22 Apps Blocked in India: Mahadev ആപ്പ് ഉൾപ്പെടെ 22 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം

22 Apps Blocked in India: Mahadev ആപ്പ് ഉൾപ്പെടെ 22 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം
HIGHLIGHTS

ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് തുടങ്ങി ഏത് കായിക വിനോദങ്ങളിലും വാതുവയ്പ്പ് ഓൺലൈനായി നടത്തുന്ന ആപ്പാണിത്

ആപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി മനസിലാക്കിയാണ് നടപടി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭ്യർഥിച്ചതിനെ തുടർന്നാണ് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയത്

ഓൺലൈൻ വാതുവയ്പ്പ് ആപ്പായ Mahadev app-നും മറ്റ് 21 ആപ്പുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭ്യർഥിച്ചതിനെ തുടർന്നാണ് നിയമവിരുദ്ധമായ 22 ആപ്പുകൾക്ക് (illegal apps) എതിരെ കേന്ദ്ര ഐടി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തുന്നതായി അറിയിച്ചത്.

22 illegal ആപ്പുകൾക്ക് പണി കിട്ടി

അനധികൃത വാതുവെപ്പ് ആപ്പ് സിൻഡിക്കേറ്റിനെതിരെ ED നടത്തിയ അന്വേഷണങ്ങളാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്. കൂടാതെ, ഛത്തീസ്ഗഡിലെ മഹാദേവ് ബുക്കിലെ റെയ്ഡുകളിലൂടെയും, ആപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും മനസിലാക്കിയാണ് ആപ്പുകൾക്ക് വിലക്ക് കൊണ്ടുവന്നത്. ഇതിന് പുറമെ മഹാദേവ് ആപ്പിന്റെ ഉടമ ഛത്തീസ്ഗഡ്ഡിൽ നടത്തിയ വിവാഹച്ചടങ്ങിൽ പങ്കെടുത്ത സണ്ണി ലിയോണി ഉൾപ്പെടയുള്ള സെലിബ്രിറ്റി താരങ്ങൾക്കും ഇഡി നോട്ടീസ് അയച്ചതായാണ് പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

ആപ്പുമായി ബന്ധപ്പെട്ട 2 പേരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കൂടാതെ, ഛത്തീസ്ഗഡ്ഡിൽ മഹാദേവ് ബുക്കുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

എന്താണ് മഹാദേവ് ആപ്പ്?

2016ലാണ് ദുബായിൽ മഹാദേവ് ആപ്പ് ആരംഭിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് തുടങ്ങി ഏത് കായിക വിനോദങ്ങളിലും വാതുവയ്പ്പ് ഓൺലൈനായി നടത്തുന്ന ആപ്പാണിത്. 2020ൽ കോവിഡ് വന്നതും, ലോക്ക്ഡൌൺ ആയതും കൂടുതൽ പേർ ബെറ്റിങ് ആപ്പിലേക്ക് എത്തിച്ചേരുന്നതിന് വഴി വച്ചു.

ഛത്തീസ്ഗഡ് സർക്കാരിന് എതിരെ ഐടി സഹമന്ത്രി

മഹാദേവ് ആപ്പ് വിഷയത്തിൽ ഛത്തീസ്ഗഡ് ഗവൺമെന്റിന്റെ അനാസ്ഥയെ പരിഹസിച്ച് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഇത്തരമൊരു ആരോപണം ഉയരുകയും കഴിഞ്ഞ ഒന്നര വർഷമായി അന്വേഷണം നടത്തുകയും ചെയ്യുകയാണ്.

ഈ പശ്ചാത്തലത്തിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം നിയമവിരുദ്ധമായ ആപ്പുകളും വെബ്സൈറ്റുകളും അടച്ചുപൂട്ടുന്നതിന് സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യാമായിരുന്നു. എന്നിട്ടും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അഭ്യർഥന നടത്തിയില്ലെന്നാണ് ചന്ദ്രശേഖർ ആരോപിച്ചത്.

Also Read: Samsung Galaxy S24 Colours: ഏഴഴകിൽ ഒരുങ്ങിയെത്തും സാംസങ്ങിന്റെ പുതിയ താരങ്ങൾ!

കോൺഗ്രസ് മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ നൽകിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇക്കാര്യത്തിൽ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഈ മാസം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേന്ദ്ര സർക്കാർ ഇങ്ങനെയുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷവും പറയുന്നു. ദി ഹിന്ദു, ലൈവ് മിന്റ്, മനോരമ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വാർത്തയാണിത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo