻ
1,099 രൂപ വില വരുന്ന പ്ലാനിൽ നെറ്റ്ഫ്ലിക്സ് (മൊബൈൽ പ്ലാൻ) ലഭിക്കുന്നു. ഇതിന് പുറമെ, പ്ലാനിന്റെ ബേസിക് ആനുകൂല്യങ്ങളായ അൺലിമിറ്റഡ് 5G ഡാറ്റ, പ്രതിദിനം 2GB, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 SMS എന്നിവയും ലഭിക്കും.

1,499 രൂപയുടെ ജിയോ പ്ലാൻ
84 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ജിയോയുടെ ഈ പ്രീ-പെയ്ഡ് പ്ലാനിലും ബേസിക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, പ്രതിദിനം 100 SMSഉം ലഭിക്കുന്ന 1499 രൂപയുടെ പ്ലാനിൽ ദിവസേന 3 GB ഡാറ്റ ആസ്വദിക്കാമെന്നതാണ് ധമാക്ക ഓഫർ. കൂടുതൽ വാലിഡിറ്റിയും, കൂടുതൽ ഡാറ്റയും, ഒപ്പം നെറ്റ്ഫ്ലിക്സ് ഉൾപ്പെടുന്ന ഒടിടി സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു എന്നത് വരിക്കാർക്ക് എന്തുകൊണ്ടും ലാഭകരമാണ്.

Read More: 22 Apps Blocked in India: Mahadev ആപ്പ് ഉൾപ്പെടെ 22 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം
നെറ്റ്ഫ്ലിക്സ് മാത്രമല്ല എക്സ്ട്രാ ഓഫറിൽ…
ഒടിടിയായി നെറ്റ്ഫ്ലിക്സ് മാത്രമല്ല, ജിയോയുടെ വിനോദ പ്ലാറ്റ്ഫോമുകളും ഈ 2 പ്രീ-പെയ്ഡ് പ്ലാനുകളിലൂടെ ലഭിക്കുന്നുണ്ട്. ജിയോടിവി, ജിയോക്ലൌഡ്, ജിയോസിനിമ എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഫ്രീയായി ലഭിക്കുന്നതിനും ഈ പ്ലാനുകൾ നിങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile