JioFiber Extra Validity: പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയുമായി ജിയോഫൈബർ

HIGHLIGHTS

ദീർഘകാല പ്ലാൻ ഉപയോഗിക്കുന്നവർക്കായാണ് ജിയോ അധിക വാലിഡിറ്റി ഓഫർ നൽകുന്നത്

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നാല് വ്യത്യസ്ത വാലിഡിറ്റികളിലാണ് എത്തുന്നത്

30 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വേഗതയുള്ള പ്ലാനുകൾ വരെയുണ്ട്

JioFiber Extra Validity: പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയുമായി ജിയോഫൈബർ

പ്ലാനുകളിൽ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതിന് പകരം മുഴുവൻ പണവും അ‌ടച്ച് അ‌ധിക വാലിഡിറ്റി നേടുകയെന്ന ഓഫറാണ് ജിയോ ​ഫൈബർ മുന്നോട്ട് വയ്ക്കുന്നത്. ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്കായിട്ടാണ് ജിയോ അധിക വാലിഡിറ്റി എന്ന ഓഫർ നൽകുന്നത്. അധിക വാലിഡിറ്റി നൽകുന്നതിലൂടെ ദീർഘകാലത്തേക്ക് ആക്ടീവ് യൂസേഴ്സിനെ നിലനിർത്താനും ജിയോഫൈബറിന് സാധിക്കും.

Digit.in Survey
✅ Thank you for completing the survey!

ഇത് കമ്പനിക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണമുള്ള പ്ലാനാണ്. ഒന്നിച്ച് പണമടയ്ക്കുമ്പോൾ ഉപയോക്താവിന് അ‌ധിക വാലിഡിറ്റി ജിയോ നൽകുന്നു. പകരമായി ഉപയോക്താവ് തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പിക്കാനും അ‌വരിൽനിന്ന് വരുമാനം ഉറപ്പാക്കാനും ജിയോയ്ക്ക് സാധിക്കുന്നു. ഉപയോക്താവ് വിട്ടുപോയാലും അ‌വരിൽനിന്ന് അ‌ത്രയും നാളേക്കുള്ള പണം മുൻകൂർ ലഭിച്ചതിനാൽ കമ്പനിക്ക് ലാഭമാണ്. 30 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ മുതൽ 
1 ജിബിപിഎസ് വേഗതയുള്ള പ്ലാനുകൾ വരെയുണ്ട്.

 പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ

ജിയോ ​ഫൈബറിന്റെ പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നാല് വ്യത്യസ്ത വാലിഡിറ്റികളിലാണ് എത്തുന്നത്. 6 മാസത്തേക്കുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കോ 12 മാസത്തേക്കുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കോ ആണ് ജിയോഫൈബർ അധിക വാലിഡിറ്റി നൽകുന്നത്. പ്രതിമാസ, ത്രൈമാസ പ്ലാനുകൾക്ക് ഈ ഓഫർ ബാധമായിരിക്കില്ല. നിലവിൽ പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം എന്നീ വിഭാഗങ്ങളിലായിട്ടാണ് ജിയോഫൈബർ പ്ലാനുകൾ നൽകുന്നത്. ഒരു മാസം, മൂന്ന് മാസം, ആറ് മാസം, 12 മാസം എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വാലിഡിറ്റികൾ.

ആറ് മാസത്തെ പ്ലാനുകൾ

ആറ് മാസത്തെ വാലിഡിറ്റിയുള്ള ജിയോഫൈബർ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 15 ദിവസത്തെ വാലിഡിറ്റിയാണ് അധികമായി ലഭിക്കുന്നത്. അതായത് ആറ് മാസം കഴിഞ്ഞാൽ അടുത്ത 15 ദിവസം കൂടി ആനുകൂല്യങ്ങൾ ലഭിക്കും. ഓരോ പ്ലാനുകളുടെ സ്പീഡും ഡാറ്റ ആനുകൂല്യവും വ്യത്യസ്തമാണ്. നിങ്ങൾ തിരഞ്ഞെടുത്ത പ്ലാനിന്റെ വേഗതയും ഡാറ്റ ലിമിറ്റും തന്നെയാണ് ആറ് മാസം കഴിഞ്ഞുള്ള 15 ദിവസത്തേക്ക് കൂടി ലഭിക്കുന്നത്. ഈ ഓഫറിലൂടെ രണ്ടാഴ്ചയിൽ അധികം സേവനം സൗജന്യമായി ആസ്വദിക്കാൻ സാധിക്കും.

ഒരു വർഷത്തെ പ്ലാനുകൾ

ജിയോഫൈബറിന്റെ വാർഷിക പ്ലാനുകൾക്കൊപ്പം കൂടുതൽ വാലിഡിറ്റി ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് ജിയോഫൈബർ വാർഷിക പ്ലാനുകൾക്കൊപ്പം കമ്പനി അധികമായി നൽകുന്നത്. ഇതിലൂടെ 12 മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 1 മാസം കൂടി അധികമായി സേവനം ആസ്വദിക്കാൻ സാധിക്കും. ആറ് മാസത്തെ പ്ലാനുകളെ കുറിച്ച് വിശദീകരിച്ചത് പോലെ നമ്മൾ തിരഞ്ഞെടുക്കുന്ന പ്ലാനിന്റെ ഇന്റർനെറ്റ് വേഗതയും ഡാറ്റ ലിമിറ്റും തന്നെയായിരിക്കും അധികമായി ലഭിക്കുന്ന ഒരു മാസം വാലിഡിറ്റി കാലയളവിലും ലഭിക്കും.

 

Nisana Nazeer
Digit.in
Logo
Digit.in
Logo