Jio, Airtel സിമ്മുണ്ടോ? എങ്കിൽ IND vs ENG ODI ആസ്വദിക്കാൻ Free Hotstar പ്ലാനുകൾ, വൻ ലാഭം!

Jio, Airtel സിമ്മുണ്ടോ? എങ്കിൽ IND vs ENG ODI ആസ്വദിക്കാൻ Free Hotstar പ്ലാനുകൾ, വൻ ലാഭം!
HIGHLIGHTS

ഫെബ്രുവരി 6-ന് നടക്കുന്ന ODI Live നിങ്ങൾക്ക് Disney+ Hotstar ആപ്പ്, വെബ്സൈറ്റ് വഴി ആസ്വദിക്കാം

ജിയോയും എയർടെലും ഫ്രീ ഹോട്ട്സ്റ്റാറുകൾക്കായി ആകർഷക പ്ലാനുകൾ അവതരിപ്പിക്കുന്നു

IND vs ENG ODI ഫ്രീയായി ആസ്വദിക്കാൻ Jio, Airtel വരിക്കാർക്ക് സുവർണാവസരം

IND vs ENG ODI ഫ്രീയായി ആസ്വദിക്കാൻ Jio, Airtel വരിക്കാർക്ക് സുവർണാവസരം. ഫെബ്രുവരി 6-ന് നടക്കുന്ന ODI Live നിങ്ങൾക്ക് Disney+ Hotstar ആപ്പ്, വെബ്സൈറ്റ് വഴി ആസ്വദിക്കാം. ഇതിനായി നിങ്ങൾക്ക് സബ്സ്ക്രിപ്ഷൻ പ്ലാനെടുക്കണമെന്നില്ല. ഇതുവരെ ഈ മാസത്തെ ടെലികോം റീചാർജ് ചെയ്തിട്ടില്ലെങ്കിൽ, അതിലൂടെ Free Hotstar കൈക്കലാക്കാം.

Jio, Airtel Free Hotstar പ്ലാനുകൾ

ജിയോയും എയർടെലും ഫ്രീ ഹോട്ട്സ്റ്റാറുകൾക്കായി ആകർഷക പ്ലാനുകൾ അവതരിപ്പിക്കുന്നു. ഇതിൽ പ്രീ-പെയ്ഡ് വരിക്കാർക്ക് സൌജന്യമായി ഹോട്ട്സ്റ്റാർ ആസ്വദിക്കാം. 3 മാസത്തേക്കും 1 വർഷത്തേക്കും ഹോട്ട്സ്റ്റാർ ലഭിക്കുന്ന പാക്കേജുകൾ ഇരുവരുടെയും കൈയിലുണ്ട്. ഇവയിൽ Unlimited കോളിങ്, നെറ്റ് വരെ ഉൾപ്പെടുന്നു.

Airtel ഫ്രീ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഏറ്റവും പുതിയ റിലീസുകൾ, സീരീസുകൾ, പ്രിയപ്പെട്ട ഷോകൾ, ലൈവ് സ്‌പോർട്‌സ് എന്നിവ ഹോട്ട്സ്റ്റാറിലുണ്ട്. ഇവ മികച്ച പ്രീപെയ്ഡ് പ്ലാനുകളിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.

jio and airtel free hotstar plans to enjoy ind vs eng odi
Jio, Airtel വരിക്കാർക്ക് സുവർണാവസരം

Rs 499 പ്ലാൻ: ഇത് ബേസിക് വാലിഡിറ്റി 28 ദിവസം തരുന്ന പാക്കേജാണ്. എന്നാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് 3 മാസത്തേക്ക് ലഭിക്കും. പ്രതിദിനം 3 ജിബിയാണ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 SMS എന്നിവയുമുണ്ട്.

Rs 869 പ്ലാൻ: 84 ദിവസം ബേസിക് വാലിഡിറ്റിയുള്ള പ്ലാൻ
ഡാറ്റ: പ്രതിദിനം 2GB
കോളുകൾ: അൺലിമിറ്റഡ്
Disney+ Hotstar: 3 മാസം സൗജന്യം

3,359 രൂപ പ്ലാൻ: ഒരു വർഷം വാലിഡിറ്റി
ഡാറ്റ: പ്രതിദിനം 2.5GB
കോളുകൾ: അൺലിമിറ്റഡ്
Disney+ Hotstar: 1 വർഷം സൗജന്യം

Jio Disney+ Hotstar പ്ലാനുകൾ

ജിയോയിൽ 4 പ്രീ-പെയ്ഡ് പ്ലാനുകളിലായിരുന്നു ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകിയത്. ഇതിൽ ഒരു വർഷത്തെ വാലിഡിറ്റി വരുന്ന പാക്കേജുമുണ്ടായിരുന്നു. എന്നാൽ നിലവിൽ ജിയോ സൈറ്റിൽ ഒരേയൊരു പ്രീ-പെയ്ഡ് പ്ലാനിൽ മാത്രമാണ് ഹോട്ട്സ്റ്റാറുള്ളത്. ഇത് 84 ദിവസത്തെ ജിയോ പ്ലാനാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

949 രൂപ പ്ലാൻ: ഇത് ബേസിക് വാലിഡിറ്റി 84 ദിവസം വരുന്ന പാക്കേജാണ്.
ഡാറ്റ: അൺലിമിറ്റഡ് 5G, 4ജി വരിക്കാർക്ക് പ്രതിദിനം 2 GB
കോളുകൾ: അൺലിമിറ്റഡ്
Disney+ Hotstar: 84 ദിവസം

Read More: BSNL: ഇത് ആള് വേറെയാ! Unlimited കോളുകൾക്ക് വേണ്ടി 99 രൂപയുടെ തകർപ്പൻ പ്ലാൻ…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo