Free Netflix Subscription: സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായി ജിയോ

HIGHLIGHTS

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പുറത്തിറക്കി

1099, 1499 എന്നീ പ്ലാനുകളിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും നെറ്റ്ഫ്ലിക്സ് സേവനം ആസ്വദിക്കാവുന്നതാണ്

Free Netflix Subscription: സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായി ജിയോ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന രണ്ട് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ജിയോ പുറത്തിറക്കി. മുമ്പ് തിരഞ്ഞെടുത്ത ജിയോ പോസ്റ്റ്‌പെയ്ഡ്, ജിയോ ഫൈബർ പ്ലാനുകളിൽ മാത്രം ആയിരുന്നു ജിയോ ഇത്തരം ഓഫറുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും നെറ്റ്ഫ്ലിക്സ് സേവനം ആസ്വദിക്കാവുന്നതാണ്. 1099, 1499 എന്നീ പ്ലാനുകളിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 

Digit.in Survey
✅ Thank you for completing the survey!

1099 രൂപയുടെ പ്ലാൻ

1099 രൂപയുടെ പ്ലാൻ മൊബൈൽ ഉപഭോക്താക്കൾക്ക് മാത്രമാണ് ഉപയോ​ഗിക്കാൻ സാധിക്കു എന്നാണ് കമ്പനി അറിയിച്ചിരിക്കന്നത്. നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷന് പുറമെ നിങ്ങൾക്ക് ജിയോ വെൽക്കം ഓഫറിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 2GB ഡാറ്റയും ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ പ്ലാനിന്റെ ഭാ​ഗമാണ്. 

1499 രൂപയുടെ പ്ലാൻ

1499 രൂപയുടെ രണ്ടാമത്തെ പ്ലാൻ മൊബൈലിൽ ഉപഭോക്താക്കൾക്ക് മാത്രമല്ല എല്ലാ ഡിവൈസുകളിലും ലഭ്യമാണ്. ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം നിങ്ങൾക്ക് ജിയോ വെൽക്കം ഓഫറും അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 3GB ഡാറ്റയും ലഭിക്കുന്നതാണ്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലും അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

ആ​ഗോളതലത്തിൽ ഏറെ ശ്രദ്ധേയമായ ഒടിടി പ്ലാറ്റ്ഫോം ആണ് നെറ്റ്ഫ്ലിക്സ്. മണി ഹീസ്റ്റ്, സ്‌ക്വിഡ് ഗെയിം, നെവർ ഹാവ് ഐ എവർ, സ്‌ട്രേഞ്ചർ തിംഗ്‌സ് തുടങ്ങി നിരവധി സീരീസുകളും സിനിമകളും ഷോകളും നെറ്റ്ഫ്ലിക്സ് വഴി ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ എയർടെലും അവതരിപ്പിച്ചിരുന്നു. എന്നാൽ എയർടെലിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ആയിരുന്നു ഇ പ്ലാൻ അവതരിപ്പിച്ചിരുന്നത്. 999 രൂപയുടെ പ്ലാനിൽ ആറ് മാസത്തെ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയായിരുന്നു എയർടെൽ ഈ പ്ലാനിൽ വാ​ഗ്ദാനം ചെയ്തിരുന്നത്. 

100GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 200 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലുണ്ട്. ഈ പ്ലാനിൽ 1 പ്രാഥമിക കണക്ഷനും 3 ആഡ്-ഓൺ കണക്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിലെ ആഡ്- ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 30GB ഡാറ്റയും കമ്പനി വാ​​ഗ്ദാനം ചെയ്യുന്നു. 

ഇതിന് പുറമെ എയർടെൽ എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഹാൻഡ്സെറ്റ്​ പ്രൊട്ടക്ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് 9 കണക്ഷനുകൾ വരെ ചേർക്കാനാകും എന്ന പ്രത്യേകതയും എയർടെൽ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓരോ ആഡ്-ഓൺ കണക്ഷനും 299 രൂപ വീതം ചിലവാക്കേണ്ടി വരും.

Nisana Nazeer
Digit.in
Logo
Digit.in
Logo