JioSaavn Pro Subscription: ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷനുൾപ്പടെ പുത്തൻ പ്രീപെയ്ഡ് പ്ലാനുമായി ജിയോ

HIGHLIGHTS

പരസ്യങ്ങളുടെ ശല്യമില്ലാതെ മ്യൂസിക് സ്ട്രീം ചെയ്യുന്ന ജിയോ ആപ്പ് ആണ് ജിയോസാവൻ

269 രൂപയുടെ പ്ലാനിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്

ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനാണിത്

JioSaavn Pro Subscription: ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷനുൾപ്പടെ പുത്തൻ പ്രീപെയ്ഡ് പ്ലാനുമായി ജിയോ

പരസ്യങ്ങളുടെ ശല്യമില്ലാതെ മ്യൂസിക് സ്ട്രീം ചെയ്യുന്ന ജിയോ ആപ്പ് ആണ് ജിയോസാവൻ. അൺലിമിറ്റഡ് മ്യൂസിക് ഡൗൺലോഡുകൾ, മികച്ച നിലവാരത്തിൽ ഓഫ്‌ലൈൻ മ്യൂസിക്, ജിയോ ട്യൂൺസ് എന്നിവയും ജിയോസാവൻ പ്രോ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടെ സംഗീതത്തിനോടുള്ള താൽപര്യങ്ങൾ നിറവേറ്റാൻ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോസാവൻ പ്രോ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ജിയോ തങ്ങളുടെ ചില റീച്ചാർജ് പ്ലാനുകളിൽ ജിയോസാവൻ പ്രോ ആനുകൂല്യവും ഉൾപ്പെടുത്തി. സാധാരണയായി ജിയോ സാവൻ പ്രോ ആനുകൂല്യങ്ങൾ ആസ്വദിക്കാനായി 99 രൂപ അധികം ചെലവഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ജിയോസാവൻപ്രോ ആനുകൂല്യം അ‌ടങ്ങുന്ന പ്ലാനുകൾ അ‌ധിക മുതൽമുടക്കില്ലാതെ പരസ്യരഹിതമായി സംഗീതം ആസ്വദിക്കാൻ ജിയോ വരിക്കാരെ സഹായിക്കുന്നു. 

ജിയോയുടെ 269 രൂപ പ്ലാൻ

ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ജിയോ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ അ‌ൺലിമിറ്റഡ് വോയിസ് കോൾ, ദിവസവും 1.5ജിബി ഡാറ്റ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ അ‌ധിക ആനുകൂല്യമായാണ് ജിയോസാവൻ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിയോക്ലൗഡ്, ജിയോസിനിമ, ജിയോടിവി എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസും 269 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ഏറ്റവും നിരക്കുകുറഞ്ഞ ജിയോ പ്ലാൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്. 529 രൂപ, 589 രൂപ, 
739 രൂപ, 789 രൂപ എന്നിവയാണ് ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷനുള്ള മറ്റ് പ്ലാനുകൾ.

Nisana Nazeer
Digit.in
Logo
Digit.in
Logo