BSNL Unlimited കോൾ പ്ലാൻ കണ്ടാൽ Jio, എയർടെൽ പ്ലാനുകൾ മാറി നിൽക്കും!!!

HIGHLIGHTS

84 ദിവസവും 365 ദിവസവും വാലിഡിറ്റിയുള്ള പാക്കേജുകളാണ് ജിയോയും എയർടെലും അവതരിപ്പിച്ചത്

നെറ്റില്ലാത്ത ഈ പ്ലാനുകളും അത്ര ലാഭമായി വരിക്കാർക്ക് അനുഭവപ്പെടുന്നില്ല

ഇന്റർനെറ്റ് വേണ്ടാത്തവർക്ക് ബിഎസ്എൻഎൽ പ്ലാനാണ് അനുയോജ്യം

BSNL Unlimited കോൾ പ്ലാൻ കണ്ടാൽ Jio, എയർടെൽ പ്ലാനുകൾ മാറി നിൽക്കും!!!

BSNL തരുന്ന Unlimited വോയിസ് കോൾ പ്ലാനിനൊപ്പം Jio, Airtel വരില്ല! കാരണം അത്രയും മികച്ച പ്രീ-പെയ്ഡ് പ്ലാനാണ് സർക്കാർ ടെലികോം തരുന്നത്. ടെലികോം വകുപ്പിന്റെ നിർബന്ധ പ്രകാരം അടുത്തിടെ ജിയോയും എയർടെലും വിഐയും വോയിസ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. വോയ്‌സ് കോളുകളും ടെക്‌സ്‌റ്റ് മെസേജുകളും മാത്രം ഉൾപ്പെടുന്ന ബജറ്റ് പ്ലാനുകളായിരുന്നു ഇവ.

Digit.in Survey
✅ Thank you for completing the survey!

BSNL വോയിസ് ഒൺലി പ്ലാൻ

എന്നാൽ ഇവയെ മറികടക്കുന്ന പാക്കേജാണ് Bharat Sanchar Nigam Limited അവതരിപ്പിച്ചിട്ടുള്ളത്. ആവശ്യമില്ലാതെ പല വരിക്കാർക്കും നെറ്റ് കൂടിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടി വരുന്നു. ഇതിനെതിരെയാണ് TRAI പുതിയ നിബന്ധന നടപ്പിലാക്കിയത്. എന്നാലും ജിയോ, എയർടെലിന്റെ വോയ്‌സ്, എസ്എംഎസ് പ്ലാനുകൾ വളരെ ചെലവേറിയതായി ചിലർക്ക് തോന്നുന്നു.

BSNL
BSNL

BSNL Unlimited കോളിങ് പ്ലാൻ

84 ദിവസവും 365 ദിവസവും വാലിഡിറ്റിയുള്ള പാക്കേജുകളാണ് ജിയോയും എയർടെലും അവതരിപ്പിച്ചത്. നെറ്റില്ലാത്ത ഈ പ്ലാനുകളും അത്ര ലാഭമായി വരിക്കാർക്ക് അനുഭവപ്പെടുന്നില്ല. അതേ സമയം ബിഎസ്എൻഎല്ലിന്റെ ഇതേ തരത്തിലുള്ള പാക്കേജുകളോ?

ഇന്റർനെറ്റ് വേണ്ടാത്തവർക്കും, ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ബിഎസ്എൻഎൽ പ്ലാനാണ് അനുയോജ്യം. കാരണം തുച്ഛ വിലയിൽ Unlimited Calling സാധ്യമാണ്. പോരാഞ്ഞിട്ട് നീണ്ട വാലിഡിറ്റിയും പാക്കേജിലുണ്ട്. ഇതിനായി ടെലികോമിന്റെ പക്കലുള്ളത് 439 രൂപ വിലയുള്ള പ്ലാനാണ്.

വോയ്‌സിനും SMS-നും ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണിത്. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളും ടെക്‌സ്‌റ്റ് മെസേജുകളും നൽകുന്നു. 3 മാസത്തേക്ക് 500 രൂപയ്ക്കും താഴെ ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. എല്ലാ കമ്പനികളുടെയും വോയിസ് ഒൺലി പ്ലാനുകളിൽ എസ്എംഎസ് ഓഫറും കോംപ്ലിമെന്ററിയായി ലഭിക്കുന്നു.

Jio, Airtel, Vi പ്ലാനുകൾ

84 ദിവസവും 365 ദിവസവും വാലിഡിറ്റിയുള്ള ജിയോ പ്ലാനുകളിൽ വോയിസ്, എസ്എംഎസ് ലഭിക്കുന്നു. നെറ്റില്ലാത്ത പ്ലാനുകളുടെ വില യഥാക്രമം 458 രൂപ, 1958 രൂപ എന്നിങ്ങനെയാണ്. ഇതേ കാലയളവിൽ എയർടെലിന്റെ പ്ലാനുകൾക്ക് 499 രൂപയും 1959 രൂപയുമാകുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

ജിയോയും എയർടെലും മാത്രമല്ല വോഡഫോൺ ഐഡിയയും വോയിസ് ഒൺലി പ്ലാൻ അവതരിപ്പിച്ചു. 270 ദിവസം വാലിഡിറ്റിയുള്ള പാക്കേജാണ് വിഐ പുറത്തിറക്കിയത്. അൺലിമിറ്റഡ് കോളുകളും എസ്എംഎസ്സുമുള്ള ഈ പ്ലാനിന് 1460 രൂപയാണ് ചെലവാകുന്നത്.

Also Read: Voice Call Plan വേണം, ടെലികോം വകുപ്പ് പറഞ്ഞപ്പോൾ Jio-യും ഇറക്കി 2 പുത്തൻ പ്ലാനുകൾ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo