BSNL: ഇത് ആള് വേറെയാ! Unlimited കോളുകൾക്ക് വേണ്ടി 99 രൂപയുടെ തകർപ്പൻ പ്ലാൻ…

HIGHLIGHTS

ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇണങ്ങുന്ന പ്ലാനാണിത്

ഈ പാക്കേജിലൂടെ നിങ്ങൾക്ക് തുച്ഛ വിലയിൽ കോളിങ് പ്ലാൻ ആസ്വദിക്കാം

ബിഎസ്എൻഎല്ലിന്റെ വോയിസ് ഒൺലി പ്ലാൻ ജിയോ, എയർടെലുകളേക്കാൾ വളരെ മികച്ചതാണ്

BSNL: ഇത് ആള് വേറെയാ! Unlimited കോളുകൾക്ക് വേണ്ടി 99 രൂപയുടെ തകർപ്പൻ പ്ലാൻ…

BSNL വരിക്കാർക്ക് ഇതാ സന്തോഷ വാർത്ത. Unlimited calling തരുന്ന വളരെ മികച്ചൊരു പ്രീ-പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു. വില കുറഞ്ഞ പ്ലാനുകൾ കൊണ്ടുവരാൻ TRAI കൊണ്ടുവരാൻ ടെലികോം ആവശ്യപ്പെട്ടിരുന്നു.

Digit.in Survey
✅ Thank you for completing the survey!

BSNL New Plan

പ്രത്യേകിച്ച് പല വരിക്കാരും നെറ്റ് ആവശ്യമില്ലെങ്കിലും കോളിങ്ങിന് വേണ്ടി വലിയ വില കൊടുത്ത് പ്ലാൻ വാങ്ങുന്നു. ഇതിന് ശേഷം ജിയോ, എയർടെൽ, വിഐ എന്നിവർ വോയിസ് ഒൺലി പ്ലാനുകളും നൽകി. എന്നാൽ ഇവ നെറ്റ് പ്ലാനുകളിൽ നിന്ന് 50 രൂപ വരെ മാത്രമായിരുന്നു വ്യത്യാസം.

എന്നാൽ ഈ അവസരത്തിലാണ് BSNL New Plan പുറത്തിറക്കിയത്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇണങ്ങുന്ന പ്ലാനാണിത്. ഈ പാക്കേജിലൂടെ നിങ്ങൾക്ക് തുച്ഛ വിലയിൽ കോളിങ് പ്ലാൻ ആസ്വദിക്കാം. ബിഎസ്എൻഎല്ലിന്റെ വോയിസ് ഒൺലി പ്ലാൻ ജിയോ, എയർടെലുകളേക്കാൾ വളരെ മികച്ചതാണ്.

Also Read: BSNL Unlimited കോൾ പ്ലാൻ കണ്ടാൽ Jio, എയർടെൽ പ്ലാനുകൾ മാറി നിൽക്കും!!!

BSNL
BSNL

BSNL വോയിസ് ഒൺലി പ്ലാൻ

99 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ പുറത്തിറക്കിയത്. ഈ റീചാർജ് പാക്കേജ് ഇന്റർനെറ്റ് ആവശ്യമില്ലാത്തവർക്ക് വേണ്ടിയാണ്. അതുപോലെ ബിഎസ്എൻഎൽ വലപ്പോഴും ഉപയോഗിക്കുന്നവർക്കും പ്ലാൻ അനുയോജ്യമായിരിക്കും.

പ്ലാനിൽ ലഭിക്കുന്നത് 17 ദിവസത്തെ സേവന വാലിഡിറ്റിയാണ്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങിനുള്ള ഒരു വൗച്ചർ പ്ലാനാണിതെന്ന് പറയാം.

Rs 99 ബിഎസ്എൻഎൽ പ്ലാൻ

99 രൂപയ്ക്ക് അരമാസം കോളിങ് നടത്താമെന്നതാണ് പ്ലാനിലെ നേട്ടം. ഇതിൽ SMS ആനുകൂല്യങ്ങളും കമ്പനി തരുന്നില്ല. നിങ്ങൾക്ക് ഡാറ്റയോ ടെക്‌സ്‌റ്റ് ഫീച്ചറോ വേണ്ടെങ്കിൽ മാത്രം 99 രൂപ പ്ലാൻ തെരഞ്ഞെടുത്താൽ മതി. ഉയർന്ന നിരക്കിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇത് അനുയോജ്യമാണ്.

ഇത് മാത്രമല്ല ദീർഘകാലത്തേക്ക് പ്ലാൻ നോക്കുന്നവർക്കും ഒരു ബിഎസ്എൻഎൽ പാക്കേജുണ്ട്. 500 രൂപയിൽ താഴെ വിലയാകുന്ന പ്ലാനിൽ ഇൻറർനെറ്റ് ഉൾപ്പെടുന്നില്ല. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കും ഇതാണ് നല്ലത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

BSNL Rs 439 പ്ലാൻ

439 രൂപ വിലയുള്ള ഈ പ്ലാനിൽ വോയ്‌സ്, എസ്എംഎസ് മാത്രമാണുള്ളത്. ഇത് 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനാണ്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ഇതിൽ ലഭിക്കും. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾക്ക് ഇത് അനുയോജ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo