Jio Airtel Disney Hotstar Subscription Plan: ഏറ്റവും വില കുറഞ്ഞ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി Jio-യും Airtel-ഉം

Jio Airtel Disney Hotstar Subscription Plan: ഏറ്റവും വില കുറഞ്ഞ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി Jio-യും Airtel-ഉം
HIGHLIGHTS

ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ നിരവധിയാണ്

1000 രൂപയ്ക്ക് താഴെ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനോടെ Jio, Airtel വാ​ഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകളുണ്ട്

Jio, Airtel വാ​ഗ്ദാനം ചെയ്യുന്ന പ്രധാന പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം

Jio, Airtel എന്നീ ടെലികോം കമ്പനികൾ മികച്ച പ്ലാനുകൾ വാ​ഗ്ദാനം ചെയ്യുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയം ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളാണ്. 1000 രൂപയ്ക്ക് താഴെ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനോടെ Jio, Airtel വാ​ഗ്ദാനം ചെയ്യുന്ന പ്രധാന പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.1000 രൂപയ്ക്ക് താഴെ ഏറ്റവും വില കുറഞ്ഞ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള ജിയോയുടെ പ്ലാൻ തുടങ്ങുന്നത്

Jio 328 രൂപയുടെ പ്ലാൻ

328 രൂപ യിൽ നിന്നാണ്. മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് വാ​ഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിംഗ്, 1.5GB പ്രതിദിന ഡാറ്റ എന്നിവയും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. മാത്രമല്ല ജിയോസിനിമയിലേക്കുള്ള ആക്‌സസ്, അൺലിമിറ്റഡ് 5G ഡാറ്റ എന്നിവ ലഭിക്കുന്ന ഈ പ്ലാനിന്റെ കാലവധി 28 ദിവസമാണ്.

ജിയോ 589 രൂപയുടെ പ്ലാൻ

589 രൂപയുടേത് ആണ് രണ്ടാമത്തെ പ്ലാൻ. ഈ പ്ലാനിലും മൂന്ന് മാസത്തേക്കുള്ള സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് ലഭിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിന് 2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും.

ഏറ്റവും വില കുറഞ്ഞ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻപ്ലാനുകളുമായി Jio-യും Airtel-ഉം
ഏറ്റവും വില കുറഞ്ഞ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻപ്ലാനുകളുമായി Jio-യും Airtel-ഉം

Airtel 499 രൂപയുടെ പ്ലാൻ

499 രൂപയിൽ നിന്നാണ്. ജിയോയ്ക്ക് സമാനമായി മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് ഇതുവഴി ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതിന് പുറമെ സോണി ലൈവ് ഉൾപ്പെടെയുള്ള പതിനഞ്ചോളം ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസും ഈ പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 3GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിന് ലഭിക്കും. 28 ദിവസം ആണ് എയർടെലിന്റെ 499 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി.

കൂടുതൽ വായിക്കൂ: Redmi K70 Series: കരുത്തുറ്റ പ്രോസസ്സറുമായി Redmi K70 Series ഉടൻ വിപണിയിലേക്ക്‌

എയർടെൽ 839 രൂപയുടെ പ്ലാൻ

839 രൂപയുടെ പ്ലാനാണ് ഈ വിഭാ​ഗത്തിൽ എയർടെൽ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്ലാൻ. ഈ പ്ലാനിന് കീഴിലും മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് എയർടെൽ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. മുമ്പത്തെ പ്ലാനിന് സമാനമായി പതിനഞ്ചോളം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ പ്രവേശനവും ഈ പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

പ്രതിദിനം 2GB ഡാറ്റ ആയിരിക്കും 839 രൂപയുടെ പ്ലാനിൽ എയർടെൽ നൽകുക. കൂടാതെ അൺലിമിറ്റഡ് സൗജന്യ കോളിം​ഗും വാ​ഗ്ദാനം ചെയ്യുന്നു. 84 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി എന്നതാണ് പ്രത്യേകത.

Nisana Nazeer
Digit.in
Logo
Digit.in
Logo